കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. കാ‍യലിലെ ജലത്തിന് ഉപ്പുരസം കൂടുതലായിരിക്കും. അതുപോലെ തന്നെ നദികളെ അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് കനാലുകൾ നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.

വേമ്പനാട്ടുകായലിൽ നിന്നുള്ള ഒരു ഹൗസ് ബോട്ടിന്റെ ദൃശ്യം

കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് പൊഴിയും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.

കായൽ നിലങ്ങൾ

തിരുത്തുക

കുട്ടനാട്ടിൽ കായലുകളിൽ ഒരേ ആഴമുള്ള പ്രദേശങ്ങളിൽ വെള്ളം വറ്റിച്ച് നെൽക്കൃഷി ചെയ്തുവരുന്നു. വലിയ ബണ്ടുകൾ കെട്ടി 5000 പതിനായിരം ഏക്ര പാടശേഖരങ്ങളാണ് ഇപ്രകാരം സൃഷ്റ്റിക്കപ്പെട്ടിട്ടുള്ളത്. ജോസഫ് മുരിക്കൻ എന്ന കായൽ രാജാവാണ് ഈ സാഹസത്തിന് മുങ്കയ്യെടുത്തത്. പെട്ടിയും പറയും ഉപയോഗിച്ചാണ് വലിയ തോതിൽ വെള്ളം വറ്റിക്കുന്നതിന് സാധിക്കുന്നത്. മാവേലിക്കര സമീപത്തുള്ള [[തഴക്കര, ചെട്ടിക്കുളങ്ങര, ചെന്നിത്തല, പുഞ്ചകളിലും ഇങ്ങനെ വെള്ളം വറ്റിച്ച കൃഷിനടത്തുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കായൽ&oldid=3729263" എന്ന താളിൽനിന്ന് ശേഖരിച്ചത്