വയമ്പ് (മത്സ്യം)
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് വയമ്പ് (Attentive carplet). (ശാസ്ത്രീയനാമം: Amblypharyngodon melettinus). വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. ശരാശരി നീളം 8 സെന്റിമീറ്റർ. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
Amblypharyngodon melettinus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ഉപരിവർഗ്ഗം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | Amblypharyngodon melettinus
|
ശാസ്ത്രീയ നാമം | |
Amblypharyngodon melettinus (Valenciennes, 1844) | |
പര്യായങ്ങൾ | |
Amblypharyngodon chakaiensis Babu Rao & Nair, 1978[2] |
അവലംബംതിരുത്തുക
- http://www.fishbase.org/summary/13619
- Bisby F.A., Roskov Y.R., Orrell T.M., Nicolson D., Paglinawan L.E., Bailly N., Kirk P.M., Bourgoin T., Baillargeon G., Ouvrard D. (red.) (2011). "Species 2000 & ITIS Catalogue of Life: 2011 Annual Checklist". Species 2000: Reading, UK. ശേഖരിച്ചത് 24 september 2012. Check date values in:
|accessdate=
(help)CS1 maint: multiple names: authors list (link)
- ↑ "Amblypharyngodon melettinus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2011. ശേഖരിച്ചത് 24/10/2012. Cite has empty unknown parameter:
|last-author-amp=
(help); Check date values in:|access-date=
(help)CS1 maint: ref=harv (link) - ↑ 2.0 2.1 2.2 2.3 2.4 Menon, A.G.K. (1999) Check list - fresh water fishes of India., Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
- ↑ 3.0 3.1 3.2 Talwar, P.K. and A.G. Jhingran (1991) Inland fishes of India and adjacent countries. vol 1., A.A. Balkema, Rotterdam. 541 p.
- ↑ Pethiyagoda, R. (1991) Freshwater fishes of Sri Lanka., The Wildlife Heritage Trust of Sri Lanka, Colombo. 362 p.