ചേർത്തല

ആലപ്പുഴ ജില്ലയിലെ വടക്കേ ഭാഗത്തുള്ള ഒരു പട്ടണം
(Cherthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേർത്തല
അപരനാമം: കരപ്പുറം

ചേർത്തല
9°41′13″N 76°20′11″E / 9.686806°N 76.336355°E / 9.686806; 76.336355
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനം(ങ്ങൾ) ചേർത്തല മുനിസിപ്പാലിറ്റി
'
'
'
വിസ്തീർണ്ണം 187.43ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 3,02,194[1]
ജനസാന്ദ്രത 1612/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688524
+91 478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, പാതിരാമണൽ ദ്വീപ്,അർത്തുങ്കൽ ബസലിക്ക, സെന്റ്. മേരീസ്‌ ഫൊറോന പള്ളി തങ്കി , ചേർത്തല ശ്രീ കാർത്യായിനിദേവി ക്ഷേത്രം, വാരണാടു ദേവീക്ഷേത്രം, അന്ധകാരനഴി ബീച്ച്

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

പേരിനു പിന്നിൽ

തിരുത്തുക

ഐതിഹ്യം

തിരുത്തുക

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.[2]

ചരിത്രം

തിരുത്തുക
 
ഒന്നാം ലോക മഹായുദ്ധത്തിൽ ചേർത്തലയിൽ നിന്നും 112 പേർ പങ്കെടുത്തു

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ്‌ പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ്‌ ഇതിൽ കണ്ടത്‌[3]. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു.

ആരാധനാലയങ്ങൾ

തിരുത്തുക

വെള്ളിമുറ്റം ശ്രീ ധർമ്മശാസ്താക്ഷേത്രം

ഈ വരദേവൻ പാഴൂർ മനയുടെ പരദേവനായിരുന്നു. ഇവിടുത്തെ വടക്കില്ലം ഇല്ലക്കാർ ജന്മസ്ഥാനീയതകൊണ്ട് ദർശനം നടത്താൻ കഴിയാത്ത ശബരിമല ശ്രീ ധർമ്മശാസ്താവിന് പകരം ആരാധിച്ചുവരുന്നത് നെയാണ്. ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കം വെള്ളിമുറ്റത്തിനും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാർ പാഴൂർ മനയിൽ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത ധർമ്മശാസ്താവ്ശസ്ത്രാസ്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്നു എന്നാണല്ലോ പുരാണം.കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനിൽക്കുന്നതിൽനിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധർമ്മശാസ്താവെന്ന് അനുമാനിയ്ക്കാം.ക്ഷത്രത്തോട് ചേർന്ന് മഠത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു ഇവിടുത്തെ ഭഗവതി ചോറ്റാനിക്കര ദേവി യാണെന്നു പറയുന്നു ഒരിക്കൽ പോക്കനാരിൽ കുടുംബക്കാർ അതി ശക്തനും മദ്രാവാദിയുമായ ഒരു ബ്രഹ്‍മാണനെ പൂജക്ക് കൊണ്ട് വന്നു അദ്ദേഹത്തിൻറെ ഉപാസന മൂർത്തിയായ ദേവി വിഗ്രഹവും കൂടെ കൊണ്ടുപോന്നു ഈ നാട്ടിൽ തന്നെ സ്ഥിര തമാസമാകുകയും നായർ തറവാടായ ഇടമുറ്റം തറവാട്ടിലെ കാക്കപറമ്പിൽ വീട്ടിലെ ഒരു സ്ത്രീയെ സമന്ദം കഴിച്ചു ദേവി വിഗ്രഹം മoത്തിൽ സ്ഥാപിച്ചു.


ദേവീക്ഷേത്രം ഇവിടുത്നവരാത്രി ഉൽസവം വളരെ പ്രസിദ്ധമാണ്. അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ - മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ചേർത്തല കാർത്ത്യായനി ക്ഷേത്രം, വേളോർവട്ടം ശ്രീ മഹാദേവക്ഷേത്രം, മരുത്തോർവട്ടം ശ്രീധന്വന്തരിക്ഷേത്രം, മരുത്തോർവട്ടം ദേവി, ഇലഞ്ഞാംകുളങ്ങര ക്ഷേത്രം, തിരുവിഴ മഹാദേവ ക്ഷേത്രം,ഇവിടുത്തെ മരുന്ന് സേവാ ലോകപ്രശസ്തമാണ് . ലോക പ്രശസ്തരായ പലരും ഇവിടേ വന്ന് മരുന്ന് കഴിച്ച് പോയിട്ടുണ്ട് കണിച്ചുകുളങ്ങര ദേവി ക്ഷേത്രം , വാരനാട് ദേവീക്ഷേത്രം, കടമ്പനാട് ദേവീക്ഷേത്രം, കണ്ടമംഗംലം ദേവീക്ഷേത്രം, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം, മാരാരിക്കുളം ശിവ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രശസ്തമാണ്. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രം ഇവിടെ ആണ് ഉള്ളത്. നരസിംഹ മൂർത്തി പ്രതിഷ്ഠയുള്ള തുറവൂർ മഹാക്ഷേത്രം ഏറെ പ്രശസ്തമാണ്. ഇവിടത്തെ ദാരുശില്പങ്ങൾ അപൂർവ്വസുന്ദരമായ കാഴ്ചയാണ്. ശ്രീധരമേനോന്റെ കേരള സാംസ്കാരിക ചരിത്രത്തിൽ ഈ ശില്പങ്ങളെ കുറിച്ചു പരാമർശമുണ്ട്.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ കർക്കിടക വാവ് വളരെ പ്രശസ്തമാണ്. ഇവിടുത്തെ മുക്കിടി നേദ്യം ഉദരരോഗത്തിനു വളരെ നല്ലതാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഇതു നടത്തുവാനായി വളരെ ദൂരെ നിന്നു പോലും വിശ്വാസികൾ എത്തിചേരുന്നു. മേടമാസത്തിലെ ചോതി മുതൽ തിരുവോണം വരെ ആണ് ഇവിടുത്തെ ഉൽസവം. ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും, നവരാത്രിയും മറ്റും ഇതുപോലെ പ്രസിദ്ധമാണ്.

കണിച്ചുകുളങ്ങര ദേവി ക്ഷേത്രം ദേശിയപാതയിൽ നിന്നും ഒരു കി.മി. ഉള്ളിലായി സ്ഥിതി ചെയ്യുന്നു. പണ്ട് കാലം മുതലേ വളരെ പ്രസിദ്ധമായ ഭദ്രകാളി ദേവി ക്ഷേത്രം ആണ് കണിച്ചുകുളങ്ങര. കണിച്ചുകുളങ്ങരയും കണ്ടമംഗലവും കൊടുങ്ങല്ലൂരും ഒരേ കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളായിരുന്നത്രെ! ഈ മൂന്ന് ക്ഷേത്രങ്ങളിലും അബ്രാഹ്മണർ ആയിരുന്നു പൂജ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ഇന്നും അവ തുടർന്ന് പോരുന്നു. കണിച്ചുകുളങ്ങര ദേവിയും കണ്ടമംഗലത്തമ്മയും കൊടുങ്ങല്ലൂർ ഭഗവതിയും സഹോദരിമാരായി പഴമക്കാർ വാഴ്ത്തുന്നു. അറവുകാട്ടമ്മ അറിഞ്ഞു വന്നു കണ്ടോങ്ങലത്തമ്മ കണ്ടു വന്നു കളിച്ചുകുളങ്ങര ദേവി കളിച്ചു വന്നു എന്ന ചൊല്ലിൽ നിന്നും കണ്ടമംഗലം പണ്ട് കണ്ടോങ്ങലം എന്നും കണിച്ചുകുളങ്ങര കളിച്ചുകുളങ്ങര ആയിരുന്നു എന്നും കാണാം. കണിച്ചുകുളങ്ങര ദേവി ക്ഷേത്ര മഹോത്സവം ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്നു. ജനത്തിരക്ക് കൊണ്ടും വിശ്വാസം കൊണ്ടും പ്രതാപം കൊണ്ടും ഈ വിശേഷണം അനുയോജ്യമാണ്.

കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ചേർത്തല എറണാകുളം ദേശിയപാതയിൽ തങ്കി കവലയിൽ നിന്നും ഏകദേശം ഒരു ഫർലോംഗ് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു. ബുദ്ധമതകേന്ദ്രമായിരുന്നു ഇവിടം എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആരുന്നു. ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട വിവിധ കുടുംബങ്ങൾക്ക് പുറമേ ഇടപ്പള്ളി രാജാവിനും ഈ ക്ഷേത്രത്തിൽ അവകാശം ഉണ്ടായിരുന്നു. തിരിപിടിത്തം, ചിക്കര, കൂത്ത്‌ തുടങ്ങിയവ ഇവിടെ നിലനിന്നിരുന്ന ബുദ്ധ ആശ്രമത്തിൽ നിന്നും തുടർന്ന് വന്ന ആചാരങ്ങൾ ആയി കരുതുന്നു. ഇടക്കാലത്ത് ക്ഷേത്രത്തിന്റെ സ്വത്തുവകകൾ കൈവിട്ടു പോകുകയും ക്ഷേത്രഭരണം സർക്കാർ നിയോഗിച്ച റിസീവറിന്റെ കീഴിലാവുകയും ചെയ്തു. ഇതോടുകൂടി നിത്യപൂജയ്ക് പോലും വകയില്ലാതെ വരികയും ചെയ്തു. പിന്നീടു ക്ഷേത്രഭരണം പ്രദേശത്തെ ഈഴവരുടെ കൈയിൽ ആവുകയണുണ്ടായത്. കാലാനന്തരം ക്ഷേത്രം പൂർവനിലയിൽ കീർത്തിനേടുകയും കണിച്ചുകുളങ്ങര, വാരനാട് എന്നീ ദേവിക്ഷേത്രങ്ങളിലേത് പോലെ ചിട്ടയുള്ള ഒരു മഹാക്ഷേത്രമായി ഉയരുകയും ചെയ്തു. ഇന്ന് കരപ്പുറത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടമംഗലം ദേവി ക്ഷേത്രം..

യേശുവിന്റെ കുരിശാരോഹണത്തിനു 19 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ വിശുദ്ധ തോമാശ്ലീഹ (സെൻറ് തോമസ്) സ്ഥാപിച്ച ഏഴര പള്ളികളിലൊന്നായ കോക്കോതമംഗലം മാർതോമ്മാ തീർഥാടന കേന്ദ്രം, കേരളത്തിലെ പുരാതന ദേവാലയങ്ങളിലൊന്നായി പരിഗണിച്ചു വരുന്ന പള്ളിപ്പുറം ഫൊറോനാ പള്ളി, ചേർത്തല മുട്ടം ഫെറോന പള്ളി, ചാരമംഗലം ലൂർദ്ദ് പളളി, തങ്കി പള്ളി,സെന്റ് മൈക്കിൾസ് ചർച്ച് കാവിൽ (കാവിൽ പള്ളി), പോർച്ചുഗീസുകാരാൽ സ്ഥാപിതമായ അർത്തുങ്കൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയും ഇവിടെ തന്നെ. പ്രാചീന കാലത്തു ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ചേർത്തല.

 
വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
 
അർത്തുങ്കൽ വി.ആൻഡ്രൂസ് പള്ളി
 
വയലാർ രക്തസാക്ഷി മണ്ഡപം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ആർട്സ് & സയൻസ് കോളേജ്

തിരുത്തുക

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ആശുപത്രികൾ

തിരുത്തുക
 • താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല
 • കെ.വി.എം. ഹോസ്പിറ്റൽ, ചേർത്തല
 • സേക്രഡ് ഹാർട്ട് ഗ്രീൻഗാർഡൻസ് ഹോസ്പിറ്റൽ (മതിലകം ഹോസ്പിറ്റൽ), ചേർത്തല
 • ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ( എക്സ്-റേ ഹോസ്പിറ്റൽ),ചേർത്തല
 • കിൻഡർ ഹോസ്പിറ്റൽ ഫോർ ചൈൽഡ് ആൻഡ് വിമൺ, ചേർത്തല

പ്രമുഖ വ്യക്തികൾ

തിരുത്തുക

'ചന്തിരൂർ ദിവാകരൻ - കവിയും പ്രഭാഷകനും...°° ps karthikeyan -former aroor MLA സി

 • [[
 1. ജോസഫ് ആൻ്റണി 'കവി
 • തിരുവിഴ ശിവാനന്ദൻ വയലിൻ വിദഗ്ധൻ
 • സൈജു എസ് കുറുപ്പ് സിനിമ താരം
  • രജെഷ് ചേർത്തല പുല്ലാങ്കുഴൽ വിദഗ്ധൻ

ബാങ്കുകൾ

തിരുത്തുക
SYNDECATE BANK,SOUTH OF TD TEMPLE,TD ROAD, CHERTHALA 688524 BANK OF INDIA, ADITHI BUILDING,TD ROAD,CHERTHALA,688524. STATE BANK OF TRAVENCORE,SOUTH OF GOVT BOYS SCHOOL,CHERTHALA. AXIS BANK,SOUTH OF GOVT. BOYS H S S,CHERTHALA. KSFE,2ND BRANCH,NEAR PADAYANY BRIDGE, CHERTHALA. KSFE EVANING BRANCH,SOUTH OF TD TEMPLE,CHERTHALA.688524. CENTRAL BANK OF INDIA,NORTH OF PRIVATE BUS STAND.CANALROAD CHERTHALA 688524. ISAF BANK NORTH OF X-RAY BYPASS JN. AC ROAD CHERTHALA 688524 UJJIVAN BANK NORTH OF X-RAY BYPASS JN. AC ROAD CHERTHALA 688524 STATE BANK OF INDIA PERSONALIZED BANKING BRANCH GIMS TOWER SOUTH OF TELEPHONE BHAVAN AC ROAD CHRRTHALA BANK OF BARODA IRON BRIDGE CHERTHALA 688524

പ്രധാന വ്യവസായശാലകൾ

തിരുത്തുക
 • ഇൻഫോ പാർക്ക്,ചേർത്തല പള്ളിപ്പുറത്ത് 66.62 ഏക്കറിലായിട്ടാണ് ഇൻഫോ പാർക്ക് നിർമ്മിക്കുന്നത്. ഇതിനു പ്രത്യേക സാമ്പത്തിക മേഖല എന്ന പദവിയും ലഭിച്ചിട്ടുണ്ട്.[4]
 • ആട്ടോകാസ്റ്റ് ലിമിറ്റഡ്, തിരുവിഴ,എസ് എൻ പുരം പി ഓ ചേർത്തല (ഇൻഡ്യൻ റെയിൽവേ കോച്ച് ഫാക്ടറി)ഇരുമ്പ് ഉരുക്ക് കമ്പനി
 • സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്),തിരുവിഴ,ചേർത്തല
 • സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്),തുറവൂർ,ചേർത്തല
 • മിൽമ കാറ്റിൽ ഫീൽഡ്സ്, പട്ടണക്കാട്, ചേർത്തല
 • ട്രാവൻകൂർ മാറ്റ്സ് & മാറ്റിംഗ് കമ്പനി (TMMC), സി.എം.സി - 1, ചേർത്തല
 • പാക്ക് വേൾഡ് എന്ന പേപ്പർ കോറു ഗേറ്റഡ് കാർട്ടൺ ഉണ്ടാക്കുന്ന കമ്പനി

പി.എസ് കവലക്ക് വടക്ക് വശം സ്ഥിതി ചെയ്യുന്നു. ഫോൺ.9496829130 കൊക്കോ ടഫ്,കയർ പാർക്ക്, തിരിവിഴ,ചേർത്തല

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-30. Retrieved 2010-01-10.
 2. കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. p. 67. ISBN 81-240-00107. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
 3. "മൂന്നാം ഖണ്ഡിക നോക്കുക". Archived from the original on 2010-03-13. Retrieved 2010-03-07.
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-02. Retrieved 2010-01-10.
ബാങ്ക് ലൊക്കേഷൻ ഐ.എഫ്.എസ്.സി.
കാത്തലിക്ക് സിറിയൻ ബാങ്ക് മുട്ടം ബസാർ, ചേർത്തല CSBK0000084
ധനലക്ഷ്മി ബാങ്ക് വടക്കേനട, ചേർത്തല DLXB0000013
ഫെഡറൽ ബാങ്ക് മുട്ടം ബസാർ, ചേർത്തല FDRL0001095
എച്ച്.ഡി.എഫ്.സി. ബാങ്ക് മുട്ടം ബസാർ, ചേർത്തല HDFC0001489
പഞ്ചാബ് നാഷണൽ ബാങ്ക് കെ.എസ്.ആർ.ടി.സി., ചേർത്തല PUNB0389400
സൗത്ത് ഇന്ത്യൻ ബാങ്ക് എൻ.എസ്.എസ്.ബിൽഡിംഗ്, ചേർത്തല SIBL0000120
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചേർത്തല SBIN0005046
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എക്സ്-റേ ബൈപാസ്, ചേർത്തല SBIN0011916
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോർട്ട് ജംഗ്ഷൻ, ചേർത്തല SBTR0000081

.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗാന്ധി ബസാർ, പ്രൈവറ്റ് ബസ്റ്റാന്റിനു വടക്കുവശം
യൂണിയൻ ബാങ്ക് എ.സി. റോഡ്, ചേർത്തല UBIN0536091
വിജയ ബാങ്ക് കെ.എസ്.ആർ.ടി.സി, ചേർത്തല VIJB0002034
"https://ml.wikipedia.org/w/index.php?title=ചേർത്തല&oldid=4087436" എന്ന താളിൽനിന്ന് ശേഖരിച്ചത്