ഒരു രൂപതയുടെ അധിപനായ പുരോഹിതനാണ് മെത്രാൻ അഥവാ ബിഷപ്പ്. ക്രൈസ്തവ വിശ്വാസപ്രകാരം മെത്രാൻ ശ്ലൈഹിക പിൻതുടർച്ചാവകാശിയാണ്. മെത്രാൻ, ബിഷപ്പ്, എപ്പിസ്കോപ എന്നീ വാക്കുകൾ മേല്പട്ടക്കാരൻ എന്നതിൻറെ പര്യായ പദങ്ങൾ ആണ്. വിവിധ സഭകൾ വിവിധ പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം.

കത്തോലിക്കാ സഭതിരുത്തുക

കത്തോലിക്കാ സഭയിൽ ഒരു രൂപതയുടെ മേൽ പൂർണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് മാർപ്പാപ്പയാണ്. ഓരോ ബിഷപ്പും നേരിട്ട് മാർപ്പാപ്പയോട് വിധേയനായിരിക്കുന്നു. ആർച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേൽ നാമമാത്രമായ അധികാരമേയുള്ളു.


ഓർത്തോഡോക്സ് സഭതിരുത്തുക

കേരളത്തിലെ ഓർത്തോഡോക്സ് സഭകളിൽ മെത്രാൻ അഥവാ മെത്രാപ്പോലിത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ.മെത്രാപ്പോലിത്തമാർ കാതോലിക്കായ്ക്കു വിധേയപ്പെട്ടിരിക്കുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസിന് മലങ്കര മെത്രാൻ എന്ന ഒരു സ്ഥാനനാമം കൂടിയുണ്ട് .

മറ്റു സഭകൾതിരുത്തുക

  • മാർത്തോമ്മാ സഭയിൽ ഭദ്രാസന എപ്പിസ്കോപ്പായെ മാർത്തോമ മെത്രാപ്പോലീത്ത നിയമിക്കുന്നു.
  • ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിൽ (സി.എസ്.ഐ) സിനഡിൻറെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=മെത്രാൻ&oldid=2141052" എന്ന താളിൽനിന്ന് ശേഖരിച്ചത്