കേരളത്തിൽ കാണപ്പെടുന്ന ഒരു മത്സ്യയിനമാണ് കറ്റി, കുയിൽ അഥവാ ഡെക്കാൻ മഷീർ (ശാസ്ത്രീയനാമം: Tor khudree)[1][2]. അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും ജലമലിനീകരണവും കാരണം ഇവ പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്നു.

കറ്റി
Deccan Mahseer
Tor tor Day.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. khudree
ശാസ്ത്രീയ നാമം
Tor khudree
(Sykes, 1839)
പര്യായങ്ങൾ

Barbus tor

വിതരണംതിരുത്തുക

 
ഭവാനിപ്പുഴയിൽനിന്നുള്ള സ്പെസിമൻ

ഇന്ത്യയിലും ശ്രീലങ്കയുമാണ് ഈ മത്സ്യത്തെ കാണുന്നത്. കേരളത്തിലെ എല്ലാ നദികളും ഈ മത്സ്യമുള്ളതായി രേഖയിൽ ഉണ്ട്. പശ്ചിമഘട്ടത്തിന്റെ തനതുമത്സ്യമായ ഇവ വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ നടന്നുവരുന്നു.

പേര്തിരുത്തുക

 
പശ്ചിമഘട്ടത്തിൽനിന്ന്

ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ടോർ എന്ന മത്സ്യജനുസിൽപ്പെടുന്നമത്സ്യമാണിത്. തെക്കൻ കേരളത്തിൽ ഈ മത്സ്യം കുയിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ ഇത് കറ്റ എന്ന പേരിലും.

മഹസീർ എന്ന ആംഗ്ലേയനാമം ചിതമ്പലുകളുടെ വലിപ്പത്തെ സൂചിപ്പിക്കുന്നു. വലിയ തലയോടുകൂടിയ (മഹാ+സേർ) എന്നും വിളിയ്ക്കാം.1839ൽ കേണൽ സൈക്സാണ് ആദ്യമായി ഇതിനെ നാമകരണം നടത്തിയത് ((Sykes,1839). പൂനയിലെ മൂലമുത്ത നദിയിൽ നിന്നുള്ള മത്സ്യത്തെ മുൻനിർത്തി പേരിട്ടത്തിനാൽ പൂന നിവാസികൾ പ്രാദേശികമായി വിളിയ്ക്കുന്ന കുദ്രി എന്ന നാമം ശാസ്ത്രനാമമായി സ്വീകരിച്ചു.

ശരീരപ്രകൃതിതിരുത്തുക

ശരീരം നീണ്ടതാണ്.ചെതുമ്പലുകൾക്ക് നല്ല വലിപ്പമുണ്ട്. ശരാശരി വലിപ്പം 18 സെന്റി മീറ്റർ. പരമാവധി 2.7 കിലോ ഭാരം വരെ ഇവ വയ്ക്കുന്നു.

അവലംബംതിരുത്തുക

  1. Day, F. (1889) Fauna of British India. Fish. Volume 1.
  2. FishBase entry for Tor khudree Deccan mahseer

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കറ്റി&oldid=2281581" എന്ന താളിൽനിന്ന് ശേഖരിച്ചത്