എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു പ്രൊഫ. തുറവൂർ വിശ്വംഭരൻ (ജനനം:- സെപ്റ്റംബർ 4 1943 - മരണം:-ഒക്ടോബർ 20 2017). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. അമൃത കീർത്തി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അർബുദബാധയെത്തുടർന്ന് 2017 ഒക്ടോബർ 20-ന് അന്തരിച്ചു.[1]

തുറവൂർ വിശ്വംഭരൻ
തുറവൂർ വിശ്വംഭരൻ
തുറവൂർ വിശ്വംഭരൻ
ജനനം(1943-09-04)സെപ്റ്റംബർ 4, 1943
മരണം2017 ഒക്ടോബർ 2020 ഒക്ടോബർ 2017(2017-10-20) (പ്രായം 74)
Occupationഅദ്ധ്യാപകൻ, എഴുത്തുകാരൻ
Nationality ഇന്ത്യ
Subjectസാമൂഹികം
Notable awardsഅമൃത കീർത്തി പുരസ്‌കാരം, അബുദാബി മലയാളസമാജം
Spouseകാഞ്ചന വിശ്വംഭരൻ
Childrenസുമ
മഞ്ജു

ജീവചരിത്രംതിരുത്തുക

1943 സെപ്തംബർ 4 നു ആലപ്പുഴയിലെ തുറവൂരിലാണു വിശ്വംഭരൻ ജനിച്ചത് . കെ പത്മനാഭൻ, മാധവി എന്നിവരായിരുന്നു മാതാപിതാക്കൾ .[2] ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവും തർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്ച്.എസ് ഇൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മ​ല​യാ​ളം, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.[3]

രചനകൾതിരുത്തുക

മഹാഭാരതദർശനം പുനർവായന എന്ന പേരിൽ രചിച്ച മഹാഭാരത വ്യാഖ്യാനം ഏറ്റവും പ്രമുഖ കൃതിയാണ്. ഭാരതീയ ദർശനങ്ങളിലും ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ ജീവിതദർശനങ്ങളെക്കുറിച്ചും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

കർമ്മ മണ്ഡലങ്ങൾതിരുത്തുക

കാസർകോട് സർക്കാർ കോളജിൽ മലയാളം വിഭാഗം ലക്ചറർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാൽ നൂറ്റാണ്ടോളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികൾ തയ്യാറാക്കുന്ന സമിതിയിലും അംഗമായിരുന്നു.ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവര്ത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.[4]

ഭാരതദർശനംതിരുത്തുക

മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ട മഹാഭാരത അധിഷ്ഠിത ടെലിവിഷൻ ഷോ ആയിരുന്നു ഭാരതദർശനം. അമൃതാ ടീവി സംപ്രേഷണം ചെയ്തുവന്ന ഇത് നയിച്ചിരുന്നത് തുറവൂർ വിശ്വംഭരനായിരുന്നു. മഹാഭാരത വ്യാഖ്യാനം തുടർന്ന് വരുന്ന പ്രശ്നോത്തരി ഇവയടങ്ങുന്നതായിരുന്നു ഭാരതദർശനം.

പുരസ്കാരങ്ങൾതിരുത്തുക

ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃത കീർത്തി പുരസ്‌കാരം, സഞ്ജയൻ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതർക്കായി ഏർപ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ്, ഡോ. സി. പി. മേനോൻ അവാർഡ്,അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.[5]

അവലംബംതിരുത്തുക

  1. "പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു". ജന്മഭൂമി. 2017-10-21. Archived from the original on 2017-10-20. ശേഖരിച്ചത് 2017-10-22.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "തുറവൂരിനെ ഹൃദയത്തോടു ചേർത്തു പിടിച്ച വിശ്വംഭരൻ". മാതൃഭൂമി. 2017-10-21. Archived from the original on 2017-10-22. ശേഖരിച്ചത് 2017-10-22.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "തുറവൂർ വിശ്വംഭരൻ അന്തരിച്ചു". മാധ്യമം. 2017-10-20. Archived from the original on 2017-10-20. ശേഖരിച്ചത് 2017-10-22.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു". മനോരമഓൺലൈൻ. 2017-10-20. Archived from the original on 2017-10-20. ശേഖരിച്ചത് 2017-10-22.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു". മനോരമഓൺലൈൻ. 2017-10-20. Archived from the original on 2017-10-20. ശേഖരിച്ചത് 2017-10-22.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തുറവൂർ_വിശ്വംഭരൻ&oldid=3826320" എന്ന താളിൽനിന്ന് ശേഖരിച്ചത്