സി.കെ. ചന്ദ്രപ്പൻ
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012)[1].
സി.കെ. ചന്ദ്രപ്പൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലപ്പുഴ ജില്ലയിലെ ചേർത്തല | 11 നവംബർ 1936
മരണം | 22 മാർച്ച് 2012 തിരുവനന്തപുരം | (പ്രായം 75)
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പങ്കാളി(കൾ) | ബുലു റോയ് ചൗധരി |
കുട്ടികൾ | ഇല്ല |
വസതി(കൾ) | തിരുവനന്തപുരം |
ഒപ്പ് | സി.കെ. ചന്ദ്രപ്പൻ's signature |
ജീവിതരേഖതിരുത്തുക
പുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1936 നവംബർ 11-ന് ജനനം.[2]
ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രപ്പൻ 2012 മാർച്ച് 22-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3] മരണസമയത്ത് അദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശവകുടീരമായ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു.
ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ[4]. എന്റെ ഇന്നലെകൾ എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
വിദ്യഭ്യാസംതിരുത്തുക
ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. സംഘടനാ പ്രവർത്തനത്തിന്റെയും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായുണ്ടായിരുന്ന അടുപ്പത്തിന്റെയും പേരിൽ ഇദ്ദേഹത്തിന് മഹാരാജാസിൽ ഡിഗ്രി കോഴ്സിനു പ്രവേശനം നിഷേധിക്കപ്പെട്ടു.[5] എന്നാൽ പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ ഡിഗ്രിക്ക് പ്രവേശനം നേടിയ ചന്ദ്രപ്പൻ അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
അധികാരങ്ങൾതിരുത്തുക
പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.-യ്‌ക്കൊപ്പം ഉറച്ചുനിന്നു.
- സി.പി.ഐ സംസ്ഥാനഘടകത്തിന്റെ സെക്രട്ടറി - അനാരോഗ്യം മൂലം വെളിയം ഭാർഗവൻ സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.[6]
- 2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
- സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം
- കിസാൻ സഭാ ദേശീയ പ്രസിഡണ്ട്
- കെ.ടി.ഡി.സി ചെയർമാൻ
- കേരഫെഡ് ചെയർമാൻ
- പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ
- പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടർ
- എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി
- എ.ഐ.വൈ.എഫ് പ്രസിഡന്റ്
- എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്
- 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
സമരങ്ങളും ജയിൽവാസവുംതിരുത്തുക
ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
ബഹുമതികൾതിരുത്തുക
ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, റോമിൽ നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
മൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[7]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2004 | തൃശ്ശൂർ ലോകസഭാമണ്ഡലം | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ. എൽ.ഡി.എഫ്. 320960 | എ.സി. ജോസ് | കോൺഗ്രസ് (ഐ.) 274999 | പി.എസ്. ശ്രീരാമൻ | ബി.ജെ.പി., എൻ.ഡി.എ. 72108 |
2001 | ചേർത്തല നിയമസഭാമണ്ഡലം | എ.കെ. ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1996 | ചേർത്തല നിയമസഭാമണ്ഡലം | എ.കെ. ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1991 | ചേർത്തല നിയമസഭാമണ്ഡലം | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ., എൽ.ഡി.എഫ്. | വയലാർ രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | ചേർത്തല നിയമസഭാമണ്ഡലം | വയലാർ രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1977 | കണ്ണൂർ ലോകസഭാമണ്ഡലം | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ. | ||||
1971 | തലശ്ശേരി ലോകസഭാമണ്ഡലം | സി.കെ. ചന്ദ്രപ്പൻ | സി.പി.ഐ. |
അവലംബംതിരുത്തുക
- ↑ "എന്റെ കൂടെപ്പിറപ്പ്" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഏപ്രിൽ 13. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "സി കെ ചന്ദ്രപ്പൻ സെക്രട്ടറി". ജനയുഗം. ഫെബ്രുവരി 12, 2012. ശേഖരിച്ചത് ഫെബ്രുവരി 12, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി". ദേശാഭിമാനി. മാർച്ച് 22, 2012. ശേഖരിച്ചത് മാർച്ച് 22, 2012.
- ↑ "സമരപൈതൃകങ്ങളുടെ ജ്വാലാമുഖം" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 24. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "തീയിൽ കുരുത്ത നിലാവ്". മലയാള മനോരമ. മാർച്ച് 23, 2012.
{{cite web}}
: Missing or empty|url=
(help) - ↑ "സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. നവംബർ 14, 2010. മൂലതാളിൽ നിന്നും 2010-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 12, 2012.
- ↑ "വീണ്ടും ചാന്ദ്രശോഭ". മലയാള മനോരമ. ഫെബ്രുവരി 12, 2012.
{{cite web}}
: Missing or empty|url=
(help) - ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org