വടക്കഞ്ചേരി
പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്നൊരു പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂർ-പാലക്കാട് റൂട്ടിൽ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തായാണ് (33 കിലോമീറ്റർ) ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണു വടക്കഞ്ചേരി. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയുമായി പേരിനു സാമ്യമുള്ളതിനാൽ വടക്കുംചേരി എന്ന് തെറ്റായും അറിയപ്പെടാറുണ്ട്. ഭാരതപ്പുഴയുടെ പോഷകനദിയായ മംഗലം പുഴ വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്ന് അറിയപ്പെടുന്നു. ശബരിമല തീർത്ഥാടനകാലത്ത് തമിഴ്നാട്ടിൽ നിന്ന് വരുന്ന ഭക്തർ ഇവിടെ തമ്പടിയ്ക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്നും പേരുണ്ട്. ചിപ്സ് വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.
വടക്കഞ്ചേരി വടക്കുംചേരി, kuttappura | |
---|---|
പട്ടണം | |
![]() വടക്കഞ്ചേരി പട്ടണം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻ നമ്പർ | 678683 |
ടെലിഫോൺ കോഡ് | 91 4922 |
വാഹന റെജിസ്ട്രേഷൻ | KL-9, KL-49 |
അടുത്തുള്ള പട്ടണങ്ങൾ | തൃശ്ശൂർ, പാലക്കാട് (രണ്ടും 33 കിലോമീറ്റർ വീതമകലെ) |
ലോക്സഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
പാലക്കുഴി വെള്ളച്ചാട്ടം വാവ്മല നെല്ലിയാമ്പതി (41 കി.മീ. അകലെ) |
2011-ലെ സെൻസസ് അനുസരിച്ച് 35, 891 ആണ് വടക്കഞ്ചേരിയിലെ ജനസംഖ്യ. സാക്ഷരത ഏതാണ്ട് 95 ശതമാനമുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികളും ധാരാളമുണ്ട്. കോട്ടയം ഭാഗത്തുനിന്ന് കുടിയേറിയവരാണ് ഇവിടത്തെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. റബ്ബറാണ് ഇവരുടെ പ്രധാന കൃഷി. ധാരാളം റബ്ബർ തോട്ടങ്ങൾ വടക്കഞ്ചേരിയിലുണ്ട്. കൂടാതെ തെങ്ങ്, നെല്ല്, കുരുമുളക് തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തുവരുന്നു.
പ്രധാന തെരുവുകൾതിരുത്തുക
- മന്ദം
- കമ്മാന്തറ
- നായർ തറ
- ഗ്രാമം
- ഇടത്തിൽ
- മാണിക്ക്യപ്പാടം
- പാളയം
- തിരുവറ
- പ്രധാനി
- നായരുകുന്ന്
- കുരുക്കൽ തറ
- മണ്ണംപ്പറമ്പ്
- പുതുക്കുളം
- ആമക്കുളം
ആരാധനാലയങ്ങൾതിരുത്തുക
വടക്കഞ്ചേരിയിലെ പ്രധാന ആരാധനാലങ്ങൾ:
- കൊടിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം
- തിരുവറ മഹാദേവ ക്ഷേത്രം
- ശ്രീ ഗണപതി ക്ഷേത്രം
- ശ്രീ നാഗസഹായം
- ശ്രീ നമ്പൂതിരി മുത്തൻ സഹായം
- ശ്രീ മാങ്ങോടി മുത്തി ഭഗവതി
- ശ്രീ ലക്ഷ്മിനാരായണപ്പെരുമാൾ ക്ഷേത്രം
- പടാർകടവ് ശ്രീ കൃഷ്ണ ക്ഷേത്രം
- ശ്രീ മാരിയമ്മൻ കോവിൽ
- വടക്കഞ്ചേരി ജുമാ മസ്ജിദ്
- ലൂർദ് മാതാ ഫറോനാ പള്ളി
- സെന്റ് ജോർജ് ജാക്കൊബൈറ്റ് സിറിയൻ പള്ളി
- മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി
- ഹെർമോൻ മാർത്തോമ്മാ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
വടക്കഞ്ചേരിയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ:
- സെന്റ് മേരീസ് പോളിടെക്നിക്ക് കോളജ്, വള്ളിയോട്
- സെന്റ് മേരീസ് ഐ. ടി. ഐ, വള്ളിയോട്
- കോളേജ് ഓഫ് അപ്ലയഡ് സയൻസ്
- ചെറുപുഷ്പ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
- റോസി ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ശ്രീ നാരായണ പബ്ലിക് സ്കൂൾ
- മദർ തെരേസ
(കമ്മാന്തറ) സ്കൂൾ
- CA ഹൈ സ്കൂൾ
- കിഴക്കഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
- പുതുക്കോട് ഭാരതീയ വിദ്യാ ഭവൻ
- സെന്റ് ഫ്രാൻസിസ് സ്കൂൾ
ആശുപത്രികൾതിരുത്തുക
വടക്കഞ്ചേരിയിലെ പ്രധാന ആശുപത്രികൾ:
- ഗവണ്മെന്റ് ആശുപത്രി
- കാരുണ്യ ആശുപത്രി
- ഡിവൈൻ ആശുപത്രി
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി
- ശ്രീ ലക്ഷ്മി ഹോസ്പിറ്റൽ
- പ്രിയ മെഡിക്കൽ സെന്റർ
സിനിമാശാലകൾതിരുത്തുക
വടക്കഞ്ചേരിയിലെ എല്ലാ തിയേറ്ററുകളും റിലീസിംഗ് സെന്ററുകൾ ആണ്. പുതിയ ചിത്രങ്ങൾ എല്ലാം ഇവിടെ റിലീസ് ആകും.
- ജയഭാരത് മൂവീസ് A/C DTS
- ജയഭാരത് DTS
- കെ.എ.എം. മൂവീ മാക്സ് ആശിർവാദ് A/C JBL
- തങ്കം DTS
- ശോഭ DTS
- ശ്രീരാമ UFO