ഹൊയ്സള സാമ്രാജ്യം
ഹൊയ്സള സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) ഒരു പ്രധാന തെക്കേ ഇന്ത്യൻ സാമ്രാജ്യം ആയിരുന്നു. ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിൽ 10 - 14 നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ് ഹൊയ്സള സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബേലൂർ ആയിരുന്നു. പിന്നീട് തലസ്ഥാനം ഹളെബീഡുവിലേക്ക് മാറി.
ഹൊയ്സള സാമ്രാജ്യം ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ | |||||||||
---|---|---|---|---|---|---|---|---|---|
1026–1343 | |||||||||
ഹൊയ്സള സാമ്രാജ്യത്തിന്റെ വിസ്തൃതി, ക്രി.വ. 1200 | |||||||||
പദവി | സാമ്രാജ്യം (1187 വരെ പടിഞ്ഞാറൻ ചാലൂക്യരുടെ സാമന്തരാജ്യം) | ||||||||
തലസ്ഥാനം | ബേലൂർ, ഹളെബീഡു | ||||||||
പൊതുവായ ഭാഷകൾ | കന്നഡ | ||||||||
മതം | ഹിന്ദുമതം | ||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||
• 1026 – 1047 | നൃപ കാമ II | ||||||||
• 1292 – 1343 | വീര ബല്ലാല III | ||||||||
ചരിത്രം | |||||||||
• ആദ്യകാല ഹൊയ്സള രേഖകൾ | 950 | ||||||||
• സ്ഥാപിതം | 1026 | ||||||||
• ഇല്ലാതായത് | 1343 | ||||||||
|
ഹൊയ്സള രാജാക്കന്മാർ ആദ്യം മൽനാട് കർണ്ണാടകയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയർന്ന പ്രദേശമാണ് മൽനാട് കർണ്ണാടക). 12-ആം നൂറ്റാണ്ടിൽ അന്നത്തെ രാജാക്കന്മാരായിരുന്ന പടിഞ്ഞാറൻ ചാലൂക്യരും കലചൂരി രാജവംശവുമായുള്ള യുദ്ധം മുതലെടുത്ത് ഇവർ ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും തമിഴ്‌നാട്ടിലെ കാവേരി നദീതടത്തിനു വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവർ ഇന്നത്തെ കർണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട്ടിന്റെ കുറച്ച് ഭാഗവും ഡെക്കാൻ പ്രദേശത്തെ ആന്ധ്രാ പ്രദേശിന്റെ കുറച്ച് ഭാഗവും ഭരിച്ചു.