കുറ്റ്യാടിപ്പുഴ
(കുറ്റ്യാടി നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. കോഴിക്കോട്, വടകര, കൊയിലാണ്ടി വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു.
585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ കോട്ടപ്പുഴ എന്നും കുറ്റ്യാടിപ്പുഴ അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്. കേരളത്തിലെ മഞ്ഞ നദി എന്നും ഇത് അറിയപ്പെടുന്നു. കക്കയം ഡാം കുറ്റ്യാടിപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. കടിയങ്ങാട് പുഴ, ഓണിപ്പുഴ, തേവന്നണത്തിൽ പുഴ, മടപ്പള്ളിപ്പുഴ, തളിപ്പറമ്പായർ പുഴ എന്നീ ഉപനദികൾ കുറ്റ്യാടിപ്പുഴയെ ജല സമൃദ്ധമാക്കുന്നു.