കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പ പുഴയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

പയ്യന്നൂർ
Skyline of , India
Skyline of , India

പയ്യന്നൂർ
12°06′N 75°12′E / 12.1°N 75.2°E / 12.1; 75.2
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം 54.63ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 72,111
ജനസാന്ദ്രത 1320/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670307
+91 4985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം,പയ്യന്നൂർ പവിത്ര മോതിരം

പേരിനു പിന്നിൽ

തിരുത്തുക

പയ്യന്നൂർ എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പല വാദങ്ങൾ നിലവിലുണ്ട്. സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ (സുബ്രഹ്മണ്യസ്വാമി) ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത് എന്നും വാദിക്കുന്നവരുണ്ട്. [അവലംബം ആവശ്യമാണ്].

ഐതിഹ്യം

തിരുത്തുക

പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു - 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.[അവലംബം ആവശ്യമാണ്]

സ്വാതന്ത്ര്യസമരചരിത്രം

തിരുത്തുക

സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർഡിയമായി 1930 ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.

വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി[1].

ചിറക്കൽ ‌‌‌തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്[1]. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്[1].

സ്വാമി ആനന്ദതീർത്ഥരുടെ ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പവിത്ര മോതിരം

തിരുത്തുക

പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

സമീപ ഗ്രാമങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=4110195" എന്ന താളിൽനിന്ന് ശേഖരിച്ചത്