നമസ്കാരം Kumarettan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- സുഗീഷ് 13:42, 22 ഡിസംബർ 2007 (UTC)Reply

ചിത്രം തിരുത്തുക

ആദ്യം ചിത്രങ്ങൾ "Upload" ചെയ്യുക. അതിലേക്കായി ഇടതുവശത്ത് താഴെയായി അപ്‌ലോഡ് എന്ന ഭാഗത്ത് ക്ലിക്കുക. അങ്ങനെ വരുന്നതാളിൽ ചിത്രങ്ങൾ കയറ്റാം. അങ്ങനെ കയറ്റുന്ന ചിത്രങ്ങൾക്ക് അനുയോജ്യമായ ലൈസൻസ് നൽകുന്നതിൽ ശ്രദ്ധിക്കുക. ലൈസൻസുകൾക്കായി ഇവിടെ ഞെക്കുക. അതിൽ നിന്നും അനുയോജ്യമായ പകർപ്പവകാശ ടാഗുകൾ നൽകുക. സസ്നേഹം,--സുഗീഷ് 14:07, 22 ഡിസംബർ 2007 (UTC)Reply

കൂടുതൽ അറിയാനായി സചിത്രലേഖനങ്ങൾ എന്ന ലിങ്ക് (മുകളിൽ‌) ഞെക്കുക. ലിങ്ക് കാണാനയില്ലെങ്കിൽ ഇവിടെ ഞെക്കാം ഇനിയും സംശയം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. --ചള്ളിയാൻ ♫ ♫ 15:09, 22 ഡിസംബർ 2007 (UTC)Reply

പേരുമാറ്റം തിരുത്തുക

സുഹൃത്തേ, താങ്കളുടെ പേർ കുമാരേട്ടൻ എന്നാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല. അത് ബ്യൂറോക്രാറ്റ് അവകാശങ്ങൾ ഉള്ള ഉപയോക്താവിനു മാത്രമേ സാധിക്കുകയുള്ളൂ. പേരുമാറ്റത്തിനായി താങ്കൾ ഒരു കുറിപ്പിട്ടിരിക്കുന്ന സ്ഥിതിക്ക് ബ്യൂറോക്രാറ്റായപ്രവീൺ ലോഗിൻ ചെയ്യുന്നതു വരെ കാത്തിരിക്കുക. ഇവിടെ പേരു മാറ്റാനായി ഒരു കുറിപ്പ് ഇടുന്നതും നല്ലതാണ്.--Anoopan| അനൂപൻ 13:58, 25 ജൂലൈ 2008 (UTC)Reply

നന്ദി അനൂപ്..--കുമാരേട്ടൻ 14:09, 25 ജൂലൈ 2008 (UTC)Reply

User Kumarettan has been migrated to the unified login system. Renaming it will cause the local user to be detached from the global one. പ്രശ്നമില്ലങ്കിൽ മാറ്റാം. അല്ലങ്കിൽ m:SR/SUL യിൽ ഒരു റിക്വസ്റ്റിട്ട് ആഗോള അംഗത്വം ഒഴിവാക്കുക. പുനർനാമകരണത്തിനുശേഷം വീണ്ടും ലോഗിൻ സം‌യോജിപ്പിക്കാവുന്നതാണ്‌ (വിക്കിപീഡിയ:എന്റെ പേരു മാറ്റുക)--പ്രവീൺ:സംവാദം 04:27, 26 ജൂലൈ 2008 (UTC)Reply

പേരുമാറ്റം തിരുത്തുക

ഇനി ഇപ്പോൾ പേരുമാറ്റിയില്ലെങ്കിലും സാരമില്ല. പെട്ടന്ന് തന്നെ മറുപടി തന്നതിന് നന്ദി..--കുമാരേട്ടൻ 14:14, 25 ജൂലൈ 2008 (UTC)Reply

അഭ്യർത്ഥന തിരുത്തുക

ദയവായി എന്നെ അഭിസംബോധന ചെയ്യുബോൾ സുഹ്രുത്തേ എന്നു മാറ്റി കുമാരാ എന്നു ചെയ്താൽ നന്നയിരിക്കും പ്ലീസ്--കുമാരേട്ടൻ 14:24, 25 ജൂലൈ 2008 (UTC)Reply

കുമാരാ താങ്കൾക്ക് നല്ലത് വരട്ടെ..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:00, 26 ജൂലൈ 2008 (UTC)Reply

ലേഖനങ്ങളുടെ വലതു ഭാഗത്തെ ചിത്രങൾ തിരുത്തുക

  • ലേഖനങളുടെ വലതുഭാഗത്തായി ചിത്രങൾ കൊടുത്തതായി കാണാറുണ്ട് ഇത് എങനെയാണ്
    • ഞാൻ എഴുതുന്ന ലേഖനത്തിൽ ചിത്രം കൊടുക്കണമെങ്കിൽ എനിക്ക് അതിന് സാധിക്കുമോ?. സാധിക്കുമെങ്കിൽ അതു എങനെയാണ്?--കുമാരേട്ടൻ 09:13, 26 ജൂലൈ 2008 (UTC)Reply
ചിത്രങ്ങൾ ചേർക്കാനായി ഈ സഹായം താൾ ശ്രദ്ധിക്കുക. --Vssun 09:26, 26 ജൂലൈ 2008 (UTC)Reply


കുമാറേട്ടാ, ലേഖനം താളിൽ ആണു താങ്കൾ ചേർത്ത പോലത്തെ വിവരം വരേണ്ട്ത. താങ്കൾ എഴുതി ചേർത്തതു അങ്ങോട്ടു മാറ്റിയിട്ടുണ്ട്. ഇവിടെ കാണാം. നൈനിതാൾ‎. ചിത്രവും ആ താളിൽ കാണാം. --Shiju Alex|ഷിജു അലക്സ് 14:38, 6 ഓഗസ്റ്റ്‌ 2008 (UTC)

  • നന്ദി ഷിജു--കുമാരേട്ടൻ.... 11:02, 7 ഓഗസ്റ്റ്‌ 2008 (UTC)
  • പിന്നെ ഞാനെടുത്ത നൈനിതാളിൻറെ ചിത്രം തിരഞെടുത്ത ചിത്രങളിലേക്ക് പരിഗണിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ??--കുമാരേട്ടൻ.... 11:02, 7 ഓഗസ്റ്റ്‌ 2008 (UTC)

തെരെഞ്ഞെടുക്കാൻ തക്ക നിലവാരമുള്ള ചിത്രമാണെങ്കിൽ ചിത്രത്തിന്റെ കാര്യം പരിഗണിക്കുന്ന വിക്കിപീഡിയർ തന്നെ അതു തെരഞ്ഞെടുക്കപ്പെടാനായി സമർപ്പിക്കും. താങ്കൾ പ്രത്യെകിച്ചു ഒന്നും ചെയ്യെണ്ടതില്ല. താങ്കൾക്കു തന്നെ അതു നാമനിർദ്ദേശം ചെയ്യണമെങ്കിൽ ഇവിടെ വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ ഒരു കുറിപ്പിട്ടാൽ മതി. --Shiju Alex|ഷിജു അലക്സ് 11:33, 7 ഓഗസ്റ്റ്‌ 2008 (UTC)


ന്റെ -> ൻറെ തിരുത്തുക

ഓരോരുത്തരുടെ ഫോണ്ടനുസരിച്ചു മാറുന്നതാവും. അതവിടെ കിടന്നോട്ടെ. നന്ദി --ജ്യോതിസ് 13:23, 8 ഓഗസ്റ്റ്‌ 2008 (UTC)

പ്രധാന തൾ/ഇന്ന് തിരുത്തുക

  • പ്രധാന തൾ/ഇന്ന് എന്ന് ഞാനെഴുതിയ താൾ ദയവായി നീക്കം ചെയ്യാൻ സഹായിക്കണം. ഒരു അബദ്ധം പറ്റിയതാണ്.--കുമാരേട്ടൻ.... 06:25, 11 ഓഗസ്റ്റ്‌ 2008 (UTC)
done--Anoopan| അനൂപൻ 06:30, 11 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി പറയുമ്പോൾ തിരുത്തുക

ശ്രി.കുമാരൻ താങ്കൾ മറ്റുള്ളവർക്ക് നന്ദി പറയുമ്പോൾ(മറ്റുള്ളവർക്ക് നൽകേണ്ട സന്ദേശം) അവരുടെ സ‌‌ം‌വാദം താളിൽ പോയി എഴുതുകയാണ് വേണ്ടത്.എന്നാലെ അവർക്ക് ആ സന്ദേശം പെട്ടൊന്ന് ലഭിക്കുകയൊള്ളൂ..ആയതിനാൽ അവർക്ക് താങ്കൾക്ക് മറുപടി നൽകാനും എളുപ്പമാവും..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:31, 11 ഓഗസ്റ്റ്‌ 2008 (UTC)

അക്ഷരതെറ്റ് തിരുത്തുക

ശ്രി.കുമാരൻ തവിട്ടു കുള്ളൻ എന്ന ലേഖനത്തിലുള്ള ജ്യോതിശാസ്ത്രജ്ഞന്മാർ, ദശ എന്നിവ അക്ഷരതെറ്റല്ല (ജ്യോതിശാസ്ത്രവും ജ്യോതിഷവും വേറെ വേറെ) --ജുനൈദ് 06:24, 12 ഓഗസ്റ്റ്‌ 2008 (UTC)

റെഫറൻസ് തിരുത്തുക

ഫെല്പ്സിൽ വരുത്തിയ മാറ്റങ്ങൾ മാതൃഭൂമി പത്രം ആധാരമാക്കി എഴുതിയതാണെങ്കിൽ ലേഖനത്തിൽ റെഫറൻസ് ആയി അതു നൽകുന്നത് നന്നായിരിക്കും. --Vssun 11:44, 19 ഓഗസ്റ്റ്‌ 2008 (UTC)

സഹായം:എഡിറ്റിങ്‌ വഴികാട്ടി എന്ന സഹായം താളിൽ റെഫറൻസ് നൽകുന്ന രീതി പ്രതിപാദിച്ചിട്ടുണ്ട്. റെഫറൻസുകൾ ചേർത്തിട്ടുള്ള ലേഖനങ്ങൾ എഡിറ്റ് ചെയ്ത് നോക്കിയാലും താങ്കൾക്കത് മനസിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്‌ ദളദ മാലിഗാവ, കൊക്കോ, കടൽപ്പശു എന്നീ ലേഖനങ്ങളിൽ വിവിധരീതിയിൽ പത്രത്തിൽ നിന്നുള്ള റെഫറൻസ് നൽകിയിട്ടുണ്ട്. ആശംസകളോടെ --Vssun 16:45, 19 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനത്തെക്കുറിച്ചുള്ള സം‌വാദങ്ങൾ തിരുത്തുക

സുഹൃത്തേ.. ഒരു ലേഖനത്തെക്കുറിച്ചുള്ള സം‌വാദങ്ങൾ, പ്രധാനതാളിന്റെ സം‌വാദത്താളിൽ നടത്താതെ അതാതു ലേഖനത്തിന്റെ സം‌വാദത്താളിൽ നടത്താൻ ശ്രദ്ധിക്കുക. ആശംസകൾ --Vssun 10:12, 27 ഓഗസ്റ്റ്‌ 2008 (UTC)

പകർപ്പവകാശം തിരുത്തുക

ഇവിടെ കാണുന്നുണ്ട് ഒഴിവാക്കുകയാവും നല്ലത്. ഈമെയിലിൽ വരുന്ന പടങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്. കാരണം, മിക്കവാറും എല്ലാം തന്നെ എവിടെ നിന്നെങ്കിലും കോപ്പി ചെയ്ത് നിർമ്മാതാവിന്‌ ക്രെഡിറ്റ് കൊടുക്കാതെ അയക്കുന്നതാണ്‌. വിക്കിയിൽ അപ്‌ലോഡ് ചെയ്യാവുന്നവയ്ക്ക് നിയന്ത്രണങ്ങളുണ്ട്. ദയവായി ശ്രദ്ധിക്കുമല്ലോ?--ജ്യോതിസ് 14:28, 5 സെപ്റ്റംബർ 2008 (UTC)Reply

പേരുമാറ്റം തിരുത്തുക

പേരുമാറ്റിക്കഴിഞ്ഞാൽ കുമാരേട്ടൻ എന്ന് ലോഗിൻ ചെയ്യാൻ സാധിക്കാതെ വരും, യൂസർ നേം Subeesh എന്നു കൊടുത്താൽ പ്രവേശിക്കാൻ കഴിയുകയും ചെയ്യും. പിന്നെ ആഗോള അംഗത്വം സജ്ജമാക്കീട്ടുണ്ട്. പേരു മാറ്റിയാൽ പിന്നെ ലോക്കൽ അംഗത്വം ഒറ്റപ്പെട്ടുനിൽക്കും (User Kumarettan has been migrated to the unified login system. Renaming it will cause the local user to be detached from the global one.)--പ്രവീൺ:സംവാദം 04:58, 6 സെപ്റ്റംബർ 2008 (UTC)Reply

എന്നോടു ക്ഷമിക്കൂ ഇത്തിരി തിരക്കായിപ്പോയി, ഒന്നുകൂടി ക്ഷമിക്കൂ, ഇന്ന് മറ്റൊരു പ്രശ്നമുണ്ട്. Subeesh എന്ന് മറ്റൊരാളുണ്ട്, അദ്ദേഹത്തിനു ഏതാനം തിരുത്തലുകളുമുണ്ട്--പ്രവീൺ:സംവാദം 06:28, 8 സെപ്റ്റംബർ 2008 (UTC)Reply

  "Kumarettan" എന്ന ഉപയോക്താവിനെ "Subeesh Balan" എന്ന നാമത്തിലേക്കു പുനർനാമകരണം ചെയ്തിരിക്കുന്നു. ആശംസകൾ--പ്രവീൺ:സംവാദം 11:49, 8 സെപ്റ്റംബർ 2008 (UTC)Reply

സാരല്യാ ന്നേ തിരുത്തുക

എല്ലാർക്കും പറ്റാറുള്ളതാ ഇടക്കേയ് :) --ജ്യോതിസ് 15:01, 6 സെപ്റ്റംബർ 2008 (UTC)Reply

നന്ദി തിരുത്തുക

കുമാരേട്ടാ, ആശംസകൾക്ക് നന്ദി :) --അഭി 12:15, 25 സെപ്റ്റംബർ 2008 (UTC)Reply

ജിടാക് തിരുത്തുക

ജിടാക്കിലുണ്ടെങ്കിൽ എന്നെ ഒന്നാഡ് ചെയ്യൂ... rameshng@gmail.com രമേശ്‌‌|rameshng 13:19, 3 ഒക്ടോബർ 2008 (UTC) ആഡ് ചെയ്തോളു.. ഓൺ ലൈൻ ആകുമ്പോൾ സംസാരിക്കാം :) രമേശ്‌‌|rameshng 14:06, 3 ഒക്ടോബർ 2008 (UTC)Reply

സിനിമ പ്രോജക്ട് തിരുത്തുക

സുഹൃത്തേ.. ഇന്ത്യൻ സിനിമയിലെ ആളുകളുടെ ഒരു ലിസ്റ്റ് ശരിയാക്കി വച്ചിട്ടുണ്ട്.

നമുക്കൊരു അടിസ്ഥാനം വ്ച്ച് എഴുതിയാൽ കുറേ തീർക്കാം അല്ലേ? എന്തു പറയുന്നു? --രമേശ്‌‌|rameshng 05:42, 9 ഒക്ടോബർ 2008 (UTC)Reply

അദ്ദേഹം എന്ന ഇദ്ദേഹം തിരുത്തുക

സുഹൃത്തേ, അദ്ദേഹം, ഇദ്ദേഹം എന്നൊക്കെയെഴുതേണ്ടിയിടത്ത് താങ്കൾ അദ്ധേഹം ഇദ്ധേഹം എന്നൊക്കെയാണെഴുതുന്നത്. അത് തെറ്റാണ്‌. അദ്ദേഹം.ഇദ്ദേഹം എന്നു തന്നെയാണു ശരി. ശ്രദ്ധിക്കുമല്ലോ!--Anoopan| അനൂപൻ 16:53, 10 ഒക്ടോബർ 2008 (UTC)Reply

പുരസ്കാരത്തിന് നന്ദി ശാലിനി

ചലച്ചിത്ര അഭിനേതാക്കൾ Vs വർഗ്ഗം പദ്ധതി തിരുത്തുക

സുഭീഷ്, താങ്കൾ ചലച്ചിത്രവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളിൽ ചലച്ചിത്ര അഭിനേതാക്കളുടെ കാറ്റഗറി ആഡ് ചെയ്യുന്നതായി ശ്രദ്ധിച്ചു. ഇപ്പോൾ വിക്കിപീഡിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ഈ കാറ്റഗറി ചേർക്കൽ. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗം പദ്ധതിയുടെ താൾ നോക്കുക. അല്ലെങ്കിൽ എന്നോട് സംവദിക്കുകുയുമാകാം. അതിനുശേഷം മാത്രം പുതിയ കാറ്റഗറികൾ ചേർക്കുക. ആശംസകൾ. --സിദ്ധാർത്ഥൻ 17:12, 15 ഒക്ടോബർ 2008 (UTC)Reply

സുഭീഷ്, ഇതിൽ ഔപചാരികതയുടെ പ്രശ്നമോന്നുമില്ല. അതിനാൽത്തന്നെ ക്ഷമ ചോദിക്കേണ്ട പ്രശ്നവുമില്ല. താങ്കൾക്ക് താല്പര്യുമുണ്ടെങ്കിൽ പദ്ധതിയിൽ അംഗമാകാം. വർഗ്ഗം പദ്ധതിയുടെ താളിൽ അംഗങ്ങൾ എന്നിടത്ത് താങ്കളുടെ പേര് നല്കിക്കൊള്ളൂ. അതിനുശേഷം ചലച്ചിത്രം തന്നെ തിരഞ്ഞെടുക്കാം. കാറ്റഗറി ചേർക്കേണ്ടതിന്റെ മാർഗ്ഗനിർദ്ദേശം ഞാൻ തരാം. --സിദ്ധാർത്ഥൻ 06:25, 16 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗം പദ്ധതിയിൽ അംഗമായതിൽ സന്തോഷം. വർഗ്ഗീകരണത്തെക്കുറിച്ചുള്ള സംവാദം പലപ്പോഴും തത്സമയായി നടക്കേണ്ടതുണ്ട്. അതുകൊണ്ട് തത്സമയസംവാദത്തിൽ വരികയോ sidnclt(at)gmail.com ൽ എനിക്ക് ജിടോക്ക് ഇൻവിറ്റേഷൻ അയയ്ക്കുകയോ ചെയ്യുക.--സിദ്ധാർത്ഥൻ 10:21, 16 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗം ചലച്ചിത്രം തിരുത്തുക

സുഭീഷ്, പ്രശ്നമില്ല. ഒരു ഏകദേശ ധാരണ ഞാൻ ഇവിടെ തരാം. ആദ്യം ഇംഗ്ലീഷ് വിക്കീപീഡിയയിലെ ഈ താളും മലയാളത്തിലെ ഈ താളും ഒന്ന് പരിശോധിക്കുക. ഇംഗ്ലീഷ് വിക്കിയിൽ ചലച്ചിത്രത്തിന്റെ കീഴിൽ വരുന്ന ലേഖനങ്ങൾ എളുപ്പത്തിൽ ബ്രൌസ് ചെയ്യാവുന്ന ഒരു ട്രീയായി രൂപപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതുപോലെ മലയാളത്തിലും പേജുകൾ അടുക്കിപ്പെറുക്കുക എന്നതാണ് നമ്മുടെ പദ്ധതിയുടെ ലക്ഷ്യം.

സുഭീഷിന് എളുപ്പത്തിൽ മനസ്സിലാക്കുവാനായി മോഹൻലാൽ എന്ന താൾ ഉദാഹരണമായെടുക്കാം. ഒരു താളിൽ കാറ്റഗറി കൊടുക്കുമ്പോൾ അവിടെ പ്രസ്താവിക്കപ്പെടുന്ന വിഷയത്തിന്റെ വിവിധ വിഭാഗങ്ങളെയാണ് നാം മനസ്സിൽ കാണേണ്ടത്. മോഹൻലാൽ എന്ന വ്യക്തി നടനും നിർമ്മാതാവും ബിസിനസുകാരനുമെല്ലാമാണ്. അങ്ങനെ വരുമ്പോൾ Categroy:മലയാളചലച്ചിത്ര നടന്മാർ, Categroy:മലയാളചലച്ചിത്ര നിർമ്മാതാക്കൾ, Categroy:കേരളത്തിൽ നിന്നുള്ള ബിസിനസുകാർ, Categroy:മലയാളനാടക നടന്മാർ എന്നിങ്ങനെയുള്ള കാറ്റഗറികൾ ഈ ലേഖനത്തിന് പറ്റും. കൂടാതെ അദ്ദേഹത്തിന്റെ ജനനം 1960 മേയ് 21-നായതിനാൽ Categroy:1960-ൽ ജനിച്ചവർ, Categroy:മേയ് 21-ന് ജനിച്ചവർ തുടങ്ങിയ കാറ്റഗറികളും ഉൾപ്പെടുത്താം.

ഇനി ഇവിടെ പറഞ്ഞിരിക്കുന്ന കാറ്റഗറികളുടെ ട്രീ ശരിയാക്കുന്നതെങ്ങനെയെന്ന് നോക്കാം. Categroy:മലയാളചലച്ചിത്ര നടന്മാർ എന്നതിൽ Categroy:മലയാളചലച്ചിത്ര അഭിനേതാക്കൾ എന്നു നല്കുക. അതിനകത്ത് Categroy:ചലച്ചിത്ര അഭിനേതാക്കൾ എന്നും നല്കുക. പിന്നീട് ക്രമത്തിൽ Categroy:ഇന്ത്യയിലെ അഭിനേതാക്കൾ, Categroy:ഏഷ്യയിലെ അഭിനേതാക്കൾ, Categroy:അഭിനേതാക്കൾ, Categroy:ജീവചരിത്രം എന്നിങ്ങനെ നല്കുക. ഈ മുകളിലേക്കുള്ള ട്രീ ഒരിക്കൽ മാത്രം നല്കിയാൽ മതിയാകും.--സിദ്ധാർത്ഥൻ 12:09, 16 ഒക്ടോബർ 2008 (UTC)Reply

മോഹൻലാൽ താളിൽ ഇപ്പോൾ നല്കിയിരിക്കുന്ന കാറ്റഗറികൾ നോക്കുക. അവയിൽ ആക്ടീവാക്കിയ കാറ്റഗറികൾ ക്ലിക്ക് ചെയ്താൽ അവയോരോന്നും എങ്ങനെയെല്ലാം ക്രമീകരിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. കൂടുതൽ വ്യക്തത കിട്ടാൻ ഈ ലിങ്കിലെ ട്രീ ബ്രൌസ് ചെയ്തുനോക്കുക. --സിദ്ധാർത്ഥൻ 13:54, 16 ഒക്ടോബർ 2008 (UTC)Reply
ബാലൻ കെ. നായർ എന്ന താളിൽ ഇപ്പോൾ ഞാൻ ചേർത്ത കാറ്റഗറികൾ നോക്കുക. മാതൃവർഗ്ഗങ്ങളെല്ലാം ഒഴിവാക്കുകയും ഏറ്റവും താഴെയുള്ള സബ് കാറ്റഗറി മാത്രം ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒരേ സ്വഭാവമുള്ള രണ്ട് കാറ്റഗറികൾ വേണ്ടതുമില്ല. --സിദ്ധാർത്ഥൻ 13:58, 16 ഒക്ടോബർ 2008 (UTC)Reply

ജീവചരിത്രം വേണ്ട തിരുത്തുക

കാറ്റഗറി ചേർക്കുമ്പോൾ Categroy:ജീവചരിത്രം എന്നു ചേർക്കേണ്ട ആവശ്യമില്ല. അത് പേരന്റ് കാറ്റഗറി ആണല്ലോ. --സിദ്ധാർത്ഥൻ 09:20, 18 ഒക്ടോബർ 2008 (UTC)Reply

ഒപ്പ് ടെസ്റ്റിങ് തിരുത്തുക

--  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:14, 23 ഒക്ടോബർ 2008 (UTC)Reply

ഒന്നു കൂടെ... --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:16, 23 ഒക്ടോബർ 2008 (UTC) നന്ദി.. മാഷേ.. നന്ദി --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:16, 23 ഒക്ടോബർ 2008 (UTC)Reply

ദീപാവലി ആശംസകൾ തിരുത്തുക

സുഭീഷിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ !

കുറിപ്പ്: പ്രധാനതാളിന്റെ സംവാദത്തിൽ നിന്നും ആശംസകൾ നീക്കം ചെയ്തിട്ടുണ്ട്. അല്ലേൽ എല്ലാരും കേറി ആഘോഷിച്ചുകളയും :-). എങ്കിലും ഉ:Subeesh Balan എന്ന താളിൽ ആശംസകൾ കൊടുക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 17:22, 25 ഒക്ടോബർ 2008 (UTC)Reply

ഇവിടെ ഒന്ന് ഒപ്പിടണേ. ഒപ്പം ദീപാവലി ആശംസകൾ!--അഭി 17:33, 25 ഒക്ടോബർ 2008 (UTC)Reply

ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ തിരുത്തുക

ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് അവ വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) എന്ന താളിലെ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ ഇപ്പോൾ നിർദ്ദേശിച്ച ചിത്രം ഒരു താളിലും ഉൾപ്പെടുത്തിക്കാണുന്നില്ല.അപ്പോൾ മാനദണ്ഡം 5 പ്രകാരം ചിത്രം നിർദ്ദേശിക്കാൻ യോഗ്യമല്ലാതായി തീരും. ശ്രദ്ധിക്കുക --Anoopan| അനൂപൻ 12:52, 11 നവംബർ 2008 (UTC)Reply

ഫലകം Lifetime തിരുത്തുക

സുഭീഷ്, ജീവചരിത്രലേഖനങ്ങളിൽ ജനന-മരണ കാറ്റഗറികൾ വരാനായി Lifetime എന്ന ഫലകമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ താളിൽ ഇതിനെക്കുറിച്ചുള്ള വിവരണം ഉണ്ട്. ഇനിയുള്ള ജോലികൾ ഈ രീതിയിൽ പൂർത്തീകരിക്കുമല്ലോ. --സിദ്ധാർത്ഥൻ 10:01, 12 നവംബർ 2008 (UTC)Reply

പുതിയ ചില്ലുകൾ പഴയ ചില്ലാക്കുന്നതു് വിക്കി നയമാണോ? തിരുത്തുക

പുതിയ ചില്ലുകൾ പഴയ ചില്ലാക്കുന്നതു് വിക്കി നയമാണോ? മറുപടി കിട്ടിയിട്ടു് ഇനി തുടരാം.— ഈ തിരുത്തൽ നടത്തിയത് Kevinsooryan (സംവാദംസംഭാവനകൾ)

ഫോണ്ടിന്റെ കുഴപ്പമായിരിയ്ക്കും തിരുത്തുക

[quote]സുഹൃത്തേ.. ചില്ലക്ഷരം പഴയതായാലും, പുതിയതായാലും വ്യക്തമായി കാണണ്ടേ.?[/quote]

ചിലപ്പോൾ താങ്കൾ ഉപയോഗിയ്ക്കുന്ന ഫോണ്ടിന്റെ കുഴപ്പമായിരിയ്ക്കും ചില്ലുകൾ പെട്ടിയായി കാണുന്നതു്, അല്ലാതെ അതു് ലേഖനത്തിന്റെ കുഴപ്പമല്ല. പുതിയ യുണീക്കോഡ് പതിപ്പു് പ്രകാരം തയ്യാർ ചെയ്ത കീബോഡ് ഉപയോഗിച്ചാണു് ലേഖനം തയ്യാറാക്കുന്നതു്. പ്രസ്തുത ലേഖനത്തിൽ താങ്കൾക്കു് ചില്ലുകൾ പെട്ടിയായി കാണുന്നതിന്റെ കാരണം താങ്കളുടെ കമ്പ്യൂട്ടറിലെ ഫോണ്ടിന്റെ പോരായ്മയാണെന്നതു് മനസ്സിലാക്കാൻ തയ്യാറാണോ? ലേഖനത്തിലെ ചില്ലുകളെല്ലാം മാറ്റിയൊട്ടിയ്ക്കുന്നതിനു പകരം ചൊവ്വുള്ള ഒരു ഫോണ്ട് ഉപയോഗിയ്ക്കുന്ന കാര്യം പരിഗണിച്ചുകൂടേ. കഴിഞ്ഞ കമന്റിൽ ഒപ്പിടുവാൻ വിട്ടുപോയി. പക്ഷേ ഞാൻ അനോണിയായിട്ടല്ല കമന്റിയതു് എന്ന കാര്യം വിസ്മരിയ്ക്കരുതു് --കെവി 12:14, 30 നവംബർ 2008 (UTC)Reply

നവോദയ അപ്പച്ചൻ തിരുത്തുക

നവോദയ അപ്പച്ചൻ എന്ന താളിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. ഭാവിയിൽ പുതിയ ലേഖനങ്ങൾ സൃഷ്ടീക്കുമ്പോൾ വിക്കി ശൈലിയിൽ എഴുതുന്നതിന്‌ സഹായകരമാവും. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 14:48, 3 ഡിസംബർ 2008 (UTC)Reply

ജന്മദിനാഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം. തിരുത്തുക

  പ്രിയ വിക്കി സുഹൃത്തുക്കളേ.. ഞാൻ ജനിച്ചിട്ട് ഇന്നേക്ക് 22 വർഷം പൂർത്തിയാവുകയാണ്. അതായത് ഇന്ന് എൻറെ ജന്മദിനമാണ്. അതിനാൽ എല്ലാ സുഹൃത്തുക്കളേയും എൻറെ ജന്മദിനാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടാതെ, വിക്കിമീഡിയ കോമൺസിൽ നിന്ന് ഏകദേശം 2,816 × 2,112 പിക്സൽ വലിപ്പത്തിലുള്ള ഒരു കേക്ക് വാങ്ങിവെച്ചിട്ടുണ്ട് എല്ലാ വിക്കി സുഹൃത്തുക്കളും ഇഷ്ടം പോലെ കേക്ക് മുറിച്ചു കഴിക്കണം എന്നും അഭ്യർത്ഥിക്കുന്നു. ക്ഷണം അല്പം വൈകിയതിൽ ക്ഷമിക്കുക ജോലിത്തിരക്ക് കാരണമാണ്. എല്ലാവരേയും ഒരിക്കൽ കൂടി സ്വാഗതം ചെയ്തുകൊണ്ട് സ്നേഹത്തോടെ.. --സുഭീഷ് - സം‌വാദങ്ങൾ 08:29, 12 ഡിസംബർ 2008 (UTC)Reply
ജന്മദിനാശംസകൾ. btw, ക്ഷണനമല്ല,ക്ഷണം ആണ്‌. ക്ഷണനം എന്നാൽ വധിക്കുക എന്നാണർത്ഥം. ആത്മഹത്യ കുറ്റകരമാണെന്ന് അറിയാമല്ലോ അല്ലേ?"  :) --Anoopan| അനൂപൻ 08:39, 12 ഡിസംബർ 2008 (UTC)Reply

വർഗം തിരുത്തുക

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി എഴുതിയ താളുകളിൽ മാത്രമേ ഉള്ളൂ. പിന്നീട് എഡിറ്റാം എന്ന ചിന്താ ഗതിയോടെ ചെയ്തതാണ് ശ്രദ്ദിക്കുന്നുണ്ട്. --  Rameshng | Talk  08:37, 23 ഡിസംബർ 2008 (UTC)Reply

ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ തിരുത്തുക

ഒരു ചിത്രം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് അവ വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) എന്ന താളിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ താല്പര്യം --Anoopan| അനൂപൻ 09:11, 5 ജനുവരി 2009 (UTC)Reply

താങ്കളുടെ ഉപയോക്താവ് പേജ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ--Anoopan| അനൂപൻ 16:16, 5 ജനുവരി 2009 (UTC)Reply

താരക നന്ദി തിരുത്തുക

താരകത്തിന് റൊമ്പ നന്ദി , തലൈവ!!! :) --  Rameshng | Talk  15:27, 8 ജനുവരി 2009 (UTC)Reply

സംശയം തിരുത്തുക

ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന് ഇവിടെ എഴുതിയ സംശയം തീർന്നോ? --Vssun 04:26, 13 ജനുവരി 2009 (UTC)Reply

മുകളിൽ എന്റെ ക്രമീകരണങ്ങൾ എന്ന ലിങ്കിൽ ഞെക്കി.. പുതിയ മാറ്റങ്ങൾ ടാബ് എടുക്കുക. അതിൽ തിരുത്തലുകളുടെ എണ്ണം ആയിരം സെറ്റ് ചെയ്യുക.. സേവ് ചെയ്തതിനു ശേഷം.. പുതിയ താളുകൾ തുറന്നു നോക്കൂ.. --Vssun 04:38, 20 ജനുവരി 2009 (UTC)Reply
(മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കുക) --Vssun 04:38, 20 ജനുവരി 2009 (UTC)Reply

ജോൺ ഡാൽട്ടൺ തിരുത്തുക

നമസ്ക്കാരം! ചങ്ങാതി ഞാൻ വിക്കിയിൽ ഒരു മെമ്പറാണ് . ലേഖനം സേവ് ചെയ്തുകഴിഞാണു മനസിലായതു സൈൻ ഇൻ അയിട്ടില്ലെന്ന് ...--suneesh 12:07, 22 ജനുവരി 2009 (UTC)Reply

നന്ദി തിരുത്തുക

നക്ഷത്രത്തിന് നന്ദി സുഭീഷ്.. --Vssun 08:55, 13 ഫെബ്രുവരി 2009 (UTC)Reply

കുയിലിന്റെ പടം തിരുത്തുക

പഴയത് മാറ്റി പുതിയ ചിത്രം ചേർക്കുമ്പോൾ അവ പിന്നീട് നാമനിർദ്ദേശം നടത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ചെറിയ വ്യത്യാസമാണെങ്കിൽ പ്രശ്നമില്ലെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 06:24, 22 ഫെബ്രുവരി 2009 (UTC)Reply

ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ തിരുത്തുക

ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ അതാതു മാസത്തെ താളും കൂടെ പുതുക്കുവാൻ ശ്രദ്ധിക്കുമല്ലോ.ആശംസകൾ --Anoopan| അനൂപൻ 13:54, 26 ഫെബ്രുവരി 2009 (UTC)Reply

Sorry, I haven't see that. I changed the permission of the page. Please let me know if you are facing any problems --Anoopan| അനൂപൻ 06:36, 3 മാർച്ച് 2009 (UTC)Reply

ഈ മാറ്റം ഒന്ന് നോക്കണേ. ഇങ്ങനെ ചെയ്യും വഴി 3 ദിവസത്തേക്കുള്ള തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പേജുകളിൽ ഒരുമിച്ച് മാറ്റം വരുത്താനാകും.--അഭി 11:14, 3 മാർച്ച് 2009 (UTC)Reply

നന്ദി തിരുത്തുക

പിറന്നാളാശംസകൾക്ക് നന്ദി --Anoopan| അനൂപൻ 17:14, 4 മാർച്ച് 2009 (UTC)Reply

പ്രശ്നം തിരുത്തുക

ശരിയാക്കിയിട്ടുണ്ട്. റീഡരക്ട് ചെയ്യുകയല്ല. ആ താൾ ഉൾപ്പെടുത്തുകയാണ്‌ വേണ്ടത് --Anoopan| അനൂപൻ 13:55, 5 മാർച്ച് 2009 (UTC)Reply

അതും ശരിയാക്കിയിട്ടുണ്ട് :) --Anoopan| അനൂപൻ 14:01, 5 മാർച്ച് 2009 (UTC)Reply

തെരെഞ്ഞെടുപ്പ് തിരുത്തുക

വിക്കിപീഡിയയിൽ ഒരു തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. രണ്ട് പേരുടെ സമ്മതം കിട്ടിയിട്ട് വേണംനോട്ടീസടിയും പ്രചരണവുമൊക്കെ തുടങ്ങാൻ ;-) --സാദിക്ക്‌ ഖാലിദ്‌ 08:14, 21 മാർച്ച് 2009 (UTC)Reply

ഇത് നോക്കുക 1500 ഏഡിറ്റ് തകഞ്ഞില്ലേ? മുൻപ് വേറെ പേരിൽ ഏഡിറ്റ് ചെയ്തിരുന്നോ? എനിക്ക് തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 08:42, 21 മാർച്ച് 2009 (UTC)Reply

ഇവിടെ കണ്ടു, ഞാൻ കരുതി രണ്ടും വെവ്വേറെ യൂസർ നേം ആണെന്ന്. നാ‍മനിർദ്ദേശം പിൻ‌വലിച്ചിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 15:11, 21 മാർച്ച് 2009 (UTC)Reply

"Subeesh Balan/നിലവറ1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.