ടെലിവിഷൻ പരമ്പരകളിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ജയൻ ചേർത്തല, ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തണ്ണീർമുക്കം എന്ന കായലോരഗ്രാമത്തിൽ കുന്നത്തുവീട്ടിൽ രവീന്ദ്രനാഥൻ നായരുടേയും സരളാ ഭായിയുടേയും മകനായി ജനിച്ചു.

ജയൻ ചേർത്തല
ജയൻ ചേർത്തല
ജനനം
ജയൻ

ദേശീയത ഇന്ത്യ
തൊഴിൽനടൻ, ചലച്ചിത്രനടൻ.
സജീവ കാലം2000 മുതൽ
അറിയപ്പെടുന്നത്സീരിയൽ നടൻ, ചലച്ചിത്രനടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്

ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണംചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷൻ പ്രേക്ഷകരുടെയിടയിൽ മികച്ച അഭിപ്രായംനേടി. 2001ൽ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം. എന്നാൽ 2005ൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം ആണ് ഒരു അഭിനേതാവെന്നനിലയിൽ ജയന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.

കലാജീവിതം തിരുത്തുക

ദൂരദർശനു വേണ്ടി ഉല്ലാസ് സുകുമാർ സംവിധാനം ചെയ്ത 'വലയത്തി'ലൂടെയാണ്[1] സീരിയൽ രംഗത്തേക്കു ജയൻ ചുവടു വച്ചത്. തുടർന്ന് ഡിക്ടറ്റീവ് ആനന്ദ്, സ്വപ്നം, അമ്മ മനസ്സ്, മേഘം, ഓമനത്തിങ്കൾപക്ഷി തുടങ്ങി വിവിധ സീരിയലുകളിൽ തിരക്കായി. സതീഷ് ശങ്കർ സംവിധാനം ചെയ്ത 'എന്റെ മാനസപുത്രി'യിലെ തോബിയാസ് എന്ന വില്ലൻ കഥാപാത്രം ജയനിലെ അഭിനയശേഷി പുറത്തുകൊണ്ടുവന്നു. ആജാനുബാഹുവായ ജയന്റെ 'തോബിയാസ്' മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞാടി.

നിരവധി മലയാളചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയൻ മാന്ത്രികൻ എന്ന ചിത്രത്തിലൂടെ ഹാസ്യ കഥാപാത്രമായും വെള്ളിത്തിരയിലെത്തി.അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ ജയൻ നൂറിലധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് [2].

അംഗീകാരങ്ങൾ തിരുത്തുക

2008ൽ ദുബായിൽ ഏർപ്പെടുത്തിയ അമ്മ അവാർഡ്, അതേവർഷം തന്നെ ഏഷ്യാനെറ്റ് അവാർഡ്, 2009ലെ അടൂർഭാസി അവാർഡ്, ക്രിട്ടിക്സ് അവാർഡ്, മികച്ച സഹനടനുള്ള അവാർഡ് എന്നീ അംഗീകാരങ്ങളും ഈ നടന് ലഭിച്ചിട്ടുണ്ട്[1].

ജയൻ ചേർത്തല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ തിരുത്തുക

നം. ചലച്ചിത്രം വർഷം സംവിധാനം പ്രധാന അഭിനേതാക്കൾ
1 കാക്കി നക്ഷത്രം 2001 വിജയ് പി. നായർ നിഷാന്ത് സാഗർ, ചാർമ്മിള
2 ചന്ദ്രോത്സവം 2005 രഞ്ജിത്ത് മോഹൻ ലാൽ, മീന
3 മയൂഖം 2005 ഹരിഹരൻ സൈജു കുറുപ്പ്, മംമ്ത മോഹൻദാസ്
4 അണ്ണൻ തമ്പി 2006 അൻ‌വർ റഷീദ് മമ്മൂട്ടി, സിദ്ധിക്ക്, ഗോപിക
5 പ്രജാപതി 2006 രഞ്ജിത്ത് മമ്മൂട്ടി , അദിതി റാവു
6 പരുന്ത് 2008 എം പദ്മകുമാർ മമ്മൂട്ടി, ലക്ഷ്മി റായ്
7 രൌദ്രം 2008 രെൺജി പണിക്കർ മമ്മൂട്ടി, രാജൻ പി. ദേവ്, മഞ്ജു
8 ലക്കി ജോക്കേഴ്സ് [3] 2011 സുനിൽ അനൂപ് മേനോൻ , അജ്മൽ, മീനാക്ഷി
9 ബോംബെ മാർച്ച് 12 2011 ബാബു ജനാർദ്ദനൻ‍ മമ്മൂട്ടി, ലാൽ, റോമ,ഉണ്ണി മുകുന്ദൻ
10 കൊട്ടാരത്തിൽ കുട്ടിഭൂതം 2011 കുമാർ നന്ദ, ബഷീർ മുകേഷ്, ഷീല, ഗിന്നസ് പക്രു,ജഗതി ശ്രീകുമാർ
11 ബ്യൂട്ടിഫുൾ 2011 വി. കെ. പ്രകാശ് അനൂപ് മേനോൻ, ജയസൂര്യ, മേഘന രാജ്,തെസ്‌നിഖാൻ
12 ദ കിംഗ് ആൻഡ് ദ കമ്മീഷണർ [4] 2012 ഷാജി കൈലാസ് മമ്മൂട്ടി, സുരേഷ്‌ ഗോപി, സംവൃത സുനിൽ
13 സിംഹാസനം[5] 2012 ഷാജി കൈലാസ് പൃഥ്വിരാജ്, സായികുമാർ, വന്ദന
14 മല്ലൂസിംഗ്[6] 2012 വൈശാഖ് ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ
15 മാന്ത്രികൻ [2] 2012 അനിൽ ജയറാം, പൂനം ബജ്‌വ
16 ഒരു യാത്രയിൽ 2012 മേജർ രവി, പ്രിയനന്ദനൻ, രാജേഷ് അമനകര, വിനോദ് വിജയൻ, മാത്യൂസ് ജയൻ ചേർത്തല, സുരഭി, ലക്ഷ്മി ഗോപാലസ്വാമി
17 ഹൈഡ് ആന്റ് സീക്ക്[7] 2012 അനിൽ മുകേഷ്, നടാഷ,
18 കാശ് 2012 സുജിത് സജിത് രാജീവ് പിള്ള, ഗീതാ വിജയൻ
19 നത്തോലി ഒരു ചെറിയ മീനല്ല 2013 വി കെ പ്രകാശ് ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ, കമാലിനി മുഖർജീ
20 പോക്കറ്റ് ലവർ 2013 സാജു എഴുപുന്ന വിഷ്ണു മോഹൻ, മാളവിക, ടിനു ടോം
21 സെല്ലുലോയ്ഡ്[8] 2013 കമൽ പൃഥ്വിരാജ്, മംമ്ത മോഹൻദാസ്
22 റോമൻസ് 2013 ബോബൻ സാമുവൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ്
23 പ്രോപ്രൈറ്റേഴ്സ് കമ്മത്ത് & കമ്മത്ത് ‌ [9] 2013 തോംസൺ മമ്മൂട്ടി, ദിലീപ്, റിമ കല്ലിങ്കൽ

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-07. Retrieved 2013-03-04.
  2. 2.0 2.1 http://week.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?thisPage=%2Fep%2Fmmtv%2Fcontent%2FmmtvPrintArticle.jsp%3FBV_ID%3D%2540%2540%2540%26com.broadvision.session.new%3DYes%26language%3Dmalayalam%26contentOID%3D12542257
  3. http://www.mathrubhumi.com/movies/welcome/printpage/151529/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.madhyamam.com/news/159807/120327
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-14. Retrieved 2013-04-21.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-06. Retrieved 2013-04-21.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-22. Retrieved 2013-04-21.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-14. Retrieved 2013-04-21.
  9. http://www.mangalam.com/cinema/location/16453
"https://ml.wikipedia.org/w/index.php?title=ജയൻ_ചേർത്തല&oldid=3631780" എന്ന താളിൽനിന്ന് ശേഖരിച്ചത്