കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഇംഗ്ലീഷ്: Kerala State Road Transport Corporation - KSRTC) (കെ.എസ്.ആർ.ടി.സി - കേരള സംസ്ഥാന നിരത്ത് ഗതാഗത സംസ്ഥാപിത സംഘം). ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി[അവലംബം ആവശ്യമാണ്]. നിശ്ചിത തുക നൽകി ടിക്കറ്റ് എടുത്തു മാത്രമേ ഇവയിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവയുടെ ഓർഡിനറി സർവീസുകളിൽ വിദ്യാർത്ഥികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാൻ സാധിക്കും. വരുമാനവും ചിലവുകളും തമ്മിൽ യോജിച്ചു പോകാത്തതിനാൽ ഈ സ്ഥാപനം കാര്യമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇത് സ്ഥാപനത്തിന്റെ നടത്തിപ്പിനെയും ജീവനക്കാരുടെ ശമ്പള വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. എങ്കിലും സർക്കാർ സഹായം പലപ്പോഴും ലഭിക്കുന്നതായി കാണാം. ഗതാഗത മന്ത്രിക്കാണ് സ്ഥാപനത്തിൻ
കേരള സർക്കാരിന്റെ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം | |
വ്യവസായം | പൊതു ഗതാഗത ബസ് സർവീസ് |
ആസ്ഥാനം | , |
സേവന മേഖല(കൾ) | കേരളം, തമിഴ്‌നാട്, കർണ്ണാടക |
പ്രധാന വ്യക്തി | പ്രമോദ് ശങ്കർ |
ഉത്പന്നങ്ങൾ | Bus transport, ചരക്ക് നീക്കം, Services |
സേവനങ്ങൾ | വോൾവോ എസി എയർബസ്, സ്കാനിയ എയർ ബസ് ,ഗരുഡ കിംങ് ക്ലാസ്, ഗരുഡ മഹാരാജ , സൂപ്പർ എയർ ഡീലക്സ് (മിന്നൽ) എയർ ബസ്, സൂപ്പർ ഡീലക്സ് എയർ ബസ്, ശബരി സൂപ്പർ ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ, വേണാട്, മലബാർ, തിരുകൊച്ചി, അനന്തപുരി ഫാസ്റ്റ്, രാജധാനി,ടൗൺ ടു ടൗൺ, പോയിന്റ് ടു പോയിൻറ്, ഡബിൾ ഡക്കർ ,വെസ്റ്റിബ്യൂൾ, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ഓർഡിനറി, പിങ്ക് ബസ് (ലേഡീസ് ഒൺലി) ,JNRUM എ.സി.ലോഫ്ലോർ, JNRUM നോൺ എ.സി.ലോഫ്ലോർ |
അനുബന്ധ സ്ഥാപനങ്ങൾ | കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ[1] |
വെബ്സൈറ്റ് | keralartc.com |
Footnotes / references കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ |
ചുമതല. നിലവിൽ പത്തനാപുരം MLA ഗണേഷ് കുമാർ ആണ് ഗതാഗതമന്ത്രി
ചരിത്രം
തിരുത്തുകതിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് KSRTC സ്ഥാപിച്ചത്. ഇന്ത്യയിൽ ഒരു രാജാവ് സ്ഥാപിച്ച സർക്കാർ ബസ് കമ്പനി എന്ന അപൂർവത KSRTC ക്ക് മാത്രം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം - കന്യാകുമാരി, പാലക്കാട് - കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം - കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു.നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന്[2] ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്.[3] മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി.
സർവ്വീസ് വിഭാഗങ്ങൾ
തിരുത്തുകകെ.എസ്.ആർ.ടി.സി-ക്ക് അശോക് ലെയ്ലാൻഡ്, ടാറ്റാ മോട്ടോർസ്,ഐഷർ, വോൾവോ, സ്കാനിയ എന്നീ സ്ഥാപനങ്ങളുടെ ബസ്സുകൾ ഉണ്ട് കൂടാതെ ഇലക്ട്രിക് CNG ബസുകളും വാങ്ങുന്നു
ബസ്സുകളുടെ തരം ഇങ്ങനെ ആണ്.
ഓർഡിനറി
ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവ്വീസുകളാണിവ. സൂപ്പർ ക്ലാസ്സ് ബസ്സുകളുടെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ അവ ഓർഡിനറി സർവ്വീസുകൾക്ക് വേണ്ടി തയ്യാറാക്കുന്നു. അതിനാൽ പഴക്കം ചെന്ന ബസുകൾ ഈ വിഭാഗത്തിൽ കാണപ്പെടുന്നു. ഫീഡർ സർവ്വീസുകൾ ഓർഡിനറിയിൽപ്പെടുന്നു. പലപ്പോഴും ഗ്രാമ പ്രദേശങ്ങളിൽ ഓർഡിനറി സർവീസ് മാത്രമാണ് ഉണ്ടാവുക.
ഫാസ്റ്റ് പാസ്സഞ്ചർ
ദീർഘദൂരത്തിലുള്ള സർവ്വീസുകൾക്ക് ഉപയോഗിയ്ക്കുന്നതാണ് ഫാസ്റ്റ് പാസ്സഞ്ചർ. ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. മഞ്ഞയും ചുവപ്പും ചേർന്ന നിറങ്ങൾ ആണ് ഇവയ്ക്ക്. ലിമിറ്റഡ് സ്റ്റോപ് , ലോ ഫ്ലോർ, ടൗൺ ടു ടൗൺ ബസ്സുകൾ ഫാസ്റ്റ് പാസ്സഞ്ചറുകളിൽപ്പെടുന്നു. ഇവ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഏറ്റവും കുറഞ്ഞ ചാർജ് ഓർഡിനറിയേക്കാൾ കൂടുതൽ ആണ്. എന്നാൽ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പുകൾ കുറവാണെങ്കിലും ഓർഡിനറിയുടെ ചാർജിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അനന്തപുരി, വേണാട്, മലബാർ തുടങ്ങിയവയും ഈ വിഭാഗത്തിൽ വരുന്നു.
സൂപ്പർ ഫാസ്റ്റ്
വളരെ കൂടിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന വാഹനങ്ങളാണിവ. അതിവേഗം നിഷ്കർച്ചിട്ടുള്ള ഈ ബസ്സുകൾ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ നിർത്തുന്നതാണ്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഇവ പൊതുവെ കാണാൻ മനോഹരമാണ്. ശീതീകരണ സംവിധാനമുള്ള ലോഫ്ലോർ, സന്ദേശവാഹിനി ഇവയൊക്കെ സൂപ്പർ ഫാസ്റ്റുകളാണ്.
സൂപ്പർ ഡീലക്സ്
ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണിവ. മിന്നൽ സർവ്വീസ്, സിൽവർ ലൈൻ ജെറ്റ് സർവീസുകളുടെ പരിഷ്കരിച്ച പതിപ്പാണ്.
സൂപ്പർ എക്സ്പ്രസ്സ്
പച്ച നിറമുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകളാണിത്. ഇടയ്ക്ക് നിർത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു. അൻപതോളം ബസ്സുകൾ ഈ സർവ്വീസുകൾ നടത്തുന്നുണ്ട്.
കൂടാതെ ഗരുഡ,ഗരുഡ മഹാരാജ,വെസ്റ്റിബ്യൂൾ, എന്ന പേരുകളുള്ള ബസ്സുകളും സർവ്വീസിലുണ്ട്.
തരം | എണ്ണം |
---|---|
അശോക് ലയലാൻഡ് | 2940[അവലംബം ആവശ്യമാണ്] |
റ്റാറ്റാ മോട്ടോഴ്സ് | 1562[അവലംബം ആവശ്യമാണ്] |
ഐഷർ | 200[അവലംബം ആവശ്യമാണ്] |
വോൾവോ ആഡംബര ബസ്സുകൾ | 11[അവലംബം ആവശ്യമാണ്] |
സ്കാനിയ ആഡംബര ബസ്സുകൾ | 18[അവലംബം ആവശ്യമാണ്] |
ആകെ | 4731 |
- ഇതിൽ 2124 ബസ്സുകൾ ( 45.15 % ) 7 വർഷത്തിനു മുകളിൽ പ്രായം ഉള്ളവയാണ്
- 366 ബസ്സുകൾ ( 7.78 % ) 10 വർഷത്തിനു മുകളിൽ പ്രായം ഉള്ളവയാണ്. ഇവയെ സേവനത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.
ഓഫീസുകളും ഡിപ്പോകളും
തിരുത്തുകഹെഡ് ഓഫീസ്
തിരുത്തുക- ട്രാൻസ്‌പോർട്ട് ഭവൻ, കിഴക്കേ കോട്ട, തിരുവനന്തപുരം
ഡിപ്പോകൾ
തിരുത്തുക- ആറ്റിങ്ങൽ
- ആലപ്പുഴ
- ആലുവ റെയിൽവേ സ്റ്റേഷനടുത്ത്
- ചങ്ങനാശ്ശേരി
- ചെങ്ങന്നൂർ
- ചേർത്തല
- എറണാകുളം
- കണ്ണൂർ
- കാസർഗോഡ്
- കായംകുളം
- കൊല്ലം
- കൊട്ടാരക്കര
- കോട്ടയം
- കോഴിക്കോട് പുതിയ സ്റ്റാൻ്റിനടുത്ത്
- മൂവാറ്റുപുഴ
- നെടുമങ്ങാട്
- നെയ്യാറ്റിൻകര
- പാലാ
- പാലക്കാട്, നൂറണിക്കു സമീപം
- പാപ്പനംകോട്
- പത്തനംതിട്ട
- പെരുമ്പാവൂർ വുത്താകൃതിയിൽ കെട്ടിടം
- സുൽത്താൻ ബത്തേരി
- തിരുവല്ല
- തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ കൊക്കാല ഭാഗത്ത്
- തിരുവനന്തപുരം സെൻട്രൽ, തമ്പാനൂരിൽ
- തിരുവനന്തപുരം സിറ്റി
- വിഴിഞ്ഞം
- വെഞ്ഞാറമൂട്
സബ് ഡിപ്പോകൾ
തിരുത്തുക- അടൂർ
- അങ്കമാലി ദേശീയപാതയിൽ
- ചടയമംഗലം
- ചാലക്കുടി ടൗണിൽ
- ചാത്തന്നൂർ
- ചിറ്റൂർ
- ഈരാറ്റുപേട്ട
- ഗുരുവായൂർ
- ഹരിപ്പാട്
- കല്പറ്റ
- കണിയാപുരം
- കരുനാഗപ്പള്ളി
- കാട്ടാക്കട
- കട്ടപ്പന
- കിളിമാനൂർ
- കോതമംഗലം
- കുമളി
- മാള
- മലപ്പുറം, കുന്നുമ്മലിൽ
- മാനന്തവാടി
- മാവേലിക്കര
- നോർത്ത് പറവൂർ
- പാറശ്ശാല
- പത്തനാപുരം
- പയ്യന്നൂർ
- പെരിന്തൽമണ്ണ ടൗണിൽ രാമദാസ് ആശുപത്രി ഭാഗത്ത്
- പേരൂർക്കട
- പിറവം
- പൊൻകുന്നം
- പൊന്നാനി
- പൂവാർ
- പുനലൂർ
- തലശ്ശേരി
- താമരശ്ശേരി
- തൊടുപുഴ
- തൊട്ടിൽപ്പാലം
- വൈക്കം
- വെള്ളനാട്
- വെള്ളറട
- വെഞ്ഞാറമ്മൂട്
- വികാസ് ഭവൻ
- നിലമ്പൂർ
- മണ്ണാർക്കാട് നെല്ലിപ്പുഴ ജംക്ഷനിൽ
ഓപ്പറേറ്റിങ്ങ് ഡിപ്പോകൾ
തിരുത്തുകപുതിയതായി ഡിപ്പോകൾ സ്ഥാപിക്കാൻ സാധ്യതയുള്ള നഗരങ്ങൾ.. മഞ്ചേരി, നെന്മാറ, ഒറ്റപ്പാലം,ചെർപുളശേരി, പരപ്പനങ്ങാടി, കളമശേരി...
വർക്ക്ഷോപ്പുകൾ
തിരുത്തുക- പാപ്പനംകോട് (മുഖ്യ വർക്ക്ഷോപ്പ്)
- മാവേലിക്കര (പ്രാദേശിക വർക്ക്ഷോപ്പ്)
- ആലുവ (പ്രാദേശിക വർക്ക്ഷോപ്പ്)
- എടപ്പാൾ (പ്രാദേശിക വർക്ക്ഷോപ്പ്)
- കോഴിക്കോട് (പ്രാദേശിക വർക്ക്ഷോപ്പ്)
ഉദ്യോഗസ്ഥ പരിശീലന കേന്ദ്രം
തിരുത്തുകകെ എസ് ആർ ടി സി യിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും അതതു തസ്തികപ്രകാരമുള്ള ജോലിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശീലനം നൽകുന്നതിന് 3 ഉദ്യോഗസ്ഥ പരിശീലന കേന്ദ്രങ്ങൾ നിലവിലുണ്ട്.
- തിരുവനന്തപുരം (ആസ്ഥാന ഉദ്യോഗസ്ഥ പരിശീലന കേന്ദ്രം, അട്ടക്കുളങ്ങര.)
- അങ്കമാലി (പ്രാദേശിക ഉദ്യോഗസ്ഥ പരിശീലന കേന്ദ്രം, അങ്കമാലി ബസ് സ്റ്റേഷൻ )
- എടപ്പാൾ (പ്രാദേശിക ഉദ്യോഗസ്ഥ പരിശീലന കേന്ദ്രം, പ്രാദേശിക വർക്ക്ഷോപ്പ്, എടപ്പാൾ)
നിരത്തിലിറങ്ങുന്ന പുതിയ സർവ്വീസുകൾ
തിരുത്തുക- അനന്തപുരി സിറ്റി ഫാസ്റ്റ് : 140
- ജനറം വോൾവോ ഏസി ലോഫ്ലോർ
- ജനറം ടാറ്റാ മാർക്കോപോളോ നോൺ ഏസി ലോഫ്ലോർ
- ജനറം ലെയ്ലാന്റ് നോൺ ഏസി ലോഫ്ലോർ
- രാജധാനി റിങ് റോഡ് സർവീസ് :10
- ഗരുഡ കിങ് ക്ലാസ് - വോൾവോ മൾട്ടി ആക്സിൽ : 9
- ഗരുഡ മഹാരാജ - സ്കാനിയ മൾട്ടി ആക്സിൽ :18
- ഗരുഡ സഞ്ചാരി - വോൾവോ 2
- ഗജരാജ് - വോൾവോ B11R മൾട്ടി ആക്സിൽ സ്ലീപ്പർ : 8
- മിന്നൽ സൂപ്പർ എയർ ഡീലക്സ്
- വെസ്റ്റിബ്യൂൾ : 1
- സിറ്റി റൈഡ് ഇലക്ട്രിക് ഡബിൾ ഡക്കർ : 2
പലവക
തിരുത്തുക- കെ.എസ്.ആർ.ടി.സി. ബസ്സുകൾ ദിവസവും സഞ്ചരിക്കുന്ന ദൂരം മുൻപ് 12,00,000 ആയിരുന്നത് ഇപ്പോൾ 14,22,546 ആക്കി ഉയർത്തിയിരിക്കുന്നു.[4]
- ദിവസവും 4232 പുനർനിർണ്ണയിച്ച യാത്രകൾ ആണ് ഉള്ളത്. 4704 ബസ്സുകൾ ദിവസവും യാത്ര നടത്തുന്നു.
- ഒരു ദിവസം കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ ശരാശരി 31.45 ലക്ഷം യാത്രികർ സഞ്ചരിക്കുന്നു[അവലംബം ആവശ്യമാണ്] ഗ്രാമ പഞ്ചായത്തുകൾ ഇന്ധന ചെലവ് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ആരംഭിച്ചു ഇലക്ടിക് ബസുകൾ വാങ്ങി ഓർഡിനറി സർവീസുകൾ ഘട്ടം ഘട്ടമായി ഫോസിൽ ഇന്ധന മുക്തമാക്കും
ചിത്രശാല
തിരുത്തുക-
ഗരുഡ മഹാരാജ സ്കാനിയ ബസ്
-
ഗരുഡ കിംഗ് ക്ലാസ് വോൾവോ ബസ്
-
ഓഡിനറി
-
രണ്ട് തട്ടുള്ള ബസ്സ് അങ്കമാലിയിൽനിന്നും
-
വേണാട്
-
ഫാസ്റ്റ് പാസ്സഞ്ചർ
-
സൂപ്പർ ഫാസ്റ്റ്
-
സൂപ്പർ എക്സ്പ്രസ്സ്
-
ടാറ്റ ഗ്ലോബസ് എ.സി എയർബസ്
-
വോൾവോ എസി ലോഫ്ലോർ ബസ്
-
പഴയ തലമുറയിൽ പെട്ട ഒരു വണ്ടി
-
ഗരുഡ സഞ്ചാരി സിംഗിൾ ആക്സിൽ വോൾവോ ബസ്
-
ലെയ്ലാൻഡ് നോൺ എസി ലോഫ്ലോർ ബസ്
പുറം കണ്ണികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "All JNNURM buses to be brought under KURTC". The Hindu. October 26, 2014. Retrieved 20 Jan 2015.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മൂക്കുള്ള ബസ്സും മുക്കാചക്രവും". മലയാളമനോരമ. 2014 ഓഗസ്റ്റ് 25. Archived from the original on 2014-08-25. Retrieved 2014 ഓഗസ്റ്റ് 25.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-25. Retrieved 2007-07-09.