കരിപ്പിടി

(കല്ലേമുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. Climbing Perch (ശാസ്ത്രനാമം: Anabas testudineus). കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, കൈതക്കോര, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചെമ്പല്ലി, എരിക്ക്, കരികണ്ണി[1], Climbing gourami തുടങ്ങിയ ആംഗലേയ പേരുകളും പ്രാദേശികമായി ഉപയോഗിക്കപ്പെടാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത്. ഏഷ്യയിലെമ്പാടുമായി 36 സഹോദര ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിപ്പിടി
Anabas testudineus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. testudineus
Binomial name
Anabas testudineus
(Bloch, 1792)
Synonyms
  • Anabas elongatus Reuvens, 1895
  • Anabas macrocephalus Bleeker, 1854
  • Anabas microcephalus Bleeker, 1857
  • Anabas scandens (Daldorff, 1797)
  • Anabas spinosus Gray, 1834
  • Anabas trifoliatus Kaup, 1860
  • Anabas variegatus Bleeker, 1851

പ്രത്യേകതകൾ

തിരുത്തുക

ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.

ഏഷ്യൻ ഭൂഖണ്ഡത്തിലെ ഇന്ത്യ തൊട്ട് ചൈനയടക്കം വോലസ് രേഖ(Wallace Line) വരെയുള്ള പ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണപ്പെടുന്നത്. അക്വേറിയങ്ങളിൽ വളർത്തുമീനായും കാണപ്പെടാറുണ്ട്.

ആവാസവ്യവസ്ഥ

തിരുത്തുക

വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന മത്സ്യമാണ് കരിപ്പിടി. വെള്ളമില്ലാതെ മണിക്കൂറുകളോളം ഇവയ്ക്ക് ജീവിയ്ക്കാനാകും. വെള്ളം വറ്റാറായ കുളങ്ങളിലേയും തോടുകളിലേയും ചെളിമാത്രമുള്ള അവസ്ഥയിൽ ഇവ ആഴ്ചകളോളം നിലനിൽക്കുന്നു. അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ശ്വസിക്കാനുള്ള (Accessory air-breathing organ) ഉള്ള ഒരു മത്സ്യമാണിത്[2]. പുല്ലിനിടയിലൂടെ ഇഴഞ്ഞ് നീങ്ങാൻ ഇതിനു പ്രത്യേക കഴിവുണ്ട്.

ചിത്രശാല

തിരുത്തുക
  1. ഡോ. വി വി ബിനോയ്. "നമുക്ക് കൊതുക് വേണ്ട; ഗപ്പിയും". ദേശാഭിമാനി. Archived from the original (പത്രലേഖനം) on 2014-05-29. Retrieved 29 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  2. http://www.fishbase.org/summary/Anabas-testudineus.html

പുറത്തേയ്ക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിപ്പിടി&oldid=4092219" എന്ന താളിൽനിന്ന് ശേഖരിച്ചത്