ദാമോദരൻ കാളാശ്ശേരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

നാലാം കേരളനിയമസഭയിലെ അംഗവും അഞ്ചാം കേരള നിയമസഭയിൽ, പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ (1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ) ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്നു ദാമോദരൻ കാളാശ്ശേരി (ജനനം: മാർച്ച് 8, 1930). കൂടാതെ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. മുൻസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമാണ് ഇദ്ദേഹം. പന്തളം നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു.

ദാമോദരൻ കാളാശ്ശേരി
നാലാം കേരള നിയമസഭയിൽ ഹരിജനക്ഷേമവകുപ്പുമന്ത്രി
ഓഫീസിൽ
ഒക്ടോബർ 29, 1978 - ഒക്ടോബർ 7,1979
മുൻഗാമികെ.കെ. ബാലകൃഷ്ണൻ
പിൻഗാമിഎം.കെ. കൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-03-08)മാർച്ച് 8, 1930
ചേർത്തല, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഎം.എ. ഭാനുമതി
വസതിsചേർത്തല, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ദാമോദരൻ_കാളാശ്ശേരി&oldid=3500480" എന്ന താളിൽനിന്ന് ശേഖരിച്ചത്