പ്രിയ എ.എസ്.

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പ്രിയ.എ.എസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽഹൈസ്കൂൾ അദ്ധ്യാപകരായിരുന്ന ആനന്ദവല്ലിയുടേയും കെ.ആർ സദാശിവൻ നായരുടേയും മകളായി 1967 മേയ് 28 ന് ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രിയ.എ.എസ്.
Priya A S.jpg
ജനനം
പ്രിയ.എ.എസ്

(1967-05-28) മേയ് 28, 1967  (53 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽഅസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, കൊച്ചിൻ യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി അവാർഡ് - 2004
വിഷയംഇംഗ്ലീഷ്
പ്രധാന കൃതികൾ

ജീവിതരേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂർ ആണ് ജനനം. E.C.E.K യൂണിയൻ ഹൈസ്കൂൾ കുത്തിയതോടിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം, തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്ന് പ്രീഡിഗ്രി എന്നിവ പൂർത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദവും, പ്രൊഫസർ മധുകർ റാമുവിന്റെ കീഴിൽ പ്രൈവറ്റായി ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു. മകൻ കുഞ്ഞുണ്ണി എന്ന തൻമൊയ്.

പുസ്തകങ്ങൾതിരുത്തുക

ചെറുകഥാ സമാഹാരങ്ങൾതിരുത്തുക

 • ഓരോരോ തിരിവുകൾ
 • പ്രിയ എ.എസിന്റെ കഥകൾ
 • മഞ്ഞമരങ്ങൾ ചുറ്റിലും
 • ജാഗരൂക
 • വയലറ്റ് പൂച്ചകൾക്ക് ശൂ വെക്കാൻ തോന്നുമ്പോൾ

അനുഭവക്കുറിപ്പുകൾതിരുത്തുക

 • ഒഴുക്കിൽ ഒരില
 • കഥബാക്കി
 • മായാക്കാഴ്ചകൾ

ബാലസാഹിത്യംതിരുത്തുക

 • ചിത്രശലഭങ്ങളുടെ വീട്
 • എന്തുപറ്റി എന്റെ നീലപ്പൂവിൻ?
 • കഥകഥ പൈങ്കിളി
 • അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
 • അമ്മെങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ

വിവർത്തനംതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

 • മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (2004) - ജാഗരൂക[1]
 • മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാർത്‍ഥ ഫൗണ്ടേഷൻ പുരസ്കാരം (2012) - അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം[4]
 • വിവർത്തന സാഹിത്യ കൃതി‌‌ക്കുള്ള 2014ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം[5]
 • യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് മഞ്ഞമരങ്ങൾ ചുറ്റിലും എന്ന കൃതിക്ക്
 • ഭീമ അവാർഡ് ചിത്രശലഭങ്ങളുടെ വീട് എന്ന ബാലസാഹിത്യ കൃതിക്ക്
 • വിവർത്തനത്തിനുള്ള വി.കെ ഉണ്ണിക്കൃഷ്ണൻ സ്മാരക അവാർഡ് ജന്മാന്തര വാഗ്ദാനങ്ങൾ എന്ന കൃതിക്ക്

ചിത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 14 January 2010. CS1 maint: discouraged parameter (link)
 2. -bin/author-detail.cgi?code=731 "പ്രിയ എ.എസ്" Check |url= value (help). പുഴ.കോം. ശേഖരിച്ചത് 14 January 2010. CS1 maint: discouraged parameter (link)
 3. "Estha, Rahel now speak Malayalam". The Hindu. ശേഖരിച്ചത് 16 സെപ്റ്റംബർ 2011. |first= missing |last= (help)CS1 maint: discouraged parameter (link)
 4. പ്രിയ എ.എസ് നും ധന്യാ രാജിനും സിദ്ധാർത്ഥാ സാഹിത്യ അവാർഡ്
 5. http://news.keralakaumudi.com/news.php?nid=7a79d1c06f2dd6abc8c53cb907cb0517


"https://ml.wikipedia.org/w/index.php?title=പ്രിയ_എ.എസ്.&oldid=3418978" എന്ന താളിൽനിന്ന് ശേഖരിച്ചത്