മണിമല (കോട്ടയം)
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ചെറിയ ഗ്രാമമാണ് മണിമല. ഈ ഗ്രാമം മണിമല ഗ്രാമപഞ്ചായത്തിനു കീഴിലുള്ളതാണ്. സമീപത്തുള്ള പട്ടണമായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ (7.5 മൈൽ) അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നാടോടിക്കഥകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011-ൽ കേന്ദ്രസർക്കാർ ഈ ഗ്രാമത്തെ ഒരു ഫോക്ക്‌ലോർ ഗ്രാമമായി പ്രഖ്യാപിച്ചു.
മണിമല | |
---|---|
ഗ്രാമം | |
![]() | |
![]() | |
Coordinates: 9°29′00″N 76°45′00″E / 9.483333°N 76.75°E | |
Country | ![]() |
State | കേരളം |
District | കോട്ടയം |
പ്രശസ്തം | Manimala river |
സർക്കാർ | |
• തരം | പഞ്ചായത്ത് |
• ഭരണസമിതി | മണിമല ഗ്രാമപഞ്ചായത്ത് |
വിസ്തീർണ്ണം | |
• ആകെ | 37.53 ച.കി.മീ. (14.49 ച മൈ) |
ജനസംഖ്യ (2001) | |
• ആകെ | 21,504 |
• ജനസാന്ദ്രത | 525/ച.കി.മീ. (1,360/ച മൈ) |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686543 |
Telephone code | 04828 |
വാഹന രജിസ്ട്രേഷൻ | KL-33 KL-34 |
വെബ്സൈറ്റ് | [1] |
ഭൂമിശാസ്ത്രം
തിരുത്തുകഗ്രാമത്തിന്റെ അതേ പേരിൽ ഈ പ്രദേശത്തുകൂടി ഒഴുകുന്ന മണിമല നദിക്ക് ഏകദേശം 90 കിലോമീറ്റർ (56 മൈൽ) നീളമുണ്ട്. ഒരു മലമ്പ്രദേശമായ ഇവിടുത്തെ പ്രധാന കുന്നുകൾ കുരങ്ങൻമല, വാറുകുന്ന്, പൂവത്തോളിമല എന്നിവയാണ്. പൊന്തൻപുഴ വനം ഈ ഗ്രാമത്തെ പത്തനംതിട്ട ജില്ലയിൽ നിന്ന് വേർതിരിക്കുന്നു.
കാലാവസ്ഥ
തിരുത്തുകജൂൺ, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് മണിമലയിൽ അനുഭവപ്പെടുന്നത്. ഇവിടെ ലഭിക്കുന്ന ശരാശരി വാർഷിക മഴ 2820 മില്ലിമീറ്ററാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈർപ്പം കൂടുതലാണ്. ഈ പ്രദേശത്തെ ശരാശരി വാർഷിക താപനില 31.14°C ആണ്. വർഷാവസാനമാകുമ്പോൾ താപനില കുറയുന്നു. ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്യുന്നു.
വിദ്യാഭ്യാസം
തിരുത്തുകസമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പേരുകേട്ട പ്രദേശമാണിത്. മികച്ച സാക്ഷരതാ നിരക്കിനും കാൽനടയായി എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ സൗകര്യങ്ങൾക്കും ഈ ഗ്രാമം പ്രശസ്തമാണ്. കരിക്കാട്ടൂരിലെ C.C.M ഹയർ സെക്കൻഡറി സ്കൂൾ, മണിമലയിലെ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കർദിനാൾ പടിയറ പബ്ലിക് സ്കൂൾ, K.J.C.M.H.S പുളിക്കല്ല് എന്നിങ്ങനെ ഗ്രാമത്തിന്റെ 2 കിലോമീറ്റർ പരിധിയിൽ നാല് ഹൈസ്കൂളുകളുണ്ട്. ഐടി, സയൻസ് ലാബുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുടെ സംയോജനം ഉൾപ്പെടെ ഈ സ്കൂളുകൾ അടുത്തിടെ കാര്യമായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. 100 ശതമാനം സാക്ഷരതാ നിരക്ക് നേടിയിട്ടുള്ള ഈ ഗ്രാമത്തിലെ പെൺകുട്ടികൾ പൊതുവെ സ്കൂളുകളിലും സർവ്വകലാശാലകളിലും ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
മണിമല ഗ്രാമത്തിലെ നിവാസികൾ, സിറിയൻ ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവരും ഏകോദരസഹോദരങ്ങളേപ്പോലെ സഹവസിക്കുന്നവരുമാണ്. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഒരു പ്രധാന അടയാളമായി നിലകൊള്ളുന്ന മനോഹരമായ ഹോളി മാഗിസ് ഫൊറാൻ പള്ളിയുടെ ശിഖരം ഗ്രാമ കേന്ദ്രത്തിൽ നിന്ന് നിരവധി കിലോമീറ്റർ അകലെ നിന്ന് കാണാവുന്നതാണ്.
സാമ്പത്തികം
തിരുത്തുകകേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ നിന്നുള്ള ഉപഭോഗവസ്തുക്കളുടെ ഒരു പ്രധാന ഇടപാട് കേന്ദ്രമായിരുന്നു മണിമല. പഴയകാല്ത്ത ആലപ്പുഴ, ചങ്ങനാശേരി മാർക്കറ്റിൽ നിന്നുള്ള ബോട്ടുകൾ മണിമലയിൽ എത്തിയിരുന്നു. പുഴയിൽ പാറക്കെട്ടുകൾ ഉള്ളതിനാൽ ബോട്ടുകൾക്ക് കൂടുതൽ മേലോട്ട് പോകാനായിരുന്നില്ല. അതിനാൽ ഹൈറേഞ്ച് മേഖലകളിൽ നിന്നുള്ള സാധനങ്ങളുടെ പ്രധാന ഇടപാട് കേന്ദ്രമായി മണിമല സ്വാഭാവികമായും മാറി. പിൽക്കാലത്ത് പുഴയിൽ വൻതോതിൽ മണൽ ഖനനം നടത്തിയതോടെ വള്ളങ്ങൾക്കു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതും റോഡ് ഗതാഗത വികസനവും മണിമലയുടെ പ്രാധാന്യം സാവധാനം കുറയുന്നതിനു കാരണമായി. കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക്, സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി നിരവധി വാണിജ്യ ബാങ്കുകൾ ഈ ഗ്രാമത്തിലുണ്ട്. ഗ്രാമം കേന്ദ്രീകരിച്ചുള്ള പ്രാഥമികാരോഗ്യ കേന്ദ്രവും 16 കിലോമീറ്ററിനുള്ളിലുള്ള മറ്റ് ഏഴ് ആധുനിക ആശുപത്രികളും ആധുനിക ആരോഗ്യ പരിപാലന സേവനങ്ങൾ പ്രദാനം ചെയ്യുന്നു. ഗ്രാമത്തിലൂടെ ഒഴുകുന്ന മണിമല നദിയും നദിയ്ക്കു മുകളിലെ പഴയ പാലവും മണിമല നിവാസികളുടെ രണ്ട് ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്.
പ്രവേശനം
തിരുത്തുകമണിമല ഗ്രാമം കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളും അന്തർദേശീയ വിമാനത്താവളങ്ങളുമായി റോഡുകളിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയം, (ജില്ലാ ആസ്ഥാനം), ചങ്ങനാശേരി എന്നിവയാണ്. പൊൻകുന്നത്തിനും റാന്നിക്കും ഇടയിലുള്ള പ്രധാന കിഴക്കൻ ഹൈവേയിൽ (SH-8) മണിമല ഗ്രാമം സ്ഥിതിചെയ്യുന്നു. സ്വകാര്യ ബസുകളും സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളും മണിമലയിലേക്ക് രാവിലെ മുതൽ വൈകിട്ടു വരെ സർവീസ് നടത്തുന്നുണ്ട്. മണിമല ഗ്രാമ കേന്ദ്രത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചെറുവള്ളിയിലെ നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം.
ജനസംഖ്യ
തിരുത്തുക2011 ലെ ഇന്ത്യൻ കനേഷുമാരി പ്രകാരമുള്ള മണിമല ഗ്രാമത്തിലെ ജനസംഖ്യ 10213 പുരുഷന്മാരും 10840 സ്ത്രീകളും ഉൾപ്പെടെ 21053 ആയിരുന്നു.[1] ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും തോട്ടം ഉടമകളും തോട്ടങ്ങളെ ആശ്രയിച്ചു കഴയുന്ന സാധാരണക്കാരുമാണ്. അവരുടെ പ്രധാന വരുമാനം റബ്ബർ തോട്ടങ്ങളിൽ നിന്നാണ്. മണിമലയിലെ റബ്ബർ കർഷകരിൽ കൂടുതലും കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളാണ്. അവർ നൂറ്റാണ്ടുകൾക്ക് മുമ്പ് കുറവിലങ്ങാട്, മീനച്ചിൽ മേഖലകളിൽ നിന്ന് ഈ മേഖലയിലേക്ക് കുടിയേറിയ കുടിയേറ്റ കർഷകരുടെ പിൻഗാമികളാണ്.
ആരാധനാലയങ്ങൾ
തിരുത്തുകഈ ഗ്രാമത്തിൽ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. അതിലൊന്നാണ് മണിമല, വെള്ളാവൂർ ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് ഒരു ഘട്ടത്തിൽ ധാരാളം ഭൂമി കൈവശം വച്ചിരുന്ന മണിമൽക്കാവ് ഭഗവതി ക്ഷേത്രം.
ക്ഷേത്രങ്ങൾ
തിരുത്തുക- മണിമൽക്കാവ് ഭഗവതി ക്ഷേത്രം
- കുളത്തുംക്കൽ ശ്രീദേവി ക്ഷേത്രം
- കടയനിക്കാട് ഭഗവതി ക്ഷേത്രം
- കടയനിക്കാട് ധർമ്മശാസ്താ ക്ഷേത്രം
- കൂടത്തിങ്കൽ മഹാദേവ ക്ഷേത്രം
- മൂങ്ങാനി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
മസ്ജിദ്
തിരുത്തുക- മണിമല ടൗൺ മസ്ജിദ്
പള്ളികൾ
തിരുത്തുക- ഹോളി മാഗി ഫോറിൻ ചർച്ച് (പഴയ പള്ളി - ചങ്ങനാശേരി അതിരൂപത)
- സെന്റ്. ബേസിൽ ചർച്ച് (പുത്തൻ പള്ളി - ചങ്ങനാശേരി അതിരൂപത)
- SH ചർച്ച് കരിമ്പനകുളം [ചങ്ങനാശേരി അതിരൂപത]
- സെന്റ്. മേരീസ് പള്ളി, വല്ലംചിറ (ചങ്ങനാശേരി അതിരൂപത)
- സെന്റ്. ജെയിംസ് ചർച്ച്, കരിക്കാട്ടൂർ (സിഎംഐ - ചങ്ങനാശേരി അതിരൂപത)
- സെന്റ്. മേരീസ് ചർച്ച്, ചെറുവള്ളി (ചങ്ങനാശ്ശേരി അതിരൂപത)
- സെന്റ്. മൈക്കിൾസ് ചർച്ച്, പഴയിടം (ചങ്ങനാശ്ശേരി അതിരൂപത)
- സെന്റ്. ആൻ്റണീസ് ചർച്ച്, കരിക്കാട്ടൂർ സെൻ്റർ (ചങ്ങനാശേരി അതിരൂപത)
- സെന്റ്. ജോസഫ്സ് ചർച്ച്, കരിക്കാട്ടൂർ (കോട്ടയം രൂപത - റോമൻ കാത്തലിക് ലത്തീൻ ചർച്ച്)
അവലംബം
തിരുത്തുക- ↑ "Manimala Village Population - Kanjirappally - Kottayam, Kerala". www.census2011.co.in. Retrieved 2016-12-02.