ഏട്ട
അരൈഡേ (Ariidae) കുടുംബത്തിൽപ്പെട്ട ഒരു കടൽ മത്സ്യമാണ് ഏട്ട (Blacktip sea catfish ).(ശാസ്ത്രീയനാമം: Plicofollis dussumieri (Valenciennes, 1840)). സാധാരണ ഇവ 62 സെന്റീമീറ്റർ വരെ വളരുന്നു. പൂർണ്ണവർച്ചയെത്തിയ ഏട്ടയ്ക്ക് 1.4കിലോഗ്രാം ഭാരമുണ്ടാകും. ഭൂമധ്യരേഖാപ്രദേശങ്ങളിലെ കടലുകളിൽ കാണപ്പെടുന്ന ഈ മത്സ്യം വാണിജ്യപ്രാധാന്യമുള്ളതാണ്. വലിയ തലയുള്ള ഈ മത്സ്യങ്ങൾക്ക് മുഖത്ത് മീശപോലുള്ള തൊങ്ങലുകളുണ്ട്. തീരക്കടലിൽ കണ്ടുവരുന്ന ഈ മത്സ്യം അഴിമുഖത്തുകൂടി കടന്ന് കായൽപ്രദേശങ്ങളിലേക്കും കടക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും ഏഷ്യയുടേയും ആഫ്രിക്കയുടേയും കിഴക്കേ തീരങ്ങളിലും ഇവയെ ധാരാളമായി കണ്ടുവരുന്നു.
ഏട്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Ariidae |
Genus: | Plicofollis |
Species: | P. dussumieri
|
Binomial name | |
Plicofollis dussumieri (Valenciennes, 1840)
| |
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ Synonyms of Plicofollis dussumieri at www.fishbase.org.