തൊട്ടിൽപാലം

കോഴിക്കോട് ജില്ലയിലെ ഗ്രാമം
(തൊട്ടിൽപ്പാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൊട്ടിൽപാലം
അപരനാമം: കാവിലുംപാറ

തൊട്ടിൽപാലം
11°40′39″N 75°46′48″E / 11.6775°N 75.7800°E / 11.6775; 75.7800
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് മാസ്റ്റർ
'
'
വിസ്തീർണ്ണം 84.81 ചതുരശ്രമീറ്റർചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20320
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673513
++919400665088
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
കുറ്റ്യാടി ചുരം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിന്റെ ഭരണകേന്ദ്രമായ പട്ടണം ആണ്. തൊട്ടിൽപാലം. കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് പോകുന്ന പാതയിലെ മലയടിവാരത്തുള്ള പ്രധാന കേന്ദ്രമാണ് ഇവിടം. വയനാട് ജില്ലയുമായി നല്ല വാണിജ്യബന്ധം ഈ അങ്ങാടിക്കുണ്ട്.

ഇവിടെ ഭൂരിഭാഗം കടകൾക്കും തിങ്കളാഴ്ചയാണ് അവധി ഉണ്ടാകാറുള്ളത്. ഇവിടെയെത്തുന്ന ജനങ്ങൾ കാവിലുംപാറ, മരുതോങ്കര എന്നീ കുടിയേറ്റ മേഖലയിൽ നിന്നായതിനാൽ ഞായറാഴ്ചയാണ് പ്രധാനമായും കച്ചവടം നടക്കുന്നത് എന്നതിനാലാണിത്.

പഞ്ചായത്ത്‌ ഭരണസംവിധാനം

തിരുത്തുക
  • പ്രസിഡന്റ്‌ = ജോർജ് മാസ്റ്റർ CPI(M)]]
  • വൈസ് പ്രസിഡന്റ്‌ = അന്നമ്മ ജോർജ് [CPI(M)]]

ചരിത്രം

തിരുത്തുക

തൊട്ടിൽപാലം എന്ന പേര് വന്നതും ആയി പറയപ്പെടുന്ന കഥ പണ്ട് ഇവിടെ ബ്രിട്ടീഷ്‌ കാരുടെ കാലത്ത് അടുത്ത സ്ഥലമായ കുണ്ടുതോട് എസ്റ്റേറ്റ്‌ ലോട്ട് പോകാൻ ആയി ഒരു തൂക്ക് പാലം [ തൊട്ടിൽ-പാലം ] ഉണ്ടായിരുന്നു എന്നും ,അതിൽ നിന്നാണ് ഇപ്പോൾ "തൊട്ടിൽപാലം" എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു .കുറ്റ്യാടി തേങ്ങക്ക് പ്രസിദ്ധമായ ഇവിടുന്ന് കേരളത്തിലെ എല്ലാ ഭാഗത്തേക്കും വിത്ത് തേങ്ങ കൊണ്ട് പോകാറുണ്ട് .

യാത്ര സൗകര്യങ്ങൾ

തിരുത്തുക
  • അടുത്തുള്ള എല്ലാ സ്ഥലങ്ങളും ആയി റോഡ്‌ മാർഗ്ഗം വാഹന സൗകര്യം ഇവിടുന്നുണ്ട് . കെ എസ് ആർ ടി സി യുടെ ഒരു ഡിപ്പോ ഇവിടുന്ന് ഓപ്പെറെറ്റ് ചെയ്യുന്നുണ്ട് .കെ എസ് ആർ ടി സി ബസ് സ്റ്റാന്ടിനു പുറമേ ഒരു പ്രൈവെറ്റ് ബസ് സ്റ്റാനടും ഇവിടെ ഉണ്ട് . പ്രധാന ബസ് സർവീസുകൾ കോഴിക്കോട്, വടകര, ബാംഗ്ലൂർ , മാനന്തവാടി ,തിരുവനന്തപുരം തലശ്ശേരി & കോട്ടയം .
  • അടുത്തുള്ള എയർപ്പോർട്ടുകൾ -കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മട്ടന്നൂർ. 57 Km ദൂരം (മട്ടന്നൂർ, കൂത്തുപറമ്പ് ,നാദാപുരം, കുറ്റ്യാടി - തൊട്ടിൽപ്പാലം)I - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 81 km ദൂരം. (കരിപ്പൂർ - കോഴിക്കോട് - കുറ്റ്യാടി - തൊട്ടിൽപാലം)
  • അടുത്തുള്ള റെയിൽവെ സ്റ്റെഷൻ വടകര റെയിൽവെ സ്റേഷൻ 30 km ദൂരം.

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • പഞ്ചായത്ത്‌ ഓഫീസ്
  • സബ് ട്രെഷറി
  • കൃഷി ഓഫീസ്
  • വില്ലേജ് ഓഫീസ്
  • പോലിസ് സ്റേഷൻ
  • കെ എസ് ആർ ടി സി ഡിപ്പോ .
  • മൃഗാശുപത്രി .
  • ആയുർവേഥാശുപത്രി .
  • ഹോമിയോ ക്ലിനിക് .

ആശുപത്രികൾ

തിരുത്തുക
  • ഇഖ്റാ കമ്യൂണിറ്റി ഹോസ്പ്പിറ്റൽ തൊട്ടിൽപ്പാലം ( പൈകളങ്ങാടി )
  • ചാത്തൻങ്കോട്ടു നട നഴ്സിംഗ് ഹോം ആൻഡ്‌ ഡി അഡിക്ഷൻ സെൻ്റർ .
  • ഗവ:പ്രൈമറി ഹെൽത്ത് സെന്റെർ .കണ്ടുതോട്., PHC വട്ടിപ്പന.

ആരാധനാലയങ്ങൾ

തിരുത്തുക
  • കാവിലുംപാറ ഭഗവതി ക്ഷേത്രം ടൌണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു .
  • വട്ടിപ്പന ശ്രീ വന ദുർഗ്ഗാദേവീ ക്ഷേത്രം. തൊട്ടിൽപ്പാലം ടൗണിൽ നിന്നും 10 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
  • ഏഴ് ക്രിസ്ത്യൻ പള്ളികൾ അടുത്ത സ്ഥലങ്ങളിൽ ആയി സ്ഥിതി ചെയ്യുന്നു .
  • ആറോളം മുസ്ലിം പള്ളികളും ഈ പ്രദേശത്ത് ഉണ്ട് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • എജെജെ എംഎച്ച്എസ്എസ് ചാത്തൻഗോട്ടുനട
  • പിടിസി എംഎച്ച്എസ് കുണ്ടുതോട്
  • G.U.P.S KUNDUTHODE
  • ഗവ.എച്ച്എസ് കാവിലുംപാറ .
  • സെന്റ്‌.തോമസ്‌ എൽപി സ്കൂൾ .
  • ഗവ.എൽപി എസ് കൂടൽ .
  • സോഫിയ പബ്ലിക് സ്കൂൾ .
  • സൌത്ത് ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം , തൊട്ടിൽപാലം
  • ഗ്ലോറിയസ് കോളേജ് തൊട്ടിൽപാലം .

കുറച്ച് അൺ ഏയിഡഡ സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്

"https://ml.wikipedia.org/w/index.php?title=തൊട്ടിൽപാലം&oldid=3679817" എന്ന താളിൽനിന്ന് ശേഖരിച്ചത്