സി.പി. രാമസ്വാമി അയ്യർ

ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവിന്റെ ദിവാനും

ഇന്ത്യൻ അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ദിവാനുമായിരുന്നു സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ. (നവംബർ 12, 1879-26 സെപ്റ്റംബർ, 1966).

Sir

ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ

CPRamaswami Aiyar 1939.jpg
Portrait of Sir C. P. Ramaswami Iyer, The Hindu, 1939
തിരുവിതാംകൂർ ദിവാൻ
ഔദ്യോഗിക കാലം
1936 – August 19, 1947
Monarchശ്രീ ചിത്തിര തിരുനാൾ
മുൻഗാമിമുഹമ്മദ് ഹബീബുള്ള
പിൻഗാമിപി.ജി.എൻ. ഉണ്ണിത്താൻ
Member of the Executive Council of the Viceroy of India
ഔദ്യോഗിക കാലം
1931 – 1936
MonarchGeorge V of the United Kingdom,
Edward VIII of the United Kingdom
ഗവർണ്ണർ-ജനറൽFreeman Freeman-Thomas, 1st Marquess of Willingdon
Law Member of the Executive Council of the Governor of Madras
ഔദ്യോഗിക കാലം
1923 – 1928
PremierRaja of Panagal,
P. Subbarayan
ഗവർണ്ണർFreeman Freeman-Thomas, 1st Marquess of Willingdon,

Sir Charles George Todhunter (acting),

George Goschen, 2nd Viscount Goschen
Advocate-General of Madras Presidency
ഔദ്യോഗിക കാലം
1920 – 1923
ഗവർണ്ണർFreeman Freeman-Thomas, 1st Marquess of Willingdon
മുൻഗാമിS. Srinivasa Iyengar
വ്യക്തിഗത വിവരണം
ജനനം12 November1879
Madras, British India
മരണംസെപ്റ്റംബർ 26, 1966(1966-09-26) (പ്രായം 86)
London, United Kingdom
Alma materPresidency College, Madras
ജോലിLawyer,
ജോലിAttorney-General, Statesman

സർ സി.പി. എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1920 -1923 കാലയളവിൽ മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറലായും, 1923 - 1928 കാലയളവിൽ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും, 1931 - 1936 കാലയളവിൽ ഇന്ത്യൻ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും 1936 - 1947 കാലയളവിൽ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ ഭരിച്ചിരുന്ന തിരുവതാംകൂറിന്റെ ദിവാനായും പ്രവർത്തിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് നടന്ന ലയനചർച്ചയിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പങ്കെടുത്ത സർ സി.പി. രാമസ്വാമി അയ്യർ മോണ്ട് ബാറ്റൺ പ്രഭുവിനോട് മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും, മോണ്ട് ബാറ്റൺ പ്രഭു അത് സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാൽ പിന്നീട് അതിനുവേണ്ടി വാദിക്കുവാൻ സർ സി.പി. ദിവാൻ കസേരയിലുണ്ടായിരുന്നില്ല.

കെ.സി.എസ്. മണി വെട്ടിപ്പരുക്കേൽപ്പിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ദിവാൻ സ്ഥാനത്തോട് വിടപറഞ്ഞത്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=സി.പി._രാമസ്വാമി_അയ്യർ&oldid=3460946" എന്ന താളിൽനിന്ന് ശേഖരിച്ചത്