ടി പി രാധാമണി ( 1951/1952 (age 71–72) - 20 ഒക്ടോബർ 2019) മലയാളം, തമിഴ് സിനിമകളിൽ സജീവമായിരുന്ന ഒരു നടിയാണ്. 14-ാം വയസ്സിൽ അവൾ ആദ്യമായി അഭിനയിച്ചത്. ഏകദേശം 105 ചിത്രങ്ങളുള്ള അവളുടെ അഭിനയരംഗത്ത്, ഉത്തരായനത്തിലെ അഭിനയത്തിലൂടെയാണ് രാധാമണി കൂടുതൽ അറിയപ്പെടുന്നത്. [1] മോഹൻലാൽ അഭിനയിച്ച 1997-ൽ പുറത്തിറങ്ങിയ ഒരു യാത്രാമൊഴി ആയിരുന്നു അവളുടെ അവസാന മലയാള ചിത്രം. 2019 ഒക്ടോബർ 20 ന് കാൻസർ ബാധിച്ച് അവൾ മരിച്ചു. നടൻ അഭിനയ് ആണ് മകൻ.

T.P Radhamani
ജനനം1952
ദേശീയതIndian
തൊഴിൽActress
സജീവ കാലം1966–2013
ജീവിതപങ്കാളി(കൾ)Kanayyalal
കുട്ടികൾAbhinay

അഭിനയകാലം

തിരുത്തുക

രാധാമണി തന്റെ 14-ാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ചു. സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലെ ഗാനത്തിലായിരുന്നു ആദ്യമായി ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. നടൻ തിലകൻ പെരിയാർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിൽ രാധാമണി ആണ് അഭിനയിച്ചത്. 1971ലെ കളിത്തോഴി, ഒതേനന്റെ മകൻ,1975ലെ ചീനവലഎന്നിവയിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു., പ്രേം നസീർ, സത്യൻ, മധു, ജയൻ, എം ജി സോമൻ, മമ്മൂട്ടി തുടങ്ങിയ നടന്മാർക്കൊപ്പവും കമലഹാസൻ, പ്രഭു, വിജയ് സേതുപതി തുടങ്ങിയ തമിഴ് നടന്മാർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. [2] 1999ലെ പ്രണയമണിത്തൂവൽ ആണ് മലയാൾത്തിലെ അവസാന ചിത്രം. 2013-ൽ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലും ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അവൾ അവസാനമായി പ്രത്യക്ഷപ്പെടുന്നതും ഇതായിരുന്നു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. [3]

സിനിമകൾ

തിരുത്തുക

 

നൃത്തശാല (1972)

ടിവി സീരിയൽ

തിരുത്തുക
  • പെണ്ണുരിമൈ (ദൂരദർശൻ)
  • സ്നേഹസീമ (ദൂരദർശൻ)
  1. "Yesteryear actress TP Radhamani passes away - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-17.
  2. "നടി ടിപി രാധാമണി അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-03-06.
  3. "Kerala Sangeetha Nataka Akademi Award: Prakshepana Kala". Department of Cultural Affairs, Government of Kerala. Retrieved 26 February 2023.
"https://ml.wikipedia.org/w/index.php?title=ടി.പി._രാധാമണി&oldid=3938279" എന്ന താളിൽനിന്ന് ശേഖരിച്ചത്