രാധിക (നടി)
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
തെന്നിന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് രാധിക.
രാധിക | |
---|---|
ജനനം | |
മറ്റ് പേരുകൾ | പ്രിയനന്ദിനി |
സജീവ കാലം | 2006-ഇന്നുവരെ |
വ്യക്തിവിവരണം
തിരുത്തുകആലപ്പുഴ ജില്ലയിലെ ചേർത്തല ആണ് രാധികയുടെ സ്വദേശം. പിതാവ്: സദാനന്ദൻ. മാതാവ്: ജയശ്രീ. കമ്യുണിക്കേറ്റീവ് ഇംഗ്ളീഷ് വിദ്യാർത്ഥിനിയാണ് രാധിക.
സിനിമ ജീവിതം
തിരുത്തുക1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.
നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന് ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.