സ്റ്റീഫൻ അത്തിപ്പൊഴിയിൽ

ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ ആയിരുന്നു, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ. ( ജനനം: മേയ് 18, 1944 - മരണം: 9 ഏപ്രിൽ 2022)[1][2] 2001 മുതൽ 2019 വരെ ആലപ്പുഴ രൂപതാദ്ധ്യക്ഷനായിരുന്ന ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ 2019 ഒക്ടോബർ 11 ന് ആലപ്പുഴയുടെ പുതിയ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന് അധ്യക്ഷ സ്ഥാനം കൈമാറി വിശ്രമജീവിതത്തിൽ തുടരവെ 2022 ഏപ്രിൽ 9ന് കാലം ചെയ്തു.[3]

അഭിവന്ദ്യ 
ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ
ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ
പ്രവിശ്യകേരളം
രൂപതആലപ്പുഴ രൂപത
ഭരണം അവസാനിച്ചത്2019 ഒക്ടോബർ 11
മുൻഗാമിഡോ. പീറ്റർ എം. ചേനപ്പറമ്പിൽ
പിൻഗാമിഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ
വൈദിക പട്ടത്വംഒക്ടോബർ 5, 1969
മെത്രാഭിഷേകംഫെബ്രുവരി 11, 2001
വ്യക്തി വിവരങ്ങൾ
ജനനം(1944-05-18)മേയ് 18, 1944
ചേന്നവേലി, ആലപ്പുഴ, കേരളം, ഇന്ത്യ
മരണം09/04/2022
ദേശീയതഇന്ത്യൻ
വിഭാഗംറോമൻ കത്തോലിക്കാ സഭ

ജീവിത രേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കലിനടുത്തുള്ള ചേന്നവേലി എന്ന തീരദേശ ഗ്രാമത്തിൽ 1944 മേയ് 18നു ജനിച്ചു.[4]

ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും പൂനെ പേപ്പൽ സെമിനാരിയിലുമാണ് വൈദിക പഠനം പൂർത്തിയാക്കിയത്. 1969 ഒക്ടോബർ 5നു വൈദികനായി അഭിഷിക്തനായി. ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രലിൽ സഹവികാരിയായും ഓമനപ്പുഴ പള്ളിയിൽ വികാരിയായും പ്രവർത്തിച്ചു. ആലുവ സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായും ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിൽ റെക്ടറായും സേവനമനുഷ്ഠിച്ച സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ആലപ്പുഴ ലിയോ തെർട്ടീന്ത് ഹൈസ്കൂൾ മാനേജരായും പ്രവ്ർത്തിച്ചിട്ടുണ്ട്.

2000 നവംബർ 14 നു ആലപ്പുഴ രൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 2001 ഫെബ്രുവരി 11നു അഭിഷിക്തനായ അദ്ദേഹം, 2001 ഡിസംബർ 9ന് ബിഷപ്പ് ഡോ. മൈക്കിൾ ആറാട്ടുകുളംവിരമിച്ചതോടെ ആലപ്പുഴരൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി സ്ഥാനമേറ്റു. കെ. സി. ബി. സി (കേരള കാത്തലിക് ബിഷപ്സ് കൌൺസിൽ) യുടെ പിന്നാക്ക സമുദായ കമ്മീഷൻ ചെയർമാൻ, കരിസ്മാറ്റിക് കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.[5]

2019 ഒക്ടോബർ 11 ന് ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിലിന് ആലപ്പുഴ രൂപതയുടെ അധ്യക്ഷ സ്ഥാനം കൈമാറി വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 9ന് കാലം ചെയ്തു.[6]

അവലംബംതിരുത്തുക

  1. "ആലപ്പുഴ രൂപത മുൻ അധ്യക്ഷൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലംചെയ്തു" https://www.manoramaonline.com/news/latest-news/2022/04/09/bishop-dr-stephen-athippozhiyil-passes-away.amp.html
  2. "ആലപ്പുഴ രൂപത". മൂലതാളിൽ നിന്നും 2013-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-25.
  3. "ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു | Dr Stephen Athipozhiyil | Alappuzha Bishop | Latin Catholics | Kerala News | News from Kerala | Manorama News" https://www.manoramanews.com/news/kerala/2022/04/09/dr-stephen-athipozhiyil-passed-away.amp.html
  4. www.catholic-hierarchy.org
  5. UCAN - India
  6. "bishop-dr-stephen-athippozhiyil-passes-away | ആലപ്പുഴ രൂപതാ മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു | Mangalam" https://www.mangalam.com/news/detail/557698-latest-news-bishop-dr-stephen-athippozhiyil-passes-away.html