ആലപ്പുഴ റോമൻ കത്തോലിക്കാ രൂപത

കേരളത്തിലെ പന്ത്രണ്ടു റോമൻകത്തോലിക്കാ രൂപതകളിലൊന്ന്
(ആലപ്പുഴ രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്കാസഭയുടെ കീഴിൽ ആലപ്പുഴ ആസ്ഥാനമാക്കിയുള്ള രൂപതയാണ് ആലപ്പുഴ രൂപത. റോമൻ കത്തോലിക്കാസഭയുടെ ഔദ്യോഗിക കുർബാനക്രമമായ ലത്തീൻ ആരാധനാക്രമമാണ് ഇവിടെ പിന്തുടരുന്നത്. ഡോ.ജയിംസ് ആനാപറമ്പിൽ ആണ് നിലവിലുള്ള രൂപതാ മെത്രാൻ.

രൂപത ആലപ്പുഴ
സ്ഥാനം
രാജ്യം ഇന്ത്യ
പ്രവിശ്യതിരുവനന്തപുരം അതിരൂപത
മെത്രാസനംആലപ്പുഴ
സ്ഥിതിവിവരം
വിസ്‌താരം333 കി.m2 (129 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2006)
7,00,000
1,35,000 (19.28%)
വിവരണം
ആചാരക്രമംലത്തീൻ റീത്ത്
ഭദ്രാസനപ്പള്ളിമൗണ്ട് കാർമൽ കത്തീഡ്രൽ , ആലപ്പുഴ
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
ബിഷപ്പ്ഡോ.ജയിംസ് ആനാപറമ്പിൽ
വെബ്സൈറ്റ്
http://www.dioceseofalleppey.org/indexN.html

1952 ജൂൺ 19നു കൊച്ചി രൂപത വിഭജിച്ചാണ്, ആലപ്പുഴ രൂപത രൂപീകരിച്ചത്. ഡോ. മൈക്കിൾ ആറാട്ടുകുളം ആയിരുന്നു പ്രഥമമെത്രാൻ. 2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴരൂപത പിന്നീട്, തിരുവനന്തപുരം അതിരൂപതയുടെ ഭാഗമാക്കി.[1]

ആലപ്പുഴരൂപതയിലെ പ്രധാനദേവാലയങ്ങൾ / പള്ളികൾ.

  1. അർത്തുങ്കൽ ബസിലിക്ക അർത്തുങ്കൽIഅർത്തുങ്കൽ ബസിലിക്ക വലിയ തീർത്ഥാടന ദേവാലയം.
  2. തുമ്പോളി പള്ളി (മരിയൻ തീർത്ഥാടനദൈവാലയം) തുമ്പോളി.
  3. കത്തിഡ്രൽ (ലത്തിൻ) പള്ളി
  4. കാട്ടൂർ പള്ളി
  5. വനസ്വർഗം പള്ളി
  6. മായിത്തറ പള്ളി
  7. പുന്നപ്ര പള്ളി
  8. പറവൂർ പള്ളി
  9. പൊള്ളത്തൈ പള്ളി
  10. ചെത്തി പള്ളി
  11. പെരുന്നേർമംഗലം പള്ളി
  12. മാരാരിക്കുളം പള്ളി
  13. ആയിരംതൈ പള്ളി
  14. തൈക്കൽ പള്ളി
  15. ഒറ്റമശ്ശേരി പള്ളി
  16. വെട്ടക്കൽ പള്ളി
  17. പട്ടണക്കാട് പള്ളി
  18. അഴീക്കൽ പള്ളി
  19. മനക്കോടം പള്ളി
  20. പള്ളിത്തോട് പള്ളി.
  21. മരിയപുരം പള്ളി
  22. പറയകാട് പള്ളി
  23. വാടയ്ക്കൽ പള്ളി
  24. വട്ടയാൽ പള്ളി
  25. ചെറിയകലവൂർ പള്ളി

ആലപ്പുഴരൂപതയുടെ പ്രധാനപ്പെട്ട രണ്ടു തീർത്ഥാടന ദേവാലയങ്ങൾ ഇവയാണ്.

  1. അർത്തുങ്കൽ ബസിലിക്ക അർത്തുങ്കൽ (ബസിലിക്ക തീർത്ഥാടന പള്ളി ).
  2. തുമ്പോളി പള്ളി തുമ്പോളി ( മരിയൻ തീർത്ഥാടന കേന്ദ്രം ).

ആലപ്പുഴ രൂപതയിലെ മെത്രാൻമാർ

തിരുത്തുക
മെത്രാൻ ഭരണകാലം
ഡോ. മൈക്കിൾ ആറാട്ടുകുളം 1952 ജൂൺ 19 മുതൽ 1984 ഏപ്രിൽ 28 വരെ
ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ 1984 ഏപ്രിൽ 28 മുതൽ 2001 ഡിസംബർ 9 വരെ
ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ 2001 ഡിസംബർ 9 മുതൽ2019 ഒക്ടോബർ 11 വരെ.
ഡോ.ജയിംസ് ആനാപറമ്പിൽ 2019 ഒക്ടോബർ 11 മുതൽ തുടരുന്നു

സാമൂഹിക പ്രവർത്തനങ്ങൾ

തിരുത്തുക

രൂപതയുടെ നേതൃത്വത്തിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. വീടുകളോട് ചേർന്ന് മഴവെള്ള സംഭരണികൾ നിർമ്മിക്കുക എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിലാണ്.[2]

സ്ഥാപനങ്ങൾ

തിരുത്തുക

സെൻറ് ആൻറണീസ് ഓർഫണേജ്: ആലപ്പുഴരൂപതയുടെ നേതൃത്വത്തിൽ സ്ഥാപിച്ച അനാഥാലയമാണ് ആലപ്പുഴ രൂപതാ ആസ്ഥാനമായ മൗണ്ട് കാർമ്മൽ കത്തീഡ്രലിന് എതിർവശമായി സ്ഥിതിചെയ്യുന്ന സെൻറ് ആൻറണീസ് ഓർഫണേജ് [3]. ആലപ്പുഴയുടെ വല്ല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ മോൺസിഞ്ഞോർ റെയ്നോൾഡ്സ് പുരയ്ക്കലിന്റെയും[4] ആലപ്പുഴരൂപതയുടെ പ്രഥമമെത്രാനായിരുന്ന ഡോ. മൈക്കിൾ ആറാട്ടുകുളത്തിന്റെ നേതൃത്വത്തിൽ പടുത്തുയർത്തിയ സ്ഥാപനത്തിൽനിന്ന് പതിനായിരക്കണക്കിന് അനാഥബാലന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്നു ജോലിചെയ്യുന്നു.[5]

  1. catholic-hierarchy
  2. "ബിഷപ് ഡോ. പീറ്റർ ചേനപ്പറമ്പിൽ വികസനം സ്വപ്നംകണ്ട പാവങ്ങളുടെ പിതാവ്". Archived from the original on 2016-03-05. Retrieved 2013-05-24.
  3. "സെൻറ് ആൻറണീസ് ഓർഫണേജ്".
  4. "Msgr. Reynolds Purackal of St Antonys Orphanage".
  5. "Details about orphanage and location".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക