കല്ലുമല
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര തീവണ്ടിനിലയത്തിനുസമീപമുള്ള ഒരു ഗ്രാമമാണ് കല്ലുമല. 1859ൽ സ്ഥാപിച്ച സി എം എസ് മിഷനറി മാർ സ്ഥാപിച്ച സി എം എസ് എൽ പി സ്കൂൾ, കല്ലുമല ആണ് ഇവിടുത്തെ ആദ്യ സംരംഭം. ഇന്ന് ഇത് സി എസ് ഐ മധ്യകേരള ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പിന്നീട് കല്ലുമല ചന്ത എന്ന പേരിൽ ഒരു ദിവസച്ചന്ത ഇവിടെ ആരംഭിച്ചു. 1964ൽ ആരംഭിച്ച ബിഷപ് മൂർ കോളജും കല്ലുമലയിലാണ് സ്ഥാപിതമായത്. സി എസ് ഐ മധ്യകേരള ഇടവകയുടെ ഉടമസ്ഥതയിൽ കല്ലുമലയിൽ സ്ഥാപിതമായ ബിഷപ് മൂർ വിദ്യാപീഠവും കല്ലുമലയുടെ ആകർഷണമാണ്.
കല്ലുമല | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°16′18″N 76°19′13″E / 9.27167°N 76.32028°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | മാവേലിക്കര |
സ്ഥാനം, ഭൂപ്രകൃതി
തിരുത്തുകആലപ്പുഴ ജില്ലയിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ 21 വാർഡ് ആണ് കല്ലുമല. കല്ലുമല കോളജ് കവല, തെക്കേമുക്ക് എന്നിങ്ങനെ രണ്ട് കവലകൾ ഉൾപ്പെട്ടതാണ് കല്ലുമല. ഈ രണ്ട് ചത്വരങ്ങളും (കോളജ് കവല അഞ്ചുപാതകൾ കൂടി ചേരുന്നതാണ്) ഏകദേശം 600 മീറ്റർ അകലത്തിലാണ്. ഒരു ചത്വരത്തിൽ നിന്നും രണ്ടായിപിരിഞ്ഞ് മറ്റേ ചത്വരത്തിലെത്തി ചേരുന്ന ഒരു ഏകപാത (വണ് വേ) ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. സ്വതേ മണൽ പ്രദേശമായ മാവേലിക്കരയിൽ മല പോലെ ഉയർന്നുനിൽക്കുന്ന ഒരുകുന്നാണിത്. ചുവന്ന മണ്ണാണ് ഇവിടെ കാണുന്നത്.
കല്ലുമലക്കാരിലെ പ്രശസ്തർ
തിരുത്തുക- പി.സി. അലക്സാണ്ടർ
- ഡോ. വത്സൻ തമ്പു. ഡൽഹി യൂണിവേഴ്സിറ്റി
- ചിത്രമെഴുത്ത് കെ എം വർഗീസ്
- കെ.കെ.സുധാകരൻ- നോവലിസ്റ്റ്,
- കല്ലുമല കുഞ്ഞുമോൻ ( M E JACOB )
- കല്ലുമല രാജൻ
- സണ്ണി മാത്യു പുതിയിടം
- DR. കോശി ഇടിക്കുള
ആരാധനാലയങ്ങൾ
തിരുത്തുക- കല്ലുമല ശിവക്ഷേത്രം
- ആക്കനാട്ടുകര ശിവക്ഷേത്രം
- സെന്റ് പോൾസ് സി എസ് ഐ പള്ളി
- സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി- റെയിൽവേ സ്റ്റേഷൻ റോഡ് കല്ലുമല
- സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി- തെക്കേമുക്ക്
- സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി- ബഥനി പള്ളി- തേക്കേമുക്ക് കല്ലുമല
ബാങ്ക്, ഓഫീസ്
തിരുത്തുക- ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഏ ടി യം സഹിതം)
- കാത്തലിക് സിറിയൻ ബാങ്ക്
- ഫെഡറൽ ബാങ്ക് (ഏ ടി യം മാത്രം)
- കല്ലുമല കാർഷിക സഹകരണ ബാങ്ക്
- പോസ്റ്റ് ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ബിഷപ് മൂർ കോളജ്
- സി എം എസ് എൽ പി സ്കൂൾ
- മാർ ബസേലിയോസ് ഇൻഡസ്റ്റ്രിയൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്
- ,മാർ ഇവാനിയോസ് സ്കൂൾ (സ്വാശ്രയം)
- മാർ ഇവാനിയോസ് കോളജ് (സ്വാശ്രയം)
- ബിഷപ് മൂർ വിദ്യാപീഠം (സ്വാശ്രയം)
ആതുരാലയങ്ങൾ, ലാബുകൾ
തിരുത്തുക- അശ്വിനി ആയുർവേദാലയം
- വർഗീസ് മെമ്മോറിയൽ ആശുപത്രി
- പുതിയടം ആശുപത്രി
കിരൺ സ്റ്റുഡിയോ, നിനൈവ സ്റ്റുഡിയൊ എന്നിവ കല്ലുമലയിലെ ചിത്രാലയങ്ങളാണ്. മാമ്പള്ളി മെഡിക്കൽസ്, ഇല്ലിക്കൽ മെഡ്ക്കൽസ് എന്നീ രണ്ട് ഇംഗ്ലീഷ് മരുന്നുകടകളും കല്ലുമലയിലുണ്ട്. പറപ്പാട്ട് ഏജൻസിസ്, ആനന്ദഭവനം സ്റ്റോഴ്സ്, ഇഡിച്ചാണ്ടി സ്റ്റോഴ്സ് എന്നിവയിൽ നിന്നും നിർമ്മാനസാമഗ്രികൽ ലഭിക്കും. ശ്രീരാംസ്റ്റോഴ്സ്, സാരംഗി എന്നിവ തുണിക്കടകളാണ്. ലൈഫ് സ്റ്റൈൽ. ഡ്രീംസ് എന്നിവ കല്ലുമലയിലെ ബ്യൂട്ടി പാർലറുകളാണ്. കൂടാതെ പുറമേ ധാരാളം ബേക്കറികളും പച്ചക്കറി, പലചരക്ക് കടകളും കല്ലുമലയിലുണ്ട്.