ചേരസാമ്രാജ്യം

BCE 600കൾ മുതൽ CE 1100കൾ വരെ നിലനിന്നിരുന്ന മലയാള സാമ്രാജ്യം
(ചേരർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE12-ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ[1] എന്നും അറിയപ്പെട്ടിരുന്നു.[2] ആദ്യകാല ചേരർ മലബാർ തീരം, മധ്യകേരളം, കോയമ്പത്തൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ കേരളത്തിന്റെയും പടിഞ്ഞാറൻ തമിഴ്‌നാട്ടിന്റെയും ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന രാജവംശങ്ങൾ ചോഴരും പാണ്ഡ്യരുമായിരുന്നു. സംഘകാലഘട്ടത്തോടെ (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു[3]. സംഘകാലം പഴയ ദ്രാവിഡ ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.[4] കേരളത്തിൽ ചേരന്മാർക്കൊപ്പം വടക്ക് ഏഴിമല രാജവംശവും തെക്ക് ആയ് രാജവംശവും നിലനിന്നിരുന്നു.

ചേര സാമ്രാജ്യം (കേരളപുത്രന്മാർ)

ബി.സി.ഇ 5-ആം നൂറ്റാണ്ട്–1102
ചേര സാമ്രാജ്യം
പതാക
{{{coat_alt}}}
കുലചിഹ്നം
ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി
ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി
പദവിസാമ്രാജ്യം
തലസ്ഥാനംആദ്യകാല ചേരന്മാർ: കുഴുമൂർ, വഞ്ചിമുത്തൂർ, കാരൂർ, തോണ്ടി
രണ്ടാം ചേരന്മാർ: മഹോദയപുരം, കുലശേഖരപുരം
പൊതുവായ ഭാഷകൾപഴയതമിഴ്
മതം
ദ്രാവിഡർ ഹിന്ദുമതം ബുദ്ധമതം ജൈനമതം
ഗവൺമെൻ്റ്രാജഭരണം
ഉതിയൻ ചേരലാതൻ
 
ചരിത്ര യുഗംമദ്ധ്യയുഗം
• സ്ഥാപിതം
ബി.സി.ഇ 5-ആം നൂറ്റാണ്ട്
• പിൽക്കാലചേരന്മാരുടെ ഉദയം
800 സി.ഇ.
1102
ശേഷം
സാമൂതിരി
കൊച്ചി
തിരുവിതാംകൂർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: India
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പേരിനുപിന്നിൽ

തിരുത്തുക

ചെറുമർ, ചേരമാർ, ചേരർ,......

മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോല്പത്തി എന്നു കരുതുന്നു [5][6][7] സംസ്കൃതത്തിൽ കേരളപുത്രർ എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. അശോകന്റെ ഗിർണാർ ശാസനങ്ങളിൽ കേടലപുത്ത എന്നാണു പാലി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. [8] എറിത്രിയൻ പെരിപ്ലസിൽ കേലോബോത്രാസ് എന്നാണ് പരാമർശിച്ചിരിക്കുന്നത്.[9]

നൂറ്റാണ്ടിൽ ആദ്യകാലത്തോടെ തന്നെ ചേര സാമ്രാജ്യം വിസ്ത്രൃതി പ്രാപിച്ച് തമിഴ്നാട്ട്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കേരളത്തിന്റെ സമുദ്രാതിർത്തി വരെയും ചെന്നെത്തി. ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. ടോളമി ഇതിനെ കരവ്ര എന്ന് പരാമർശിച്ചുകാണുന്നു. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ട് തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി (തിണ്ടിസ്) മറ്റൊന്ന് മുസിരി അഥവാ മുചിരി. ഇവ രണ്ടും ഇന്ന് കേരളത്തിന്റെ ഭാഗമാണ്. റോമക്കാരുമായുള്ള വാണിജ്യത്തിലൂടെയാണ് ചേരർ അഭിവൃദ്ധിപ്രാപിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് മുച്ചിറി എന്ന പുരാതന തുറമുഖമാണ് മുസിരിസ് എന്ന് അനുമാനിക്കുന്ന തരത്തിൽ പുരാവസ്തുഗവേഷകർ എത്തിച്ചേർന്നിട്ടുണ്ട്. [10]

ചേരന്മാർ അയൽരാജ്യങ്ങളായ പാണ്ഡ്യരും ചോളരുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ചേരർ ഒരു സമയത്ത് രണ്ടു രാജ്യക്കാരെയും അവരുടെ സാമന്തരാജ്യങ്ങളേയും പരജയപ്പെടുത്തി കപ്പം വാങ്ങിയിരുന്നതായി കരുതുന്നു. കദംബരുമായും ബനവാസികളുമായും യവനരുമായും സമുദ്രതീരത്ത് ചേരർ യുദ്ധം ചെയ്തിരുന്നതായും രേഖകൾ ഉണ്ട്. നിരവധി കപ്പൽ വ്യൂഹങ്ങൾ ചേരസാമ്രാജ്യത്തിൽ ഉണ്ടായുരുന്നു. രണ്ടാം നൂറ്റാണ്ടിനു ശേഷം റോമക്കാരുമായുള്ള ലാഭകരമായ കച്ചവടം കുറഞ്ഞതോടെ ചേരരുടെ ശക്തി ക്ഷയിച്ചുവന്നു. [11]

അതിരുകളും ഭരണകേന്ദ്രങ്ങളും

തിരുത്തുക

ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ്‌ എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ആദിചേര സാമ്രാജ്യം കേരളത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ കൊച്ചിക്ക് അടുത്ത പ്രദേശങ്ങളും തെക്ക് പമ്പ വരെയും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാമക്കൽ, കരൂർ, സേലം, ഈറോഡ് എന്നീ പ്രദേശങ്ങൾ വരെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കുടനാട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കേരളതീരത്തേക്ക് കാരൂർ ആസ്ഥാനമായിരുന്ന ആദിചേരന്മാരുടെ സ്വാധീനം വ്യാപിപ്പിച്ചത് വേൽകെഴുകുട്ടുവൻ എന്നും ചെങ്കുട്ടുവൻ എന്നും വിളിക്കപ്പെട്ടിരുന്ന ചേരരാജാവാണു[12]. ഇവർക്ക് പൊരുന്നൈത്തുറയൻ എന്ന അപരനാമവും ഉണ്ടായിരുന്നു. പൊരുന്നൈ നദിക്കരയുടെ (പൂർണ നദി) അധിപൻ എന്നാണതിനർത്ഥം.

കേരളത്തിൽ കൊടുങ്ങല്ലൂരിന് അടുത്ത് വഞ്ചി (തിരുവഞ്ചിക്കുളം) രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി വിവാഹബന്ധങ്ങളിലൂടെയും മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.

 
പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീയിലെ പേരുകൾ, വഴികൾ, പ്രധാന വാണിജ്യകാരകങ്ങൾ

ആദിചേരന്മാരുടെ കാലം മുതൽ തന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ, ആനക്കൊമ്പ്, തടി, മുത്ത്, രത്നങ്ങൾ തുടങ്ങിയവ മലബാർ തീരത്തുകൂടെ ഈജിപ്ത്, റോം, ഗ്രീസ്, ഫിനീഷ്യ, അറേബ്യ, മെസൊപ്പൊട്ടേമിയ, പേർഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കൊല്ലം, കൊടുങ്ങല്ലൂർ, തൃശ്ശൂരിനു അടുത്ത ഇയ്യാൽ , കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് അക്കാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. മുസിരിസ് (കൊടുങ്ങല്ലൂർ) അക്കാലത്ത് മലബാർ തീരത്തെ പ്രധാ‍ന തുറമുഖമായിരുന്നു. പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്നറിയപ്പെടുന്നതും, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതുമായ, കർത്താവാരെന്നറിയാത്ത സഞ്ചാരരേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.

രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ തുറമുഖത്തിന്റെ പരിസരത്തിലാണു മകോത, മഹോദയപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂർ വളർന്നുവന്നത്. കേരളതീരത്ത് നെൽകൃഷി വ്യാപകമാകുന്നതും അതിൽ നിന്നുണ്ടായ വരുമാനം കൈകാര്യം ചെയ്തുകൊണ്ട് സഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങൾ വളർന്നുവന്നതും ഇക്കാലത്താണു.

സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന കാവ്യത്തിൽ നിന്നാണ് ആദിചേരന്മാരുടെ വംശാവലിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിനു പുറമേ പുറനാനൂറ് അകനാനൂറ് എന്നിവയിൽ നിന്നും, അക്കാലത്തെ ജനജീവിതത്തെക്കുറിച്ചും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട്.


കിട്ടാവുന്ന വിവരങ്ങൾ വച്ച് ചേരന്മാരുടെ വംശാവലി താഴെ കൊടുത്തിരിക്കുന്നു.

ചേര രാജ വംശം

തിരുത്തുക
 
Chera kingdom in the Sangam Period
പ്രധാന ലേഖനം: ആദിചേരന്മാർ
  1. പെരുംചോറ്റ് ഉതിയൻ ചേരലാതൻ ( കരികാല ചോളന്റെ സമകാലികൻ)
  2. ഇമയവരമ്പൻ നെടും ചേരലാതൻ ( ഉതിയന്റെ പുത്രൻ)
  3. പൽ‍യാനൈചെൽ കെഴുകെട്ടുവൻ ( ഉതിയന്റെ പുത്രൻ, ഇമയന്റെ സഹോദരൻ) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
  4. നാർമുടിച്ചേരൽ( കളംകായ്കണ്ണൈനാർമുടി) മഹാരാജാവാകാതെ കീരീടാവകാശിയായി കഴിഞ്ഞു.
  5. ചെങ്കുട്ടുവൻ ചേരൻ (കടൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ
  6. ആട്ടു കോട്ട് പാട്ട് ചേരലാതൻ യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും നടത്തിയിരുന്നതു കൊണ്ട് പേർ ലഭിച്ചു
  7. ചെൽവക്കടുംകോ അഴിയാതൻ (കപിലരുടെ സമകാലികൻ)
  8. പെരുംചേരൽ ഇരുമ്പൊറൈ
  9. ഇളം ചേരൽ ഇരുമ്പൊറൈ

10.യാനൈക്കാഴ്ചൈമാന്തരഞ്ചേരൽ ഇരുമ്പൊറൈ

ചേര രാജവംശം മക്കത്തായ സമ്പ്രദായം തുടരുന്നവരായിരുന്നുവെങ്കിൽ അക്കാലത്ത്‌ . ക്രിസ്തു വർഷം 680 ഒരു "മഹാ സംഗമം നടന്നുവെന്നും അതിൽ ഉരുത്തിരിഞ്ഞ ആശയപ്രകാരം 12 വർഷം ഭരിക്കാനായി നമ്പൂതിരിമാർ ഓരോ ക്ഷത്രിയരെ രാജ്യഭാരം ഏല്പിക്കുന്നു"

കുലശേഖരവർമ്മ (ക്രി വ 800-820)[13][14] , രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ. തമിഴിെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി. ക്ഷേത്രങ്ങളോടു ചേർന്നുള്ള പാഠശാലകൾ പലതും(കാന്തളൂർശാല, പാർത്ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കുളംശാല തുടങ്ങിയവ) വളരെ പ്രസിദ്ധമായി. ഗുരുകുല സമ്പ്രദായത്തിലൂന്നിയ ഈ ശാലകളിലെ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൌജന്യമായിരുന്നു.

ക്രൈസ്തവർക്കും ജൂതന്മാർക്കും കുലശേഖര ആഴ്‌വാർ ഒട്ടേറെ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. കീർത്തി‍കേട്ട ഭരണാധികാരി എന്ന നിലയിൽ രാജ്യഭാരം നടത്തിയതിനുശേഷം AD 820ൽ അദ്ദേഹം സിംഹാസനം വെടിഞ്ഞ് സന്യാസജീവിതം നയിക്കുന്നതിനായി അന്ന് പ്രധാന വൈഷ്ണവ കേന്ദ്രമായിരുന്ന ശ്രീരംഗത്തേക്കു പോയി. മന്നാർ കോവിലിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

രാജശേഖരവർമ്മ

തിരുത്തുക

കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ രാജശേഖര വർമ്മനാണ്‌ (ക്രി.വ. 820-844) കേരള നായനാർ. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്‌. ബാല്യകാലം തിരുവഞ്ചിക്കുളത്താണ്‌ ചിലവഴിച്ചത്‌. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.[15][16] ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മയുടേതായ വാഴപ്പള്ളി ശാസനം ആണ്‌. അദ്ദേഹം സുഹൃത്തായ സുന്ദരമൂർത്തി നായനാരുമൊത്ത്‌ ദക്ഷിണേന്ത്യ മുഴുവനും ഉള്ള ശിവക്ഷേത്രങ്ങളിലേക്ക്‌ തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.

സ്ഥാണുരവിവർമ്മ

തിരുത്തുക

ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത്‌ സ്ഥാണുരവി ആണ്‌. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു.[17] അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ്‌ വേണാട്ടിൽ വച്ച്‌ അവിടത്തെ നാടുവാഴി തരിസാപ്പള്ളി ശാസനം കൈമാറ്റം ചെയ്തത്‌. കൂടൽമാണിക്യം ക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ ഒരു ശാസനം ഉണ്ട്‌. ചോളചക്രവർത്തിയായ ആദിത്യചോളന്റെ സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തില്ലൈസ്ഥാനം രേഖ ഇതിന്‌ ഒരു തെളിവാണ്‌. തഞ്ചാവൂരിലെ ഒരു പ്രഭുവായ വിക്കി അണ്ണന് രണ്ടു പേരും ചേർന്നാണ്‌ ചില സ്ഥാനമാനങ്ങൾ ചാർത്തിക്കൊടുക്കുന്നത്‌. പല്ലവന്മാർക്കെതിരായ യുദ്ധത്തിൽ സ്ഥാണു രവി സൈനിക സഹായം ചോളന്മാർക്ക്‌ കൊടുത്തിരിക്കാമെന്നും സിദ്ധാന്തങ്ങൾ ഉണ്ട്‌. തരിസാപ്പള്ളി ശാസനത്തിൽ പറയുന്ന വിജയരാഗദേവർ സ്ഥാണുരവിയുടെ മരുമകൻ ആണ്‌. ശങ്കരനാരായണീയം എന്ന ഗ്രന്ഥം രചിച്ച ശങ്കരനാരായണൻ അദ്ദേഹത്തിന്റെ സഭയിലെ അംഗമായിരുന്നു. ഇക്കാലത്ത്‌ മഹോദയപുരത്ത്‌ പ്രസിദ്ധമായ ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥാണു രവിയുടെ കാലത്താണ്‌ പ്രസിദ്ധനായ അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച്‌ യാത്രാവിവരണം രേഖപ്പെടുത്തിയത്‌.

രാമവർമ്മ

തിരുത്തുക

സ്ഥാണു രവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ സാഹിത്യകലകളുടെ പ്രോത്സാഹകൻ എന്ന നിലയിലാണ്‌ പ്രസിദ്ധൻ. ക്രി.വ. 885 മുതൽ 917 വരെ അദ്ദേഹം ഭരണം നടത്തി എന്ന് കണക്കാക്കപ്പെടുന്നു. വാസുദേവഭട്ടതിരി അദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. രാമവർമ്മ തന്റെ പുത്രിയെ ആദിത്യ ചോളന്റെ പുത്രനായ പരാന്തക ചോളന്‌ വിവാഹം ചെയ്തു കൊടുത്തു എന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിദേശസഞ്ചാരിയായ മസൂദി ഇദ്ദേഹത്തിന്റെ കാലത്താണ്‌ കേരളം സന്ദർശിച്ചത്‌.

ഗോദരവിവർമ്മ

തിരുത്തുക

ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്‌. എന്നാൽ ഇക്കാലത്ത്‌ ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ ആയ്‌ രാജ്യം ചേര സാമ്രാജ്യത്തോട്‌ ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.

വിജ്ഞാൻ കേന്ദ്രങ്ങളായ വിഴിഞ്ഞവും കാന്തളൂരും സൈനിക കേന്ദ്രങ്ങളായി വികസിച്ചത്‌ ഇക്കാലത്തായിരിക്കാം. ചോളന്മാർ തോൽപിച്ച്‌ ശ്രിലങ്കയിലേക്ക്‌ ഓടിച്ച പാണ്ഡ്യരാജാവായ മാറവർമ്മൻ രാജസിംഹൻ അദ്ദേഹം അഭയം നൽകിയതും ചോളന്മാരെ ചോടിപ്പിച്ചു.

ഇന്ദുക്കോത വർമ്മ (ക്രി.വ. 944 - 962)

തിരുത്തുക

സ്ഥാണു രവിയുടെ മകനായ ഇന്ദുക്കോത വർമ്മയാണ്‌ അടുത്ത ചക്രവർത്തിയായത്‌ .

ഭാസ്കരരവിവർമ്മ ഒന്നാമൻ (962 - 1019)

തിരുത്തുക

എ.ഡി. 1000-ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമൻ ജൂത ശാസനം പുറപ്പെടുവിച്ചു.[18]

ഭാസ്കരരവിവർമ്മ രണ്ടാമൻ (1019 - 1021)

തിരുത്തുക

വീരകേരളൻ (1021 - 1028)

തിരുത്തുക

രാജസിംഹൻ (1028 - 1043)

തിരുത്തുക
പ്രധാന ലേഖനം: രാജസിംഹൻ

ഭാസ്കരരവി മൂന്നാമൻ (1043 - 1082)

തിരുത്തുക

രവിരാമവർമ്മ (1082 - 1090)

തിരുത്തുക

രാമവർമ്മ കുലശേഖരൻ (1090 - 1102)

തിരുത്തുക

പള്ളിബാണ പെരുമാൾ

തിരുത്തുക

പള്ളിബാണപ്പെരുമാൾ 15-16 ശതകങ്ങളിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ബുദ്ധമതത്തിന്റെ അവസാനത്തെ പ്രചാരകനായിരുന്ന രാജാവായിരുന്നു. [19][unreliable source?] അദ്ദേഹതിന്റെ ആദ്യത്തെ ക്ഷേത്രം കൊടുങ്ങല്ലൂരിനടുത്തുള്ള പള്ളി ഭഗവതിക്ഷേത്രമാണ്. എന്നാൽ ആര്യാധിനിവേശത്തെ തുടർന്ന് കൊടുങ്ങല്ലൂർ വിട്ട് കുട്ടനാട്ടിലെത്തിയ അദ്ദേഹം അവിടെ നിരവധി ബുദ്ധക്ഷേത്രങ്ങളും ചൈത്യങ്ങളും പണികഴിപ്പിച്ചു. നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു പള്ളി ബാണപ്പെരുമാൾ എന്ന് ചരിത്രഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. നീലമ്പേരുരിലും കിളിരൂരിലും പടയണിയിലും [20]അദ്ദേഹത്തിന്റെ സ്വാധിനം ദർശിക്കാൻ സാധിക്കും

സംസ്കാരം, ഭാഷ

തിരുത്തുക

ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചു. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[21].

സമകാലീന ചോളന്മാർ

തിരുത്തുക
  • രാജരാജൻ ക്രി.വ. 985-1016
  • രാജേന്ദ്രൻ പ്രഥമൻ 1012- 1044
  • രാജാധിരാജൻ 1018-1054
  • രാജേന്ദ്രദേവൻ ദ്വിതീയൻ 1052-1063
  • വീരരാജേന്ദ്രൻ 1063-1069
  • അധിരാജൻ 1067-1070
  • കുലോത്തുംഗൻ ഒന്നാമൻ 1070-1122
  1. Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.
  2. Bhanwar Lal Dwivedi (1994). Evolution of Education Thought in India. Northern Book Centre. p. 164. ISBN 978-81-7211-059-8. Retrieved 10 October 2012.
  3. പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ
  4. തിരഞ്ഞെടുത്ത കൃതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file
  5. A Survey of Kerala History by A. Sreedhara Menon – Kerala (India) – 1967
  6. Sivaraja Pillai, The Chronology of the Early Tamils – Based on the Synchronistic Tables of Their Kings, Chieftains and Poets Appearing in the Tamil Sangam Literature.
  7. Vincent A. Smith (1 January 1999). The Early History of India. Atlantic Publishers & Dist. ISBN 978-81-7156-618-1. Retrieved 29 September 2012.
  8. Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.
  9. Robert Caldwell (1 December 1998). A Comparative Grammar of the Dravidian Or South-Indian Family of Languages. Asian Educational Services. p. 92. ISBN 978-81-206-0117-8. Retrieved 1 August 2012.
  10. Pattanam richest Indo-Roman site on Indian Ocean rim." The Hindu. May 3, 2009.
  11. "Ancient India: A History Textbook for Class XI (1999)" Ram Mohan Sharma; National Council of Educational Research and Training, India
  12. പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ
  13. എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
  14. എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3
  15. എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
  16. എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-03. Retrieved 2013-11-20.
  18. new joythi rank file
  19. ശേഖർ, അജയ്. "Pally Vana Perumal and Pally Temples in Kerala". Retrieved 2011 മാർച്ച് 13. {{cite web}}: Check date values in: |access-date= (help)
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-10. Retrieved 2019-10-18.
  21. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724

കുറുപ്പ്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചേരസാമ്രാജ്യം&oldid=4117918" എന്ന താളിൽനിന്ന് ശേഖരിച്ചത്