ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. കേരളത്തിലെ ഡാമുകളിൽ നിന്ന് പ്രധാനമായും തെന്മല, ഇടുക്കി, നെയ്യാർ ഇവിടങ്ങളിലെ പ്രധാന മത്സ്യമാണ് പുള്ളിവരാൽ. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങൾ ഇവയ്ക്ക് തീറ്റയായി കൊടുക്കാറുണ്ട്.പോഷകഗുണമുള്ള മാംസമുള്ള മീനായതിനാൽ വളരെയധികം വിപണിസാധ്യതയുള്ള ഒരു ഇനമാണിത്. അമേരിക്കൻ രാജ്യങ്ങളിൽ ഇവ ഒരു അധിനിവേശ സ്പീഷ്യസ് ആണ്[1].

Bullseye snakehead
Channa marulius.jpg
Bullseye snakehead protecting young
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. marulius
Binomial name
Channa marulius
(F. Hamilton, 1822)

അവലംബംതിരുത്തുക

  1. "Channa marulius". Invasive Species Specialist Group. 24 May 2009. ശേഖരിച്ചത് 17 July 2010.
"https://ml.wikipedia.org/w/index.php?title=പുള്ളിവരാൽ&oldid=1730972" എന്ന താളിൽനിന്ന് ശേഖരിച്ചത്