ഇന്ത്യാചരിത്രത്തിൽ, എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഏതാണ്ട് നൂറുവർഷക്കാലം,[3] ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങൾ ഭരിച്ചിരുന്ന പാലരാജാക്കന്മാർ സ്ഥാപിച്ച സാമ്രാജ്യമാണ് പാലസാമ്രാജ്യം എന്നറിയപ്പെടുന്നത്. ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ അടക്കം വിശാലമായ ഒരു പ്രദേശം ഇവരുടെ അധികാരപരിധിയിൽ വന്നിരുന്നു. (ബംഗാളി ഭാഷയിൽ പാല എന്ന പദത്തിന്റെ അർത്ഥം পাল pal സംരക്ഷകൻ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേർത്തിരുന്നു.

പാല സാമ്രാജ്യം

8th century–12th century
The Palas in comparison with other contemporary empires. The Pala inscriptions also claim several vassal states in North India, which are not shown in this map, since these claims are believed to be exaggerated by the historians.
The Palas in comparison with other contemporary empires. The Pala inscriptions also claim several vassal states in North India, which are not shown in this map, since these claims are believed to be exaggerated by the historians.
തലസ്ഥാനം
Multiple
പൊതുവായ ഭാഷകൾSanskrit, Prakrit (including Pali), Proto-Bengali
മതം
Buddhism
ഗവൺമെൻ്റ്Monarchy
• 8th century
Gopala
• 12th century
Govindapala
ചരിത്ര യുഗംMedieval India
• സ്ഥാപിതം
8th century
• ഇല്ലാതായത്
12th century
മുൻപ്
ശേഷം
Shashanka
Sena dynasty
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Bangladesh
 India
 Nepal
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അക്കാലത്ത് നിലനിന്ന അരാജകത്വം അവസാനിപ്പിക്കാൻ, പ്രാദേശികപ്രമാണിമാരാൽ തെരഞ്ഞെടുക്കപ്പെട്ട [3] ഗോപാലൻ ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകൻ. ബംഗാളിലെ ആദ്യത്തെ സ്വതന്ത്രരാ‍ജാവായിരുന്നു. ബംഗാൾ മുഴുവൻ തന്റെ അധികാരപരിധി ഗോപാലൻ വ്യാപിപ്പിച്ചു. എ.ഡി. 750 മുതൽ 770 വരെ ഗോപാലൻ ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ധർമ്മപാലൻ (എ.ഡി. 770 - 810), പൗത്രൻ ദേവപാലൻ (810 - 850) എന്നിവർ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു.

അന്ന്, ഉത്തരേന്ത്യയിലെ മറ്റുഭാഗങ്ങൾ ഭരിച്ചിരുന്നത് പ്രധാനമായും പ്രതിഹാരർ, രാഷ്ട്രകൂടർ എന്നീ രാജവംശങ്ങളാണ്. ഉത്തരഗംഗാസമതലവും അവിടുത്തെ കാർഷിക, വ്യാപാരങ്ങളും നിയന്ത്രിക്കാൻ വേണ്ടി, അന്നത്തെ കാനൂജ് എന്ന പട്ടണം കൈവശപ്പെടുത്താൻ, ഈ രാജവംശങ്ങൾ പരസ്പരം യുദ്ധം ചെയ്യുകയും പലപ്പോഴായി ഓരോരുത്തരും കൈവശപ്പെടുത്തുകയും ചെയ്തു. ധർമപാലന്റെ കാലത്ത്, അദ്ദേഹത്തെ യുദ്ധത്തിൽ തോല്പിച്ച രാഷ്ട്രകൂടരാജാവായിരുന്ന ധൃവൻ, പ്രതിഹാരരിൽനിന്ന് പിടിച്ചെടുത്തവയടക്കം കുറെ പ്രദേശങ്ങൾ ധർമപാലനു വിട്ടുകൊടുത്തു. കനൂജ് രാജധാനിയാക്കിയ ധർമ്മപലന്, പഞ്ചാബിലും കിഴക്കൻ രാജസ്ഥാനിലും ഉള്ള സാമന്തരാജാകന്മാർ ഉണ്ടായിരുന്നു. എന്നാൽ നാഗഭട്ടൻ രാണ്ടാമൻ പ്രതിഹാരസാമ്രാജ്യം ശക്തമാക്കിയപ്പോൾ, ധർമപാലന് കാനൂജ് നഷ്ടപ്പെട്ടു. ബംഗാളും ബീഹാറും ഉത്തരപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളും നിയന്ത്രിക്കാൻ പലപ്പോഴും പ്രതിഹാരരോട് പാലരാജാകന്മാർക്ക് പടപൊരുതേണ്ടി വന്നു. ദേവപാലന്റെ കാലത്ത്, അസാമിലേക്കും ഒറീസയുടെ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചു. നേപ്പാളിന്റെ ചില ഭാഗങ്ങൾ കൂടി പാലരുടെ ആധിപത്യത്തിലുണ്ടായിരുന്നതായി കരുതുന്നു.[3]

ബുദ്ധമതത്തിലെ മഹായാന, വജ്രായന സമ്പ്രദായങ്ങൾ പിന്തുടർന്നവർ ആയിരുന്നു പാല രാ‍ജാക്കന്മാർ. കാനൂജ് രാജ്യത്തിലെ ഗഹദ്വാലരുമായി ഇവർ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിർമ്മിതികളും ഇവർ നിർമ്മിച്ചു. നളന്ദ, വിക്രമശില എന്നീ സർവ്വകലാശാലകളെ ഇവർ പരിപോഷിപ്പിച്ചു. ഇവർ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതാണ് റ്റിബെറ്റൻ ബുദ്ധമതത്തിന്റെ ഉൽഭവ കാരണം എന്ന് കരുതുന്നു.

സേന സാമ്രാജ്യത്തിന്റെ ആക്രമണത്തെ തുടർന്ന് പാലസാമ്രാജ്യം 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.


ഭരണസംവിധാനം, സൈന്യം

തിരുത്തുക

പാലരാജഭരണകാലത്ത്, അധികാരങ്ങൾ രാജാവിൽ കേന്ദ്രീകരിച്ചിരുന്നു. ഭരണത്തലവനും, സൈനികമേധാവിയും, നീതിനിര്വഹണത്തിന്റെ പരമാധികാരിയും രാജാവായിരുന്നു . രാജാധികാരം പരമ്പരയായി സിദ്ധിച്ചിരുന്നു. ഒരു പ്രധാനമന്ത്രിയടങ്ങുന്ന ഒരു സംഘം മന്ത്രിമാർ രാജാവിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു. മന്ത്രിമാരെ പരമ്പരയായി പ്രമുഖകുടുംബങ്ങളിൽ നിന്നാണ് നിയോഗിച്ചിരുന്നു. അന്നത്തെ കേന്രസർക്കാരിൽ, വിവിധവകുപ്പുകളുണ്ടായിരുന്നതായും അവയ്ക്ക് വെവ്വേറെ അധികാരികൾ ഉണ്ടായിരുന്നതായും അറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പാലസാമ്രാജ്യത്തിൽ, സമ്രാട്ടിന്റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശങ്ങൾ പ്രവിശ്യകളായും (ഭുക്തികൾ) , അവ, ജില്ലകളായും (വിസയങ്ങൾ) വിഭജിച്ചിരുന്നു. അവയുടെ ഭരണം (നീതിനിർവ്വഹണം, കരം പിരിയ്ക്കൽ മുതലായവ) യഥാക്രമം ഉപാരികകൾ എന്നും വിസയപതികൾ എന്നും വിളിച്ചിരുന്ന അധികാരികളാണ് നിർവ്വഹിച്ചിരുന്നത്. അക്കാലത്ത്, കുറേഗ്രാമങ്ങൾ കൈവശമുണ്ടായിരുന്ന ഭോഗപതികൾ എന്നൊരു വിഭാഗം വളർന്നുവന്നു. അവർ കാലക്രമത്തിൽ വിസയപതികളായിത്തീർന്നു. പൊതുവെ അവരെ സാമന്തർ എന്നു വിളിച്ചുവന്നു. സമ്രാട്ടിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള പ്രദേശങ്ങൾ കൂടാതെ സാമന്തരാജ്യങ്ങളും ഉൾപ്പെട്ടിരുന്നു. സ്വതന്ത്രമാകാൻ ശ്രമിച്ചുകൊണ്ടിരുന്ന ചില സാമന്തരാജാക്കന്മാരുമായി നിരന്തരം പടവെട്ടുകയും ചെയ്തിരുന്നു.

പ്രൗഢമായ ഒരു രാജധാനിയിലിരുന്നാണ് പാലരാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. വലിയൊരു രാജഭൃത്യ സംഘം, കൊട്ടാരത്തിലൂണ്ടായിരുന്നു. അവർ രാജാവിനെ കാണാനെത്തുന്ന സാമന്തർ, വിദേശനയതന്ത്രപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ വരവുംപോക്കും നിയന്ത്രിച്ചിരുന്നു. കൊട്ടാരവളപ്പിൽ കാലാൾ-അശ്വസൈന്യങ്ങൾ പാർത്തിരുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത ആനകളെയും കുതിരകളേയും അവിടെ രാജാവിന്റെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. കൊട്ടാരം സംഗീതവിദഗ്ദ്ധരും നർത്തകികളും ഉള്ള ഒരു സാസ്കാരികകേന്ദ്രവും കൂടിയായിരുന്നു. ആഘോഷവേളകളിൽ കൊട്ടാരത്തിലെ സ്ത്രീകളും പങ്കെടുത്തിരുന്നുവെന്നും അവർ മുഖം മറച്ചിരുന്നില്ലെന്നും അറബികൾ എഴുതിയിട്ടുണ്ട്.

വിപുലമായ ഒരു സൈന്യം പാലരാജാക്കന്മാർക്കുണ്ടായിരുന്നു. കാലാൾപ്പട, അശ്വസേന, ഗജസൈന്യം എന്നിവയടങ്ങുന്ന സൈന്യമായിരുന്നു അത്. അക്കാലത്ത് ഏറ്റവും കൂടുതൽ ആനകൾ ഉണ്ടായിരുന്നത് പാലരാജക്കന്മായിരുന്നു. രാജാവിന്റെ അകമ്പടി 50,000 ആനകളായിരുന്നുവെന്നും സൈന്യത്തിൽ 10,000-15,000 പേർ വസ്ത്രമലക്കാൻ മാത്രമായി ഉണ്ടായിരുന്നുവെന്നും അറബിവ്യാപാരി സുലൈമാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാൾപ്പടയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള സൈനികരുണ്ടായിരുന്നു. പാലർക്ക്, ഒരു നാവികസൈന്യം ഉണ്ടായിരുന്നതായി അറിയാമെങ്കിലും അതിലെ അംഗബലം, ശേഷി എന്നീക്കാര്യങ്ങൾ വ്യക്തമല്ല.[3]


  1. Michael C. Howard (23 February 2012). Transnationalism in Ancient and Medieval Societies: The Role of Cross-Border Trade and Travel. McFarland. p. 72. ISBN 978-0-7864-9033-2.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Susan1984 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 3.3 'ചന്ദ്ര, സതീശ് (2007). "അധ്യായം - 2, വടക്കെ ഇന്ത്യ : മൂന്ന് സാമ്രാജ്യങ്ങളുടെ കാലഘട്ടം". മധ്യകാല ഇന്ത്യ. എ. വിജയരാഘവൻ (പരിഭാഷകൻ) (ഒന്നാം പതിപ്പ് ed.). കോട്ടയം: ഡീ.സി. ബുക്സ്. pp. പുറം 20-22. ISBN 978-81-264-1752-0.
"https://ml.wikipedia.org/w/index.php?title=പാല_സാമ്രാജ്യം&oldid=3136555" എന്ന താളിൽനിന്ന് ശേഖരിച്ചത്