ചെൽവക്കടുങ്കോയുടെയും വേളാവിക്കോമാൻ പതുമൻ ദേവിയുടെയും പുത്രനായ പെരുഞ്ചേരൽ തകടൂരിലെ എഴിനിയെ പരാജയപ്പെടുത്തിയതോടുകൂടി പ്രസിദ്ധനായി. പിതാവായ ചെൽവക്കടുങ്കോ പെരുഞ്ചേരൽ ഇരുമ്പൊറൈ എന്ന പേരിലും അറിയപ്പെട്ടിരുന്നതിനാൽ ഈ രാജാവിനെ പെരുഞ്ചേരൽ ഇരുമ്പൊറൈ കക എന്ന് വിളിക്കുന്നു. പെരുഞ്ചേരലും എഴിനിയും തമ്മിൽ നടന്ന യുദ്ധത്തിൽ പാണ്ഡ്യന്മാരും ചോളൻമാരും അതികമാനെ സഹായിച്ചിരുന്നു. ഈ സംയുക്തസേനയെ പരാജയപ്പെടുത്തി തകടൂർ നശിപ്പിക്കാൻ കഴിഞ്ഞതാണ് പെരുഞ്ചേരലിന്റെ നേട്ടം. കഴുവുൾ നടത്തിയ കലാപം ഇദ്ദേഹം അടിച്ചമർത്തി; അയാളുടെ കോട്ട പിടിച്ചെടുക്കുകയും ചെയ്തു. പൂഴിനാടിന്റെയും കൊല്ലിമലയുടെയും കുതിരമലയുടെയും പുകാറിന്റെയും നായകനായി കവികൾ ഇദ്ദേഹത്തെ സ്തുതിച്ചിരുന്നു. പെരുഞ്ചേരൽ 17 വർഷം രാജ്യം വാണു. പതിറ്റുപ്പത്തിന്റെ എട്ടാംപത്തിൽ അരിശിൽ കീഴാർ പ്രകീർത്തിച്ചിട്ടുള്ള രാജാവും ഇദ്ദേഹമാണ്. മോശികീരനാർ എന്ന കവി, രാജാവില്ലാത്ത സന്ദർഭത്തിൽ രാജധാനിയിൽ ആഗതനായി, സിംഹാസനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയി എന്ന് പറയപ്പെടുന്നു. പെരുഞ്ചേരൽ, ഉറങ്ങിക്കിടന്ന കവിയെക്കണ്ട് ഉണരുന്നതുവരെ ഇദ്ദേഹത്തിനു വീശിക്കൊടുത്തുവെന്നും ഒരു കഥയുണ്ട്.

പെരുംചേരൽ ഇരുമ്പൊറൈ
Tagadur Erinta

Pugalur inscription
മക്കൾ
Ilamcheral Irumporai (Ilam Kadungo?)
രാജവംശം Chera
പിതാവ് Selva Kadumko Valia Athan (Athan Cheral Irumporai?)
"https://ml.wikipedia.org/w/index.php?title=പെരുംചേരൽ_ഇരുമ്പൊറൈ&oldid=3943774" എന്ന താളിൽനിന്ന് ശേഖരിച്ചത്