കണിയാപുരം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

തിരുവനന്തപുരത്തുനിന്ന് 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കണിയാപുരം. സേലം മുതൽ കന്യാകുമാരി വരെ നീണ്ടു നിവർന്നു കിടക്കുന്ന NH47 കണിയാപുരത്തു കൂടിയാണ് കടന്ന് പോകുന്നത്. കണ്ണിയാപുരം പ്രദേശം ഒരു വിശാലമായ പ്രദേശമാണ്. കിഴക്കുഭാഗത്ത് ആണ്ടൂർക്കോണം, പടിഞ്ഞാറ് പാർവ്വതി പുത്തനാർ, തെക്ക് വെട്ടുറോഡ്, പള്ളിപ്പുറം (സി.ആർ.പി.എഫ് ബേസ്) എന്നിവ വടക്ക് ഭാഗത്തായി സ്ഥിതിചെയുന്നു. കഠിനംകുളം പഞ്ചായത്തിന്റെ ചിലഭാഗങ്ങളും അണ്ടൂർക്കോണം പഞ്ചായത്തിലെ ചില ഭാഗങ്ങളും ചേർന്നതാണ് കണിയാപുരം എന്ന ഈ ഗ്രാമ പ്രദേശം.

"https://ml.wikipedia.org/w/index.php?title=കണിയാപുരം&oldid=4144638" എന്ന താളിൽനിന്ന് ശേഖരിച്ചത്