ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Strongylura ജീനസ്സിൽ പെട്ട ഒരു സൂചിമത്സ്യം (Needlefish) ആണ് പല്ലൻകോലി (Spottail needlefish).(ശാസ്ത്രീയനാമം: Strongylura strongylura (van Hasselt, 1823) )[1]. ശരാശരി വലിപ്പം 22 സെ.മീറ്ററാണെങ്കിലും 40 സെമീ വരെ ഈ കടൽമത്സ്യം വളരുന്നു. ഇന്ത്യോ-പശ്ചിമ പസഫിക്ക് കടൽ പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. അയകോരകോലി, ഊള, ഐക്കോറ കോലി, കേരൻ, കൊപ്ള, പാമ്പൻ കോലി, മാക്കോളി, മോകോലി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു.[2]

  1. http://www.fishbase.org/summary/Strongylura-strongylura.html
  2. http://www.aquaveto.com/poisson/strongylura/strongylura[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പല്ലൻകോലി&oldid=3636287" എന്ന താളിൽനിന്ന് ശേഖരിച്ചത്