ഇഷ്ടമാണ് പക്ഷെ

മലയാള ചലച്ചിത്രം

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് ഇ ജെ പീറ്റർ നിർമ്മിച്ച 1980 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇഷ്ടമാണ് പക്ഷെ [1] . ജഗതി ശ്രീകുമാർ, വേണു നാഗവള്ളി, രതീഷ്, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ജി ദേവരാജന്റെ സംഗീത സ്കോർ ഈ ചിത്രത്തിലുണ്ട്. [2] ആലപ്പുഴ രാജശേഖരൻ നായരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. ദേവരാജൻ സ്ംഗീതം നൽകി[3]

ഇഷ്ടമാണ് പക്ഷെ
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഇ ജെ പീറ്റർ
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
സംഭാഷണംബാലചന്ദ്രമേനോൻ
അഭിനേതാക്കൾസുകുമാരൻ
അംബിക
ജഗതി ശ്രീകുമാർ
വേണു നാഗവള്ളി
രതീഷ്
ശങ്കരാടി
സംഗീതംജി. ദേവരാജൻ
ഗാനരചനആലപ്പുഴ രാജശേഖരൻ നായർ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസെന്റ് മാർട്ടിൻ ഫിലിംസ്
വിതരണംസെന്റ് മാർട്ടിൻ ഫിലിംസ്
റിലീസിങ് തീയതി
  • 6 നവംബർ 1980 (1980-11-06)
രാജ്യംഭാരതം
ഭാഷമലയാളം

കഥാംശം തിരുത്തുക

വായനയിൽ അമിതാവേശമുള്ള ഒരു തരുണിയുടെ ജീവിതത്തിലെ സത്യവും സ്വപ്നവും തമ്മിലുള്ള വൈരുധ്യമാണ് നായികാപ്രധാനമായ ഈ ചിത്രത്തിന്റെ പ്രമേയം. ബിരുദവിദ്യാർത്ഥിനിയായ നന്ദിനിക്കുട്ടി (അംബിക) വായനയിൽ അഭിരമിക്കുന്നവളാണ്. അതുകൊണ്ട് തന്നെ വീട്ടിലെ ജോലികളോ പാചകമോ എന്നും അവൾക്ക് നിശ്ചയമില്ല. അവളുടെ വായനാശീലത്തെ അച്ഛൻ(ശങ്കരാടി) പ്രൊത്സാഹിപ്പിക്കുന്നു. രജനി (കെ പി ഉമ്മർ) എന്ന എഴുത്തുകാരനാണ് അവളുടെ ഇഷ്റ്റതാരം. ഒരു എഴുത്തുകാരനെ വിവാഹം ചെയ്യണമെന്നാണ് അവളുടെ മോഹം. അതുകൊണ്ട് തന്നെ മുറച്ചെറുക്കനായ മോഹനെ (രതീഷ്)അവൾക്ക് ഇഷ്ടമാണ് പക്ഷേ മോഹം അതല്ല. അവളുടെ കോളജിൽ പഠിക്കുന്ന കോടീശ്വരനായ ചന്ദ്രന്റെ (വേണു നാഗവള്ളി)പ്രണയാഭ്യർത്ഥനയും അവൾ 'ഇഷ്ടമാണ് പക്ഷെ'എന്ന് മടക്കുന്നു. അവളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം അമ്മയുടെ(ടി ആർ ഓമന) നിർബന്ധം എന്നിവയാൽ അവൾ മോഹന്റെ സുഹൃത്തായ രവിയെ(സുകുമാരൻ) വിവാഹം ചെയ്യാൻ നിർബന്ധിതയാകുന്നു. രവി അവളുടേ ഓരോ കുറവുകളെയും സ്വയം മാറിക്കൊണ്ട് തിരുത്താനും സഹിക്കാനും തയ്യാറാവുന്ന സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവാണ്. അവൾ അതിനോട് ഇണങ്ങിചേരുന്നു. യാദൃശ്ചികമായി കണ്ട ചന്ദ്രൻ തന്റെ ഭാര്യയുടെ മരണവും തന്റെ ജാതകത്തിലെ ഭാര്യാമരണവും അറിയിക്കുന്നു. ഇതിനിടയിൽ ഒരു അപകടത്തിൽ മോഹൻ മരിക്കുന്നു. എഴുത്തുകാരനായ രജനി അയൽക്കാരനായി വരുന്നു. അയാളുടെ മദ്യാസക്തിയും ഭാര്യാദ്രോഹവും(ശാന്താകുമാരി) കൂടി കണ്ടതോടെ നന്ദിനി തന്റെ സ്വപ്നലോകം അവസാനിപ്പിക്കുന്നു.

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ രവിന്ദ്രനാഥക്കുറുപ്പ്
2 അംബിക നന്ദിനിക്കുട്ടി
3 വേണു നാഗവള്ളി ചന്ദ്രൻ
4 രതീഷ് മോഹൻ
5 ടി ആർ ഓമന ശാരി
6 ജഗതി ശ്രീകുമാർ മാത്യൂസ്
7 ശങ്കരാടി അച്ഛൻ
8 ടി പി മാധവൻ ജയൻ
9 ശാന്തകുമാരി മിസിസ് രജനി
10 ലളിതശ്രീ വാസന്തി
11 കെ.പി. ഉമ്മർ രജനി
12 ലത്തീഫ്
13 [[]]
14 [[]]
15 [[]]
16 [[]]
17 [[]]
18 [[]]
19 [[]]
20 [[]]
21 [[]]

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 വിളിക്കാതിരുന്നാലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. മാധുരി രാഗമാലിക (ശാമ ,അമൃതവർഷിണി ,ശുദ്ധധന്യാസി )
2 ശിശിരരാത്രി ഉരുവിടുന്നു പി. മാധുരി



പരാമർശങ്ങൾ തിരുത്തുക

  1. "ഇഷ്ടമാണ് പക്ഷെ (1980)". spicyonion.com. Retrieved 2020-03-10.
  2. "ഇഷ്ടമാണ് പക്ഷെ (1980)". www.malayalachalachithram.com. Retrieved 2020-03-10.
  3. "ഇഷ്ടമാണ് പക്ഷെ (1980)". .malayalasangeetham.info. Retrieved 2020-03-10.
  4. "ഇഷ്ടമാണ് പക്ഷെ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-10. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇഷ്ടമാണ് പക്ഷെ (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-10.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഷ്ടമാണ്_പക്ഷെ&oldid=3459056" എന്ന താളിൽനിന്ന് ശേഖരിച്ചത്