മണ്ണാർക്കാട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-padinjaaru മാറിയാണ് ഇതിന്റെ സ്ഥാനം.
മണ്ണാർക്കാട് | |
---|---|
പട്ടണം | |
![]() കുന്തിപ്പുഴ മണ്ണാർക്കാടിൽ | |
Country | ![]() |
State | Kerala |
District | Palakkad District |
ഉയരം | 76 മീ(249 അടി) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Telephone code | + 91 (0) 4924 |
വാഹന റെജിസ്ട്രേഷൻ | KL-50 |
ചരിത്രം തിരുത്തുക
വള്ളുവനാട്ടിലെ ഒരു സ്വരൂപിയാണ് മണ്ണാറക്കാട്ടു നായർ. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. എന്റെ നായാട്ടുടയ അനന്തരവൻ കണ്ടു കാർയ്യം എന്നാണ് വള്ളുവക്കോനാതിരി മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്.[1] ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻപത്തെ ഭരണാധികാരി/ദശവാഴി മണ്ണാർക്കാട് മൂപ്പിൽ നായർ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
ജനങ്ങൾ തിരുത്തുക
150,000-ത്തോളം ജനങ്ങളാണ് മണ്ണാർക്കാട് താമസിക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. റബ്ബർ, തേങ്ങ, അടക്ക (പാക്ക്), നേന്ത്രക്ക, പഴം, കുരുമുളക്, ജാതിക്ക, നെല്ല് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വർഗ്ഗങ്ങളും പൂമ്പാറ്റകളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവരാൻ കാരണമായി.
മണ്ണാർക്കാട്ടെ ജനസംഘ്യയുടെ 20%-25% ജനങ്ങൾ ആണ് കാർഷിക വരുമാനത്തിന്റെ 70%-80%-വും ഉല്പാദിപ്പിക്കുന്നത്. 10% ജനങ്ങൾ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. 65% ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് അടുത്തു നിൽക്കുന്നു. മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത റവന്യു താലൂക്ക് ഓഫീസാണിത്.
മണ്ണാർക്കാട് തെക്കേ ഇന്ത്യയിൽ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങൾ മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തുളു, തമിഴ് തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളിൽ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബർ കൃഷിക്കായി തെക്കൻ കേരളത്തിൽ നിന്നും ഒരുപാടുപേർ മണ്ണാർക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്. വള്ളുവനാട്, ഏറനാട്, അട്ടപ്പാടി ,പാലക്കാടൻസംസ്കാരങ്ങളുടെ ഭാഷാശൈലിയുടെ സംഗമം കാണാവുന്നതാണ്.
കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.
ഇന്ത്യയിലെ പുരാതന ഗോത്രവ൪ഗ്ഗങ്ങളായ മുതുഗ൪, ഇരുളർ എന്നിവ൪ അട്ടപ്പാടിയിലെ കുന്നുകളിൽ വസിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘പൊന്നി’ എന്ന നോവൽ മണ്ണാർക്കാട്ടെ ആദിവാസികളെക്കുറിച്ചാണ്.
മണ്ണാർക്കാട്ടെ ഏറ്റവും പ്രധാന ഉത്സവമാണ് മണ്ണാർക്കാട് പൂരം. എല്ലാ വർഷവും കുംഭമാസത്തിൽ ഉദയർകുന്നു ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആഘോഷങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസികളും പങ്കുചേരും.
മണ്ണാർക്കാട് നിന്നും ഒരു കിലോമീറ്റർ അകലെയാണ് നൊട്ടമല. അധിമാനോഹരമായ കാഴ്ച ആരുടെയും മനം മയക്കും. നെല്ലിപ്പുഴ ജംക്ഷനിൽ നിന്നും അട്ടപ്പാടി റോഡ് പുറപ്പെടുന്നു. കോടതി പടി, ശിവൻകുന്ന് ആശുപത്രി പടി എന്നിവ നഗരകേന്ദ്രങ്ങളാണ്. MES ആണ് പ്രധാന കോളേജ് . സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാവുന്നു.
സമീപ പ്രദേശങ്ങൾ തിരുത്തുക
- കാഞ്ഞിരപ്പുഴ ഡാം - 15 കി.മീ.
- സൈലന്റ് വാലി നാഷണൽ പാർക്ക് - 43 കി.മീ.
- മലമ്പുഴ ഡാം - 40 കി.മീ.
- ടിപ്പു സുൽത്താൻ കോട്ട, പാലക്കാട് - 43 കി.മീ.
- മീൻ വല്ല൦ വെള്ളച്ചാട്ടം - 15 കി.മീ.
- പാത്രക്കടവ് - 10 കി.മീ.
- ശിരുവാണി ഡാം - 25 കി.മീ.
- അട്ടപ്പാടി - 24 കി.മീ.
പാലക്കാട് ജില്ലയിലെ മറ്റു താലൂക്കുകൾ തിരുത്തുക
- ആലത്തൂർ
- ചിറ്റൂർ
- ഒറ്റപ്പാലം
- പാലക്കാട്
- പട്ടാമ്പി
അവലംബം തിരുത്തുക
- ↑ എസ് രാജേന്ദു (2012). വള്ളുവനാട് ചരിത്രം പ്രാചീന കാലം മുതൽ എ. ഡി. 1792 വരെ. പെരിന്തൽമണ്ണ.