എരുമേലി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

എരമം

എരുമേലി
അപരനാമം: മത മൈത്രിയുടെ ഈറ്റില്ലം

എരുമേലി

9°28′16″N 76°45′54″E / 9.471093°N 76.765038°E / 9.471093; 76.765038
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി
'
'
വിസ്തീർണ്ണം 92.67 കി.മീ 2 (35.78 ചതുരശ്ര മൈൽ)ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 43,273
ജനസാന്ദ്രത 470/km 2 (1,200/ചതുരശ്ര മൈൽ)/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686509
+04828
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വാവർ പള്ളി, എരുമേലി പേട്ടതുള്ളൽ, ചന്ദനകുടം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്തായി എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ ശാസ്താക്ഷേത്രവും അയ്യപ്പന്റെ സുഹൃത്തായ വാവരുടെ പള്ളിയും ഉണ്ട്. ജാതിമതഭേദമന്യേ ഈ ആരാധനാലയങ്ങൾ സന്ദർശിക്കപ്പെടുന്നു. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ പേട്ടതുള്ളലിനു തനതു വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.

ചിത്രശാല

തിരുത്തുക
 
എരുമേലി വാവരുടെ പള്ളി
"https://ml.wikipedia.org/w/index.php?title=എരുമേലി&oldid=4018099" എന്ന താളിൽനിന്ന് ശേഖരിച്ചത്