അരൂർ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിലാണ് 15.15 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അരൂർ | |
---|---|
suburb | |
Country | India |
State | Kerala |
District | Alappuzha |
• MLA | Adv. A.M. Ariff (2006-2011, re-elected in 2011-2019 )Dalima Jojo 2021- |
(2001) | |
• ആകെ | 35,281 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ഏരിയ കോഡ് | 0478 |
വാഹന റെജിസ്ട്രേഷൻ | KL-32 |
Lok Sabha constituency | Alappuzha |
Vidhan Sabha constituency | Aroor |
മഠത്തിൽ ശ്രീറാമിന്റെ ജന്മദേശം കൂടിയാണ് അരൂർ
അതിരുകൾ
തിരുത്തുക- കിഴക്ക് - വേമ്പനാട് കായൽ
- പടിഞ്ഞാറ് - കുമ്പളങ്ങിക്കായൽ
- വടക്ക് - വേമ്പനാട് കായൽ
- തെക്ക് - എഴുപുന്ന പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- പുത്തനങ്ങാടി
- മൾട്ടിപർപ്പസ് സൊസൈറ്റി വാർഡ്
- ഗവ ഫിഷറീസ് സ്കൂൾ വാർഡ്
- കോട്ടപ്പുറം
- കെൽട്ടസ് വാർഡ്
- ചെട്ടുത്തറ വാർഡ്
- അരൂർ ഗവ ഹൈസ്കൂൾ വാർഡ്
- വട്ടക്കേരി
- കുമ്പഞ്ഞി
- അറബിക് കോളേജ്
- മുളയ്ക്കൽ പ്പറമ്പ്
- സെൻറ് ഫ്രാൻസിസ് സ്കൂൾ
- ദൈവവെളി ക്ഷേത്രം
- ആഞ്ഞിലിക്കാട്
- ആയുർവേദ ആശുപത്രി
- ഗുരുമന്ദിരം
- വിജയാംബിക
- ഗവ ഹോസ്പിറ്റൽ വാർഡ്
- ഹൈസ്കൂൾ വാർഡ്
- കോൺവെൻറ് വാർഡ്
- അമ്മനേഴം
- പ്രോജക്ട് കോളനി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | പട്ടണക്കാട് |
വിസ്തീര്ണ്ണം | 15.14 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,662 |
പുരുഷന്മാർ | 16,161 |
സ്ത്രീകൾ | 16,501 |
ജനസാന്ദ്രത | 2154 |
സ്ത്രീ : പുരുഷ അനുപാതം | 1021 |
സാക്ഷരത | 91% |
ചരിത്രം
തിരുത്തുകമുൻകാലങ്ങളിൽ മുറജപത്തിനു തിരുവനന്തപുരത്തേക്ക് വഞ്ചിമാർഗം യാത്ര ചെയ്തിരുന്ന ആഴ്‌വാഞ്ചേരി തമ്പുരാക്കന്മാർക്ക് യാത്രാമധ്യേയുള്ള ഒരു താവളമായിരുന്നു അരൂർ മുക്കം. വിശ്രമാനന്തരം തുടർന്നുള്ള യാത്രയിൽ പല്ലക്ക് ചുമന്നിരുന്നത് സ്ഥലവാസികളായ അരയന്മാർ (ഇന്നത്തെ വാലസമുദായം) ആയിരുന്നതിനാൽ ആ സ്ഥലത്തിന് 'അരയർ ഊർ' (ലോപിച്ച് 'അരൂർ') എന്ന് പേർ സിദ്ധിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ 'അതിരിലെ ഊർ' ആയിരുന്നതിൽനിന്നുമാണ് ഇന്നത്തെ പേർ സിദ്ധിച്ചതെന്നു ചിലർ വാദിക്കുന്നു.
ആരാധനാലയങ്ങൾ
തിരുത്തുകഅരൂർ കാർത്ത്യായനിക്ഷേത്രം വളരെ പഴക്കമുള്ളതാണ്.108 ദുർഗാലയങ്ങളിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചു കാണുന്നു. പള്ളിയറക്കാവ് ക്ഷേത്രം, പാവുമ്പായി ശ്രീകൃഷ്ണക്ഷേത്രം, വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രം എന്നിവ പ്രധാന അമ്പലങ്ങളാണ്. വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'തടിതുള്ളൽ' ചടങ്ങ് അനേകം ജനങ്ങളെ ആകർഷിക്കുന്നു. മുസ്ലീങ്ങളുടെ വകയായി ഒരു വലിയ പള്ളിയും നാല് 'തയ്ക്കാവു'കളുമുണ്ട്.
കത്തോലിക്കരുടെ പുരാതന ദേവാലയം വിശുദ്ധ അഗസ്റ്റിന്റെ നാമദേയത്തിലുള്ള സ്ഥാപിതമായിട്ട് 144 വർഷം, പഴക്കം ചെന്ന ദേ വാലയത്തിന്റെ സ്ഥാനത്ത് പുതിയ ദേവാലയം, നാനാജാതി മതസ്ഥരുടെയും വല്യച്ചനാണ് ഇവിടത്തെ1 വിശുദ്ധൻ, വി. സേവ്യേഴ്സ് എന്നീ പള്ളികൾ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
കൃഷി-വ്യവസായം
തിരുത്തുകതെങ്ങുകൃഷിയും കയറുത്പന്നങ്ങളും മത്സ്യബന്ധനവുമാണ് ഇവിടുത്തെ മുഖ്യ ജീവിതമാർഗങ്ങൾ. 'അരൂർ കെമിക്കൽ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്' സ്ഥാപിക്കപ്പെട്ടതോടുകൂടി തൊഴിൽ മേഖലയിൽ നവോന്മേഷം കൈവന്നു. നിരവധി മത്സ്യസംസ്കരണകേന്ദ്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒരു ഫൈബർ ഫാക്ടറിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു വികസന എജൻസികളുടെയും ശ്രമഫലമായി വിദ്യാഭ്യാസപരവും ഗതാഗതസംബന്ധവും ചികിത്സാപരവുമായ സൌകര്യങ്ങൾ ഇവിടെ വർധിച്ചുവരുന്നു. വാലർ കോളനി, ഉള്ളാടർ കോളനി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോളനി എന്നിവയും പഞ്ചായത്ത് പ്രദേശത്തുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തിൽ ഒച്ചപ്പാടുണ്ടാക്കിയ 'വെളുത്തുള്ളിക്കായൽ' (1967) പഞ്ചായത്തിന്റെ 6-ാം വാർഡിലാണ്. പ്രക്ഷോഭത്തെത്തുടർന്ന് 68 ഏക്കർ കായൽ നികത്തി 68 കുടുംബങ്ങൾക്കായി പതിച്ചുകൊടുത്തു.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/aroorpanchayat Archived 2013-02-12 at the Wayback Machine.
- Census data 2001
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |