ദില്ലിവാല രാജകുമാരൻ

മലയാള ചലച്ചിത്രം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാഭവൻ മണി, ബിജു മേനോൻ, മഞ്ജു വാര്യർ, ചാന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ദില്ലിവാല രാജകുമാരൻ. അനുപമ സിനിമയുടെ ബാനറിൽ കൊച്ചുമോൻ നിർമ്മാണം ചെയ്ത ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ബാബു ജി. നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

ദില്ലിവാല രാജകുമാരൻ
വി.സി.ഡി. പുറംചട്ട
സംവിധാനംരാജസേനൻ
നിർമ്മാണംകൊച്ചുമോൻ
കഥബാബു ജി. നായർ
തിരക്കഥറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയറാം
കലാഭവൻ മണി
ബിജു മേനോൻ
മഞ്ജു വാര്യർ
ചാന്ദിനി
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഅനുപമ സിനിമ
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി. ചിത്രത്തിന്റെ പശ്ചാത്തലംസംഗീതം ഒരുക്കിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. അകലെ നിഴലായ് അലിയും കിളിയേ – ബിജു നാരായണൻ, ബി. അരുന്ധതി
  2. നിലാതിങ്കൾ ചിരി മായും – കെ.എസ്. ചിത്ര
  3. പൂവരശിൻ കുട നിവർത്തി – കെ.എസ്. ചിത്ര
  4. കലഹപ്രിയേ നിൻ മിഴികളിൽ – പി. ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര
  5. നിലാത്തിങ്കൾ ചിരി മായും – ബിജു നാരായണൻ
  6. പ്രണവത്തിൻ സ്വരൂപമാം – ബി. അരുന്ധതി, സിന്ധു, ശ്രീരേഖ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദില്ലിവാല_രാജകുമാരൻ&oldid=3385480" എന്ന താളിൽനിന്ന് ശേഖരിച്ചത്