ബാലചന്ദ്രമേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Balachandra Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.

ബാലചന്ദ്രമേനോൻ
Balachandra Menon
ജനനം
എസ്. ബാലചന്ദ്രമേനോൻ

(1954-01-11) ജനുവരി 11, 1954  (70 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ
സജീവ കാലം1978–
ജീവിതപങ്കാളി(കൾ)വരദ (1982–)
പുരസ്കാരങ്ങൾ
വെബ്സൈറ്റ്http://www.balachandramenon.com/

ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർ‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

സ്വകാര്യജീവിതം

തിരുത്തുക

ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.[1]

ചലച്ചിത്രപ്രവർത്തനം

തിരുത്തുക

മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് മേനോനാണ്. സംവിധാനം ചെയ്തു കൊണ്ട് കഥാപാത്രമായി അഭിനയിക്കുന്ന മേനോൻ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യവത്കരണത്തിനെതിരെ മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവയാണ് മേനോൻ സിനിമകൾ. ജന്മം കൊണ്ടുതന്നെ പ്രതിഭാശാലിയായ അദ്ദേഹത്തെ ജനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു.

വർഷം ചലച്ചിത്രം Credited as കഥാപാത്രം കുറിപ്പുകൾ
നടൻ സംവിധായകൻ നിർമ്മാതാവ് തിരക്കഥ കഥ സംഭാഷണം
2016 ഊഴം  Y കൃഷ്ണമൂർത്തി
2015 ഞാൻ സംവിധാനം ചെയ്യും  Y  Y  Y  Y  Y  Y കൃഷ്ണദാസ്
2013 കടൽ കടന്നുവരും മാത്തുക്കുട്ടി  Y ഫാദർ വട്ടത്തറ
2013 കുഞ്ഞനന്തന്റെ കട  Y
2013 ബഡ്ഡി  Y ശങ്കരൻ നമ്പൂതിരി/ശങ്കു ഭായ്
2009 നമ്മൾ തമ്മിൽ  Y രാമചന്ദ്രൻ നായർ
2009 ഉത്തരാസ്വയംവരം  Y 'Yamandan' ശ്രീധരക്കുറുപ്പ്
2008 കോളജ് കുമാരൻ  Y
2008 ദേ ഇങ്ങോട്ട് നോക്കിയേ  Y  Y  Y  Y  Y ജോജി
2007 പ്രണയകാലം  Y ബാലഗോപാൽ
2006 ക്ലാസ്മേറ്റ്സ്  Y അയ്യർ സാർ
2005 December  Y പട്ടേരി
2005 രാപ്പകൽ  Y ദേവനാരായണൻ
2003 വരും വരുന്നു വന്നു  Y  Y  Y  Y ജോണി
2003 സഫലം  Y ബാരിസ്റ്റർ നമ്പ്യാർ
2002 നമ്മൾ  Y സത്യനാഥൻ
2002 കൃഷ്ണാ ഗോപാലകൃഷ്ണാ  Y  Y  Y  Y  Y ഗോപാലകൃഷ്ണൻ Editor, Playback Singer,Composer
2001 ഇഷ്ടം  Y Anjana's Father
2000 സത്യം ശിവം സുന്ദരം  Y കെ.എസ്.കെ നമ്പ്യാർ
2000 സത്യമേവ ജയതേ  Y
1998 സമാന്തരങ്ങൾ  Y  Y  Y  Y  Y  Y Ismail Editor, Composer
1998 The Truth  Y Chief Minister Madhavan
1997 ജനാധിപത്യം  Y
1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്  Y പവി
1996 ഏപ്രിൽ 19  Y  Y  Y  Y  Y
1996 Kanden Seethaiyai  Y  Y  Y  Y  Y Unreleased film
1995 അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ  Y പ്രഭാകരൻ
1994 സുഖം സുഖകരം  Y  Y  Y  Y  Y
1993 അമ്മയാണെ സത്യം  Y  Y  Y  Y  Y S. Nനാരായണൻ
1991 നയം വ്യക്തമാക്കുന്നു  Y  Y  Y  Y
1990 കുറുപ്പിന്റെ കണക്കുപുസ്തകം  Y  Y  Y  Y  Y വിനയചന്ദ്ര കുറുപ്പ് Editor, Composer
1990 സസ്നേഹം  Y തോമസ് കുര്യൻ
1990 നൂറ്റൊന്നുരാവുകൾ  Y വിഷ്ണു
1990 വർത്തമാനകാലം  Y ജേയിംസ് കുട്ടി
1989 ഞങ്ങളുടെ കൊച്ചു ഡോക്ടർ  Y  Y  Y  Y  Y ജേംസ് വർഗീസ് Editor
1989 കണ്ടതും കേട്ടതും  Y  Y  Y  Y  Y പി.കെ.കൃഷ്ണൻ കുട്ടി
1988 ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്  Y ഡേവിഡ്
1988 ഇസബല്ല  Y ഉണ്ണികൃഷ്ണമേനോൻ
1988 ജന്മാന്തരം  Y പോലീസ് ഓഫീസർ
1988 കുടുംബപുരാണം  Y കൃഷ്ണനുണ്ണി
1987 ഒരു മെയ്മാസപ്പുലരിയിൽ  Y
1987 വിളംബരം  Y  Y  Y  Y  Y പി.കെ.നാമ്പൂതിരി
1987 അച്ചുവേട്ടന്റെ വീട്  Y  Y  Y  Y  Y വിപിൻ Editor
1986 ഋതുഭേദം  Y രാജൻ
1986 വിവാഹിതരെ ഇതിലെ  Y  Y  Y  Y  Y  Y അപ്പു
1986 തായക്ക് ഒരു താലാട്ടു  Y  Y  Y  Y Tamil film
1985 മണിച്ചെപ്പു തുറന്നപ്പോൾ  Y  Y  Y  Y  Y
1985 ദൈവത്തെയോർത്ത്  Y അനിയങ്കുട്ടൻ
1985 എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി  Y  Y  Y  Y  Y  Y എസ്. നന്ദകുമാർ Playback Singer, Soundtrack Performer
1984 ഒരു പൈങ്കിളിക്കഥ  Y  Y  Y  Y  Y കണ്ണൻ
1984 ആരാന്റെ മുല്ല കൊച്ചുമുല്ല  Y  Y  Y  Y  Y പ്രഭാകരൻ
1984 ഏപ്രിൽ 18  Y  Y  Y  Y  Y എസ് ഐ രവികുമാർ
1983 ശേഷം കാഴ്ചയിൽ  Y  Y  Y  Y  Y ജി കെ രാജ
1983 പ്രശ്നം ഗുരുതരം  Y  Y  Y  Y  Y ബാലു
1983 കാര്യം നിസ്സാരം  Y  Y  Y  Y  Y ശേഖർ
1982 കിലുകിലുക്കം  Y  Y  Y  Y  Y മഹേന്ദ്രൻ
1982 കേൾക്കാത്ത ശബ്ദം  Y  Y  Y  Y  Y ലംബോദരൻ നായർ
1982 ഇത്തിരി നേരം ഒത്തിരി കാര്യം  Y  Y  Y  Y  Y ജിജോ
1982 ചിരിയോചിരി  Y  Y  Y  Y  Y ഉണ്ണി
1981 തേനും വയമ്പും  Y ബാബു മാത്യു
1981 താരാട്ട്  Y  Y  Y  Y
1981 പ്രേമഗീതങ്ങൾ  Y  Y  Y  Y
1981 മണിയൻ പിള്ള അഥവാ മണിയൻ പിള്ള  Y  Y  Y  Y  Y ഗോപിനാഥൻ
1980 വൈകി വന്ന വസന്തം  Y  Y  Y  Y
1980 കലിക  Y  Y  Y
1980 ഇഷ്ടമാണ് പക്ഷെ  Y  Y  Y  Y
1980 അണിയാത്ത വളകൾ  Y  Y  Y  Y
1979 രാധ എന്ന പെൺകുട്ടി  Y  Y  Y  Y
1978 ഉത്രാട രാത്രി  Y  Y  Y  Y Unreleased

ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

തിരുത്തുക

ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ചു.[2][3]

  1. "Balachandra Menon – My Education". Archived from the original on 2012-10-26. Retrieved October 6, 2012.
  2. "ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബാലചന്ദ്ര മേനോൻ". മീഡിയ വൺ. 2018-05-24. Retrieved 14 August 2018.
  3. "ഒടുവിൽ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-07. Retrieved 14 August 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ബാലചന്ദ്രമേനോൻ&oldid=4100323" എന്ന താളിൽനിന്ന് ശേഖരിച്ചത്