പ്രശസ്ത നാദസ്വരവിദ്വാനാണ് തിരുവിഴ ജയശങ്കർ. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിലാണ് ജയശങ്കറുടെ ജനനം. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്. [1][2]

തിരുവിഴ ജയശങ്കർ
പ്രശസ്ത നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ
പ്രശസ്ത നാദസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ
പശ്ചാത്തല വിവരങ്ങൾ
ജനനം (1940-02-01) 1 ഫെബ്രുവരി 1940  (83 വയസ്സ്)
തിരുവിഴ, ചേർത്തല, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
വിഭാഗങ്ങൾഇന്ത്യൻ ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)നാഗസ്വര വിദ്വാൻ
ഉപകരണ(ങ്ങൾ)നാദസ്വരം
വർഷങ്ങളായി സജീവം1955–തുടരുന്നു

ജീവിതരേഖ തിരുത്തുക

പിതാവിൽ നിന്നും നാഗസ്വരവാദനം സ്വായത്തമാക്കിയ ജയശങ്കർ പതിനാറാം വയസ്സിൽ കായംകുളത്തിനടുത്തുള്ള പത്തിയൂർ ദേവീക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ബി. എ. ബിരുദം നേടിയത്തിന് ശേഷം തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമി, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിൽ നിന്നായി ഗാനഭൂഷണവും ഗാനപ്രവീണയും നേടി. ഗാനഗന്ധർവ്വൻ യേശുദാസ് തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[3]


പുരസ്കാരങ്ങൾ തിരുത്തുക

  • 2005 ലെ ഗുരുവായൂർ പുരസ്കാരം.[4]
  • 2007 ലെ സംഗീത സംപൂർണ്ണ പുരസ്കാരം.[5]
  • തമിഴ്നാട് സർക്കാരിൻറെ കലൈമാമണി പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം. (2013)[6]
  • ചെമ്പൈ സ്മാരക പുരസ്കാരം (2021) [7]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. സർവ്വ വിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
  2. G. JAYAKUMAR (Friday, Aug 05, 2005). "A musical treat for aficionados". ശേഖരിച്ചത് 28 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. PROMINENT INDIAN PERSONALITIES
  4. A musical treat for aficionados[പ്രവർത്തിക്കാത്ത കണ്ണി]
  5. "സംഗീത സംപൂർണ്ണ പുരസ്കാരം". മൂലതാളിൽ നിന്നും 2013-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-09.
  6. http://pib.nic.in/newsite/PrintRelease.aspx?relid=100813
  7. "ഗുരുവായൂർ ചെമ്പൈ പുരസ്കാരം തിരുവിഴ ജയശങ്കറിന്" https://www.manoramaonline.com/news/latest-news/2021/11/10/guruvayur-chembai-puraskaram-for-thiruvizha-jayashankar.amp.html
"https://ml.wikipedia.org/w/index.php?title=തിരുവിഴ_ജയശങ്കർ&oldid=3981476" എന്ന താളിൽനിന്ന് ശേഖരിച്ചത്