ഏന്തയാർ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് ഏന്തയാർ. ഇതു പൂർണ്ണമായും മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. പ്രാദേശിക ചരിത്രമനുസരിച്ച ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ വിദേശിയാണ് ഈ സ്ഥലത്തിനു നാമകരണം നടത്തിയത്. (സുഹൃത്തുക്കൾ മി. ജെ.ജെ. എന്നും പ്രദേശവാസികൾ മർഫി സായിപ്പ് എന്നും വിളിച്ചിരുന്നു)  1957 ൽ തന്റെ മരണംവരെ ഈ സ്ഥലം അദ്ദേഹത്തിന്റെ സ്വദേശമായിരുന്നു. 103 വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫ്  ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു.[3][4] തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ  കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്.

Yendayar

ഏന്തയാർ
village
Yendayar is located in Kerala
Yendayar
Yendayar
Location in Kerala, India
Yendayar is located in India
Yendayar
Yendayar
Yendayar (India)
Coordinates: 9°36′0″N 76°53′0″E / 9.60000°N 76.88333°E / 9.60000; 76.88333
Country India
StateKerala
DistrictKottayam
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686514
വാഹന റെജിസ്ട്രേഷൻKL-34, KL-35
[1][2]
  1. Pin codes of Kottayam district Archived 2008-12-07 at the Wayback Machine.. WhereInCity.com. Retrieved on 2008-06-25.
  2. Michael A. Kallivayalil vs Commissioner Of Income-Tax on 17 December 1973
  3. "A memorial for 'Murphy saipu'".
  4. "Memorial for Irish planter who brought rubber to India".
"https://ml.wikipedia.org/w/index.php?title=ഏന്തയാർ&oldid=3914973" എന്ന താളിൽനിന്ന് ശേഖരിച്ചത്