ജഗന്നാഥ വർമ്മ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ താരവും റിട്ട.പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന കഥകളി കലാകാരനാണ് കെ.എൻ.ജഗന്നാഥ വർമ്മ (1939-2016). 1978 മുതൽ മൂന്നു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്ര വേദിയിൽ നിറഞ്ഞു നിന്ന ജഗന്നാഥ വർമ്മ 250-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ന്യൂഡൽഹി(1987), തന്ത്രം(1988), ലേലം(1997), പത്രം(1999) എന്നിവയാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്ത സിനിമകൾ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2016 ഡിസംബർ 20ന് നിര്യാതനായി.[1][2][3][4]

കെ.എൻ.ജഗന്നാഥ വർമ്മ
ജഗന്നാഥ വർമ്മ
ജനനം(1939-05-01)മേയ് 1, 1939
മരണം20 ഡിസംബർ 2016(2016-12-20) (പ്രായം 77)
ദേശീയതഇന്ത്യൻ
തൊഴിൽപോലീസ് ഓഫീസർ , ചലച്ചിത്രനടൻ , കഥകളി നടൻ

ജീവിതരേഖ തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വാരനാട് എന്ന ഗ്രാമത്തിൽ തെക്കേടത്ത് കോവിലകം കേരള വർമ്മ തമ്പുരാൻ്റെയും കാട്ടുങ്കൽ കോവിലകം അംബാലികയുടേയും മൂന്നാമത്തെ മകനായി 1939 മെയ് ഒന്നിന് ജനിച്ചു. രവീന്ദ്രനാഥ്, മല്ലിനാഥ്, സുരേന്ദ്രനാഥ്, പ്രഭാവതി എന്നിവർ സഹോദരങ്ങളാണ്. ചേർത്തലയിലെ മുര്യനാട്ട് എൽ.പി.സ്കൂൾ, ഗവ.ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ വർമ്മ ആലപ്പുഴ സനാതന ധർമ്മ കോളേജിൽ നിന്നു ബിരുദവും തിരുവനന്തപുരം എം.ജി.കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി പഠനം പൂർത്തിയാക്കി.

1963-ൽ കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി ചേർന്ന ജഗന്നാഥ വർമ്മ 33 വർഷത്തെ സർവീസിനു ശേഷം 1996-ൽ എസ്.പിയായിട്ടാണ് (സൂപ്രണ്ടൻറ് ഓഫ് പോലീസ്) വിരമിച്ചത്.[5]

1978-ൽ ഹൃദയബന്ധങ്ങൾ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രം റിലീസാകാത്തതിനെ തുടർന്ന് 1978-ൽ തന്നെ പുറത്തിറങ്ങിയ മാറ്റൊലി എന്ന സിനിമയാണ് ജഗന്നാഥ വർമ്മയുടെ ആദ്യ സിനിമ. പിന്നീട് മൂന്നു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായിരുന്നു. 2013-ൽ ഡോൾസ് എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരൻ കൂടിയാണ് ജഗന്നാഥ വർമ്മ. പള്ളിപ്പുറം ഗോപാലൻ നായരും ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണനുമാണ് അദ്ദേഹത്തിൻ്റെ ഗുരുക്കന്മാർ. 2013-ൽ 74-മത്തെ വയസിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്.[6][7][8][9][10]

മരണം

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2016 ഡിസംബർ 20ന് ജഗന്നാഥ വർമ്മ അന്തരിച്ചു.[11]സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.[12]

സ്വകാര്യ ജീവിതം തിരുത്തുക

തൃശൂർ ജില്ലയിലെ അഞ്ചേരിമഠം കുടുംബാംഗമായ ശാന്ത വർമ്മയാണ് ഭാര്യ. മനു വർമ്മ, പ്രിയ എന്നിവർ മക്കളും സിന്ധു വർമ്മ, സംവിധായകൻ വിജി തമ്പി എന്നിവർ മരുമക്കളുമാണ്.[13]

അഭിനയിച്ച സിനിമകൾ തിരുത്തുക

  • മാറ്റൊലി 1978
  • ആൾമാറാട്ടം 1978
  • ആശ്രമം 1978
  • കണ്ണുകൾ 1978
  • കൃഷ്ണപ്പരുന്ത് 1979
  • നക്ഷത്രങ്ങളെ സാക്ഷി 1979
  • അന്ത:പുരം 1980
  • പ്രകൃതി മനോഹരി 1980
  • ചാകര 1980
  • ചോര ചുവന്ന ചോര 1980
  • നട്ടുച്ചക്കിരുട്ട് 1980
  • അരയന്നം 1981
  • അസ്തമിക്കാത്ത പകലുകൾ 1981
  • സ്വർണ്ണപ്പക്ഷികൾ 1981
  • രക്തം 1981
  • സ്വരങ്ങൾ സ്വപ്നങ്ങൾ 1981
  • ഓർമ്മയ്ക്കായി 1982
  • കേൾക്കാത്ത ശബ്ദം 1982
  • അമൃതഗീതം 1982
  • കക്ക 1982
  • ശരവർഷം 1982
  • തുറന്ന ജയിൽ 1982
  • പരസ്പരം 1983
  • പല്ലാങ്കുഴി 1983
  • രുഗ്മ 1983
  • ചാരം 1983
  • മറക്കില്ലൊരിക്കലും 1983
  • മോർച്ചറി 1983
  • തിരകൾ 1983
  • കടമറ്റത്തച്ചൻ 1984
  • ആശംസകളോടെ 1984
  • ശ്രീകൃഷ്ണപ്പരുന്ത് 1984
  • എതിർപ്പുകൾ 1984
  • ഒരു സുമംഗലിയുടെ കഥ 1984
  • ഉണരു 1984
  • കൃഷ്ണ ഗുരുവായൂരപ്പാ 1984
  • കുരിശുയുദ്ധം 1984
  • വീണ്ടും ചലിക്കുന്ന ചക്രം 1984
  • കരിമ്പ് 1984
  • ഒന്നാണ് നമ്മൾ 1984
  • അട്ടഹാസം 1984
  • സ്വർണ ഗോപുരം 1984
  • ജീവിതം 1984
  • അമ്മേ നാരായണ 1984
  • പാവം ക്രൂരൻ 1984
  • രാജവെമ്പാല 1984
  • അവിടുത്തെപ്പോലെ ഇവിടെയും 1985
  • സൗന്ദര്യപ്പിണക്കം 1985
  • ഒരു നാൾ ഇന്നൊരു നാൾ 1985
  • വസന്തസേന 1985
  • രംഗം 1985
  • അർച്ചന ആരാധന 1985
  • അനുബന്ധം 1985
  • കരിമ്പൂവിനക്കരെ 1985
  • അയനം 1985
  • ശോഭ്രാജ് 1986
  • നന്ദി വീണ്ടും വരിക 1986
  • അഭയം തേടി 1986
  • നിമിഷങ്ങൾ 1986
  • സുഖമോ ദേവി 1986
  • അടിവേരുകൾ 1986
  • ആവനാഴി 1986
  • കൂടണയും കാറ്റ് 1986
  • ലൗ സ്റ്റോറി 1986
  • നഖക്ഷതങ്ങൾ 1986
  • വാർത്ത 1986
  • ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 1986
  • അമ്പിളി അമ്മാവൻ 1986
  • യുവജനോത്സവം 1986
  • ഹലോ മൈ ഡിയർ റോംഗ് നമ്പർ 1986
  • അതിനുമപ്പുറം 1987
  • ഇരുപതാം നൂറ്റാണ്ട് 1987
  • അജന്ത 1987
  • കയ്യെത്തും ദൂരത്ത് 1987
  • നാൽക്കവല 1987
  • അലിപ്പഴങ്ങൾ 1987
  • തീക്കാറ്റ് 1987
  • വ്രതം 1987
  • വർഷങ്ങൾ പോയതറിയാതെ 1987
  • ന്യൂഡൽഹി 1987
  • അർച്ചനപ്പൂക്കൾ 1987
  • മഞ്ഞമന്ദാരങ്ങൾ 1987
  • അടിമകൾ ഉടമകൾ 1987
  • അച്ചുവേട്ടൻ്റെ വീട് 1987
  • ശംഖനാദം 1988
  • 1921 1988
  • ആരണ്യകം 1988
  • ആലിലക്കുരുവികൾ 1988
  • ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് 1988
  • മുക്തി 1988
  • ഡെയ്സി 1988
  • തന്ത്രം 1988
  • ഓർമ്മയിലെന്നും 1988
  • ദിനരാത്രങ്ങൾ 1988
  • സംഘം 1988
  • നായർസാബ് 1989
  • അഥർവ്വം 1989
  • നാടുവാഴികൾ 1989
  • അക്ഷരത്തെറ്റ് 1989
  • അധിപൻ 1989
  • അനഘ 1989
  • അർത്ഥം 1989
  • ജാഗ്രത 1989
  • അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു 1989
  • മതിലുകൾ 1989
  • കാലാൾപ്പട 1989
  • മൃഗയ 1989
  • നമ്പർ : 20 മദ്രാസ് മെയിൽ 1990
  • ഈ കണ്ണി കൂടി 1990
  • ചാമ്പ്യൻ തോമസ് 1990
  • കോട്ടയം കുഞ്ഞച്ചൻ 1990
  • രണ്ടാം വരവ് 1990
  • കുട്ടേട്ടൻ 1990
  • വർത്തമാനകാലം 1990
  • കാട്ടു കുതിര 1990
  • സാമ്രാജ്യം 1990
  • വീണമീട്ടിയ വിലങ്ങുകൾ 1990
  • അർഹത 1990
  • നമ്മുടെ നാട് 1990
  • ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
  • നാളെ എന്നുണ്ടെങ്കിൽ 1990
  • മിഥ്യ 1990
  • ചാഞ്ചാട്ടം 1991
  • വേനൽക്കിനാവുകൾ 1991
  • അനശ്വരം 1991
  • നീലഗിരി 1991
  • ആനവാൽ മോതിരം 1991
  • ഗാനമേള 1991
  • സൗഹൃദം 1991
  • ചക്രവർത്തി 1991
  • ഭൂമിക 1991
  • നഗരത്തിൽ സംസാരവിഷയം 1991
  • സർഗ്ഗം 1992
  • കിഴക്കൻ പത്രോസ് 1992
  • പോലീസ് ഡയറി 1992
  • രഥചക്രം 1992
  • യോദ്ധാ 1992
  • മഹാനഗരം 1992
  • സൂര്യമാനസം 1992
  • പണ്ട് പണ്ടൊരു രാജകുമാരി 1992
  • സൂര്യഗായത്രി 1992
  • ഉത്സവമേളം 1992
  • തലസ്ഥാനം 1992
  • തിരുത്തൽവാദി 1992
  • അദ്വൈതം 1992
  • കുണുക്കിട്ട കോഴി 1992
  • വിയറ്റ്നാം കോളനി 1992
  • ഒരു കടങ്കഥ പോലെ 1993
  • ആഗ്നേയം 1993
  • ജനം 1993
  • ജാക്ക്പോട്ട് 1993
  • അദ്ദേഹം എന്ന ഇദ്ദേഹം 1993
  • ജേർണലിസ്റ്റ് 1993
  • സിറ്റി പോലീസ് 1993
  • കന്യാകുമാരിയിൽ ഒരു കവിത 1993
  • കമ്പോളം 1994
  • ഭാര്യ 1994
  • ചീഫ് മിനിസ്റ്റർ കെ.ആർ.ഗൗതമി 1994
  • പരിണയം 1994
  • അഗ്രജൻ 1995
  • സിംഹവാലൻ മേനോൻ 1995
  • ബോക്സർ 1995
  • സമുദായം 1995
  • മഴവിൽക്കൂടാരം 1995
  • സ്ട്രീറ്റ് 1995
  • കഥാപുരുഷൻ 1996
  • കിരീടമില്ലാത്ത രാജാക്കന്മാർ 1996
  • കളിവീട് 1996
  • രജപുത്രൻ 1996
  • കുടുംബ കോടതി 1996
  • സല്ലാപം 1996
  • മാന്ത്രികക്കുതിര 1996
  • ദി പ്രിൻസ് 1996
  • ആറാം തമ്പുരാൻ 1997
  • ലേലം 199‌7
  • മായപ്പൊന്മാൻ 1997
  • പൂമരത്തണലിൽ 1997
  • മയിൽപ്പീലിക്കാവ് 1998
  • പൂത്തിരുവാതിര രാവിൽ 1998
  • രക്തസാക്ഷികൾ സിന്ദാബാദ് 1998
  • പട്ടാഭിഷേകം 1999
  • ക്രൈം ഫയൽ 1999
  • വാഴുന്നോർ 1999
  • തച്ചിലേടത്ത് ചുണ്ടൻ 1999
  • പഞ്ചപാണ്ഡവർ 1999
  • എഴുപുന്നത്തരകൻ 1999
  • പത്രം 1999
  • വർണ്ണക്കാഴ്ചകൾ 1999
  • നരസിംഹം 2000
  • ദി വാറൻറ് 2000
  • പ്രജ 2001
  • നാറാണത്ത് തമ്പുരാൻ 2001
  • സ്രാവ് 2001
  • സത്യമേവ ജയതെ 2001
  • പകൽപ്പൂരം 2002
  • നന്ദനം 2002
  • സൗദാമിനി 2002
  • മിസ്റ്റർ ബ്രഹ്മചാരി 2003
  • ലീഡർ 2003
  • ഉദയം 2004
  • ദീപങ്ങൾ സാക്ഷി 2005
  • ഹൈവേ പോലീസ് 2006
  • അശ്വാരൂഢൻ 2006
  • ചെസ്സ് 2006
  • ലയൺ 2006
  • ഇൻസ്പെക്ടർ ഗരുഡ് 2007
  • ആയുർരേഖ 2007
  • പായും പുലി 2007
  • കോളേജ് കുമാരൻ 2008
  • ഗോപാല പുരാണം 2008
  • റെഡ് ചില്ലീസ് 2008
  • താന്തോന്നി 2009
  • പോക്കിരിരാജ 2010
  • ക്രിസ്ത്യൻ ബ്രദേഴ്സ് 2011
  • അസുരവിത്ത് 2012
  • റബേക്ക ഉതുപ്പ് ഫ്രം കിഴക്കേമല 2013
  • ഡോൾസ് 2013[14]

അവലംബം തിരുത്തുക

  1. "ചലച്ചിത്ര നടൻ ജഗന്നാഥ വർമ്മ അന്തരിച്ചു | Jagannatha Varma" https://www.mathrubhumi.com/mobile/news/kerala/jagannatha-varma-passed-away-malayalam-news-1.1594530
  2. "ജഗന്നാഥ വർമ്മ - Jagannatha Varma | M3DB.COM" https://m3db.com/jagannatha-varma
  3. "ചെണ്ടമേളം കാത്തിരുന്ന കാതുകളിലേക്ക് ആ മരണവാർത്ത | Jagannatha Varma | jagannatha varma" https://www.mathrubhumi.com/mobile/news/kerala/jagannatha-varma-malayalam-news-1.1594639
  4. "jagannatha varma: Family members still not able to believe Jagannatha Varma is no more | Kochi News - Times of India" https://m.timesofindia.com/city/kochi/family-members-still-not-able-to-believe-jagannatha-varma-is-no-more/amp_articleshow/56105743.cms
  5. "jagannatha varma: Actor Jagannatha Varma dead | Thiruvananthapuram News - Times of India" https://m.timesofindia.com/city/thiruvananthapuram/actor-jagannatha-varma-dead/amp_articleshow/56099075.cms
  6. "Actor dons a different role". Archived from the original on 2006-09-10. Retrieved 2013 May 05. {{cite web}}: Check date values in: |accessdate= (help)
  7. മഹാഭാരതത്തിലെ കുന്തിയെ അവിസ്മരണീയമാക്കി വർമ്മ കളിയരങ്ങിലേക്ക് മടങ്ങിയെത്തി[പ്രവർത്തിക്കാത്ത കണ്ണി] - liveവാർത്ത.com
  8. ജഗന്നാഥവർമയ്ക്ക് ഇന്ന് ചെണ്ടയിൽ അരങ്ങേറ്റം[പ്രവർത്തിക്കാത്ത കണ്ണി] - മാതൃഭൂമി 2013 ഒക്ടോബർ 19
  9. ജഗന്നാഥവർമ്മയ്ക്ക് 74-ൽ തായമ്പകയിൽ അരങ്ങേറ്റം Archived 2013-10-22 at the Wayback Machine. - മാതൃഭൂമി 2013 ഒക്ടോബർ 20
  10. കാത്തിരുന്ന കാതുകളിലേക്ക് ആ മരണവാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  11. "സിനിമ നടൻ ജഗന്നാഥ വർമ്മ അന്തരിച്ചു" https://www.kvartha.com/2016/12/jagannatha-varma-passes-away.html?m=1
  12. "Veteran Malayalam actor Jagannatha Varma dead - The Hindu" https://www.thehindu.com/news/national/kerala/Veteran-Malayalam-actor-Jagannatha-Varma-dead/article16913699.ece/amp/
  13. "Jagannatha Varma - IMDb" https://www.imdb.com/name/nm0890056/
  14. "ജഗന്നാഥ വർമ്മ അഭിനയിച്ച സിനിമകൾ | M3DB.COM" https://m3db.com/films-acted/20287

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജഗന്നാഥ_വർമ്മ&oldid=3732113" എന്ന താളിൽനിന്ന് ശേഖരിച്ചത്