പ്രധാന മെനു തുറക്കുക

സുശീല ഗോപാലൻ

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയും

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു സുശീല ഗോപാലൻ. (ഡിസംബർ 29, 1929 -ഡിസംബർ 19, 2001). ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നത്. സി.പി.ഐ.(എമ്മിന്റെ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി രണ്ടു തവണ സുശീല ഗോപാലനെ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

Susheela Gopalan

സുശീല ഗോപാലൻ

എം.പി,മുൻ വ്യവസായ വകുപ്പ് മന്ത്രി
നിയോജക മണ്ഡലം ആലപ്പുഴ, ചിറയൻ‌കീഴ്
ജനനം 1929 ഡിസംബർ 29(1929-12-29)
മുഹമ്മ, ആലപ്പുഴ, കേരളം
മരണം 2001 ഡിസംബർ 19(2001-12-19) (പ്രായം 71)
തിരുവനന്തപുരം, കേരളം
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.എം.
ജീവിത പങ്കാളി(കൾ) എ.കെ. ഗോപാലൻ
കുട്ടി(കൾ) ലൈല ഗോപാലൻ

പല ഇടതു മന്ത്രിസഭകളിലും സുശീലാ ഗോപാലൻ അംഗമായിരുന്നു. ഇദ്ദേഹം 1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. പാലക്കാട് പ്ലാച്ചിമടയിൽ കൊക്കൊകോളയ്‌ക്കും, പുതുശ്ശേരി പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീല ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.

ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കുമ്പോൾ സുശീലയുമായി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 1996-ൽ സുശീല ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ജയിച്ചാണ് ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സുശീല_ഗോപാലൻ&oldid=2672743" എന്ന താളിൽനിന്നു ശേഖരിച്ചത്