അമ്മയാണെ സത്യം

മലയാള ചലച്ചിത്രം

ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ മുകേഷ്, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, ആനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മയാണെ സത്യം. ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിന്‌ ആൺ വേഷം കെട്ടേണ്ടി വരുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഈ ചിത്രത്തിലെ‍ ഏറിയ ഭാഗവും ആനി ആൺ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചാന്ദിനി ഫിലിംസ് ന്റെ ബാനറിൽ കൃഷ്ണാ ശശിധർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗ്ലോറിയ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും ബാലചന്ദ്രമേനോൻ ആണ്.

അമ്മയാണെ സത്യം
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംകൃഷ്ണാ ശശിധർ
കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾമുകേഷ്
ബാലചന്ദ്രമേനോൻ
ജഗതി ശ്രീകുമാർ
ആനി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംജി. മുരളി
വിതരണംഗ്ലോറിയ ഫിലിംസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം വിജയ ശേഖർ കൊടുത്തിരിക്കുന്നു. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അമ്മയാണെ_സത്യം&oldid=3251227" എന്ന താളിൽനിന്ന് ശേഖരിച്ചത്