അനേകം പേർക്ക് യാത്രചെയ്യാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു വലിയ വാഹനമാണ് ബസ്. ബസ്സുകൾ കൂടുതലായും ഉപയോഗിച്ച് വരുന്നത് പൊതു ഗതാഗതത്തിനാണ്. വിനോദയാത്രകൾക്കും വിവാഹങ്ങൾക്കും മറ്റുമായി ബസ് ഉപയോഗിക്കുന്നവരുമുണ്ട്. 8 മുതൽ 200 യാത്രികർക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുകളുണ്ട് . സാധാരണയായി ഒറ്റനിലയുള്ള ബസുകളാണ്(Single Decker Bus) പൊതുവേ കണ്ടുവരുന്നത്. രണ്ടു നിലയുള്ള ബസുകളും(Double Decker Bus), ഒന്നിനോടൊന്ന് കൂടിച്ചേർന്ന ബസ്സുകളും(Articulated Bus) നിലവിലുണ്ട്. കൂടാതെ സാധാരണ ബസ്സുകളിൽ നിന്ന് വ്യത്യസ്തമായി അധികം നീളമില്ലാത്തതും, ഒറ്റനിലയുള്ളതുമായ ചെറിയ ബസ്സുകളും(Midibus, Minibus) ഇപ്പോൾ നിരത്തുകളിൽ സജീവമാണ്. ഇപ്പോൾ ദീർഘദൂരയാത്രകക്ക് ഉതകുന്ന വിധത്തിൽ ആധുനിക സം വിധാനങ്ങളോട് കൂടിയ എയർബസ്സ് ലഭ്യമാണ്. ഇത്തരം ബസുകളിൽ എ.സി, ടെലിവിഷൻ തുടങ്ങിയ ആധുനിക സം‌വിധാനങ്ങളും ഉറങ്ങുവാനായി മെത്തകളൂം ഉണ്ടായിരിക്കും. വിവാഹ യാത്രകൾക്കും, വിനോദയാത്രകൾക്കും, മറ്റുമായി ഉപയോഗിച്ചുവരുന്നത് ആഡംബരബസുകളാണ്(Luxurious Bus).

Benz-Omnibus, 1896
ബാംഗ്ലൂരിലെ വോൾ വോ എയർ കണ്ടീഷൻ പാസഞ്ചർ ബസ്സ്
പ്രമാണം:DTC low-floor bus
ഡെൽഹിയിലെ പുതിയ താഴ്ന്ന തറയുള്ള ബസ്

ബസുകളിൽ സാധാരണയായി ഇന്ധനമായി ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ആദ്യകാലങ്ങളിൽ ആവി ഉപയോഗിച്ച് ചലിപ്പിച്ചിരുന്ന ബസ്സുകളും ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ചലിക്കുന്ന ബസ്സുകളെ ട്രോളി ബസ് എന്ന് പറയുന്നു. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകളാണ് ലോകം മുഴുവൻ കൂടുതലായും ഉപയോഗിച്ച് വരുന്നത്. ലാറ്റിൻ ഭാഷയിലുള്ള ഒമ്‌നിബസ് (എല്ലാവർക്കും വേണ്ടി) എന്ന പദത്തിൽ നിന്നാണ് ബസ് എന്ന നാമം രൂപം കൊണ്ടത് എന്ന് പറയപ്പെടുന്നു.

ചരിത്രം

തിരുത്തുക
 
ഒന്നിനോടൊന്ന് കൂടിച്ചേർന്ന ആർട്ടികുലേറ്റഡ് ബസ്- ബ്രസീൽ

ഏകദേശം 1662 കാലഘട്ടം മുതലാണ് ബസുകളുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു.[1] എന്നിരുന്നാലും, 1820 കാലഘട്ടം വരെ ബസ്സുകൾ വ്യാപകമായിരുന്നില്ല. തുടക്കത്തിൽ ഗതാഗതമാധ്യമത്തിനുപയോഗിച്ചിരുന്നത് കുതിരവണ്ടിയുടെ മാതൃകയിലുള്ള ബസുകളായിരുന്നു. പഴയ തപാൽ വണ്ടിയുടേയും, കുതിരവണ്ടിയുടേയും ഒരു മിശ്രിത രൂപമായിരുന്നു ഈ വണ്ടികൾക്ക്. 1830 മുതൽ ആവിയിൽ ഓടുന്ന ബസുകൾ(Steam Bus) നിലവിൽ വന്നു. ഇവയുടെ നൂതനാവിഷ്കാരമാണ് വൈദ്യുത ട്രോളി ബസുകൾ. മുൻപേ നിർമ്മിച്ച വൈദ്യുത കമ്പികളുടെ അടിയിൽക്കുടേ മാത്രമേ ഈ ബസുകൾ സഞ്ചരിച്ചിരുന്നുള്ളു. ഇത് പിന്നീട് നഗരങ്ങളിൽ വ്യാപകമായി, ഇവയില് നിന്ന് രൂപാന്തരം പ്രാപിച്ചവയാണ് ഇന്ന് കാണുന്ന ബസുകൾ. ആദ്യത്തെ യന്ത്രവൽകൃത ബസുകളുടെ ആവിർഭാവത്തോടുകൂടിച്ചേർന്ന് മോട്ടോർ വണ്ടികളും രൂപപ്പെട്ടുവന്നു. 1895 കാലഘട്ടത്തിൽ ഓടിക്കൊണ്ടിരുന്ന യന്ത്രവൽകൃത ബസുകളുടെ രൂപം വിപുലമാക്കിയത് 1900 കാലഘട്ടതിലാണ്. 1950 കളോടുകൂടി പൂർണ്ണരീതിയിലുള്ള ബസുകൾ വ്യാപകമായി.

രൂപകല്പന

തിരുത്തുക

പലപേരുകളിലുള്ള വിവിധ രൂപത്തിലുള്ള ബസുകൾ ലോകം മുഴുവൻ പാരമ്പര്യത്തിനനുസരിച്ചും, വിപണന തന്ത്രങ്ങൾക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ബസുകൾ എത്ര തന്നെ മാറ്റങ്ങൾക്ക് വിധേയമായാലും അവയുടെ അടിസ്ഥാനപരമായ രൂപത്തിന് മാറ്റം സംഭവിക്കാറില്ല.

സാധാരണ രൂപകല്പന

തിരുത്തുക
 
രണ്ടു നിലയുള്ള ഡബിൾ ഡെക്കർ ബസ്
 
കേരളത്തിലെ ഒരു ഡബിൾ ഡെക്കർ ബസ്

യന്ത്രവൽകൃത ബസുകൾ ഉണ്ടായ കാലം മുതൽക്കേ ബസിന്റെ എഞ്ചിൻ ചില ബസുകളിൽ മുൻഭാഗത്തായും, വേറെ ചിലതിൽ പിൻഭാഗത്തായുമാണ് കാണാറുള്ളത്. ആദ്യകാലങ്ങളിൽ പിൻഭാഗത്ത് മാത്രമുണ്ടായിരുന്ന ബസിന്റെ വാതിൽ പിന്നീട് മുൻഭാഗത്തും, പിന്നീട് നടുഭാഗത്തും, അതിനുശേഷം മുന്നിലും പിന്നിലും ഒരേ പോലെ വതിലുകളുള്ള ബസുകളും ഉണ്ടായി ഇങ്ങനെ ആവശ്യാനുസരണം ബസിന്റെ നിർമ്മാണത്തിലും മാറ്റങ്ങൾ വരുകയുണ്ടായി.

സാധാരണയായി രണ്ട് അക്ഷദണ്ഡമുള്ള (Axles) വളയാത്ത നീളമുള്ള ഒറ്റ നിലയുള്ള ബസുകളാണ് കൂടുതലും നിർമ്മിച്ച് വരുന്നത്. ചെറിയ യാത്രകൾക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മിഡിബസ് വികസിപ്പിച്ചെടുത്തതാണ് സിംഗിൾ ഡെക്കർ ബസ്സുകൾ. വേനിൽ (Van) നിന്ന് രൂപാന്തരം സംഭവിച്ചവയാണ് മിനി ബസ്സുകൾ.

ഡബിൾ ഡെക്കർ ബസ്സുകളും, ആർട്ടിക്കുലേറ്റഡ് ബസുകളും വലിയ തോതിൽ യാത്രികരെ വഹിച്ചുകൊണ്ട് പോകാൻ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഇതിൻറെ ഉപയോഗം പലരാജ്യങ്ങളിലെയും റോഡുകളെ ആശ്രയിച്ചിരിക്കും. ഡബിൾ ഡെക്കർ ബസ്, സിംഗിൾ ഡെക്കർ ബസിൻറെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത് പക്ഷേ സിംഗിൾ ഡെക്കർ ബസിനെ അപേക്ഷിച്ച് ഡബിൾ ഡെക്കർ ബസിൻറെ മുകളിൽ യാത്രികരെ വഹിക്കാൻ പാകത്തിൽ ഒരു തട്ടുകൂടിയുണ്ടാകും എന്ന് മാത്രം. മുകളിലെ തട്ടിലേക്ക് കയറുവാനായി പിന്ഭാഗത്തെ പടിയോട് ചേർന്ന് ഒരു പടിത്തട്ടുകൂടിയുണ്ടായിരിക്കും. ബസിൻറെ മുൻ വശം പുതിയ വാഹനങ്ങളുടേതുപോലെയും പിൻവശം പാരമ്പര്യരീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷേ ആർട്ടിക്കുലേറ്റഡ് ബസ് ഇതിൽ നിന്ന് വ്യത്യസ്തമയി ഒരു വാഹനം മറ്റൊരു വാഹനത്തെ വലിച്ചുകൊണ്ടുപോകുന്ന തരത്തിൽ ബസിൻറെ പിന്ഭാഗത്തായി ഒന്നോ രണ്ടോ ബോഗികൾ കൂട്ടിച്ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ബസ്സുകളുടേതുപോലെ ആര്ട്ടിക്കുലേറ്റഡ് ബസിലും രണ്ട് കവാടങ്ങളാണ് ഉള്ളത്, ഒന്ന് മുന്ഭാഗത്തും മറ്റൊന്ന് പിന്ഭാഗത്തും. പുതിയ തരം ആർട്ടിക്കുലേറ്റഡ് ബസുകളിൽ ബസിൻറെ ഉള്ളിൽ ഒരൊറ്റം മുതൽ മറ്റെ അറ്റം വരെ സഞ്ചരിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രശാല

തിരുത്തുക
  1. http://www.herodote.net/histoire/evenement.php?jour=18260810

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബസ്&oldid=3968536" എന്ന താളിൽനിന്ന് ശേഖരിച്ചത്