ദക്ഷിണേഷ്യയുടെ ചരിത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മനുഷ്യരാശിയുടെ ആവിർഭാവം മുതൽ ആധുനികകാലം വരെയുള്ള ചരിത്രഗതിയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശമാണു് ദക്ഷിണേഷ്യയും അതിനോടു ചേർന്ന ഇന്ത്യാ മഹാസമുദ്രതീരത്തെ കരപ്രദേശങ്ങളും. പുരാതനശിലായുഗം മുതൽ ഭൂമിയുടെ വിവിധഭാഗങ്ങളിലേക്കുണ്ടായിരുന്ന മനുഷ്യവംശത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റങ്ങളിൽ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും തദ്ഫലമായി സ്വാഭാവികമായും ഉണ്ടായിരുന്ന പ്രകൃതിവിഭവങ്ങളും പ്രകടമായ പങ്കു വഹിച്ചിട്ടുണ്ടു്. ചരിത്രത്തിന്റെ വീക്ഷണകോണിൽ, ദക്ഷിണേഷ്യ എന്നത് ഹിമാലയത്തിനു തെക്കുള്ള ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ബർമ്മ, മാലിദ്വീപുകൾ എന്നീ രാജ്യങ്ങളും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യാ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ്. ആധുനികകാലത്തു് ദക്ഷിണേഷ്യ ഈ പരിധികൾക്കുള്ളിലായി പരിഗണിക്കപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ദക്ഷിണേഷ്യയുടെ നെടുനീളത്തെ ചരിത്രം പടിഞ്ഞാറു് ആഫ്രിക്കൻ തീരം മുതൽ കിഴക്കു് പോളിനേഷ്യയോളം വ്യാപൃതവും സമഗ്രവും ആണു്. ഒരർത്ഥത്തിൽ ലോകത്തിന്റെ മൊത്തം ചരിത്രം ദിശ മാറുന്നതിനു് ദക്ഷിണേഷ്യൻ സാഹചര്യങ്ങൾ പലവട്ടവും കളമൊരുക്കിയിട്ടുമുണ്ടു്.
ചരിത്രാതീതകാലം
തിരുത്തുകദക്ഷിണേഷ്യൻ ശിലായുഗം പ്രാചീനശിലായുഗം, പുരാതനശിലായുഗം, നവീനശിലായുഗം എന്നീ മൂന്നു് ഉപഘട്ടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്കയിലെ ബട്ടതോംബ ലെന, ബെലി ലെന എന്നിവിടങ്ങളിലെ ഗുഹകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹോമോ സാപ്പിയൻ (ആധുനിക മനുഷ്യൻ) അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടു്. ഇന്നത്തെ പാകിസ്താന്റെ ഭാഗമായ മെഹർഗഢിൽ ക്രി.മു. 7000 മുതൽ ക്രി.മു. 3300 വരെ നീണ്ടുനിന്ന നവീനശിലായുഗസംസ്കാരത്തിന്റെ തെളിവുകൾ ഉണ്ടു്. തെക്കേ ഇന്ത്യയിലാവട്ടെ, ക്രി.മു. 3000 വരെ നീണ്ടുനിന്ന പുരാതനശിലായുഗവും ശേഷം ക്രി.മു. 1400 വരെ നവീനശിലായുഗവും നിലനിന്നിരുന്നു. അതിനുശേഷം, വെങ്കലയുഗത്തിന്റെ പ്രഭാവങ്ങൾ ഇല്ലാതെത്തന്നെ, ആ പ്രദേശം മഹാശിലായുഗത്തിലേക്കു കടന്നതായി അനുമാനിക്കപ്പെടുന്നു. ഏകദേശം ക്രി.മു. 1200 മുതൽ 1000 വരെയുള്ള സമയത്തു് ഒട്ടുമിക്കവാറും ഒരേ സമയത്തുതന്നെ തെക്കും വടക്കുമുള്ള ഇന്ത്യൻഉപഭൂഖണ്ഡമാസകലം ഇരുമ്പുയുഗത്തിലേക്കു പ്രവേശിച്ചു. ഹല്ലൂരിലെ ചായം ചെയ്ത പാത്രങ്ങൾ ഇതിനുദാഹരണമാണു്.
1863-മേയ് 30നു് ചെന്നെക്കടുത്ത പല്ലാവരം എന്ന സ്ഥലത്തുനിന്നു് റോബർട്ട് ബ്രൂസ് ഫുട്ട് എന്ന പുരാവസ്തുഗവേഷകൻ ഒരു ചരിത്രാതീതശിലായുധം കണ്ടെടുത്തു. മൂന്നുമാസങ്ങൾക്കുശേഷം, തിരുവള്ളൂരിലെ അത്തിറംപക്കം എന്ന ഗ്രാമത്തിൽനിന്നും മറ്റൊരു ശില കൂടി കണ്ടെത്തി. ദക്ഷിണേന്ത്യയിൽനിന്നും ആദ്യമായി ലഭിച്ച ഒരു ചരിത്രാതീത പുരാവസ്തുസാമഗ്രിയായിരുന്നു അവ. (റോബർട്ട് ബ്രൂസ് പിൽക്കാലത്തു് ഇന്ത്യൻ ചരിത്രാതീതപഠനത്തിന്റെ പിതാവ് എന്നറിയപ്പെട്ടു. 1904-ൽ ബ്രൂസ് ഈ അമൂല്യവസ്തുക്കൾ മദ്രാസ് കാഴ്ച്ചബംഗ്ലാവിനു് അന്നത്തെ 40,000 രൂപയ്ക്കു് കൈമാറി.ശിലായുഗമനുഷ്യർ ഉപയോഗിച്ചിരുന്ന കൈമഴുകളായിരുന്നു ഇവ.)[1]
ഹോമോ എറക്ടസ്
തിരുത്തുക1980 വരെയുള്ള ചരിത്രാവബോധം അനുസരിച്ച് ഏറ്റവും ആദ്യത്തെ പ്രാഗ്‌ശിലാസംസ്‌ക്കാരരത്തിന്റെ ഭാഗമായ അക്യൂലിയൻ(Acheulean) വ്യവസായവും അതുൾപ്പെട്ട കൈമഴു ഉപയോഗവും ഉപേക്ഷിക്കപ്പെട്ടതിനുശേഷമാണു് മനുഷ്യപൂർവ്വികർ ആഫ്രിക്ക വിട്ടതു് എന്നു് അനുമാനിച്ചിരുന്നു. എന്നാൽ ഹല്ലാം മോവിയസ് വടക്കേഇന്ത്യയിലെ മോവിയസ് രേഖയിൽ തന്നെ കൈമഴു സംസ്കാരവും മുറിക്കത്തി സംസ്കാരവും തമ്മിൽ വിവ്രജിക്കുന്നതായി കണ്ടെത്തി. പിന്നീട് ഇതേ ലക്ഷണങ്ങൾ ദക്ഷിണകൊറിയയിലും മംഗോളിയയിലും കണ്ടെത്തുകയുണ്ടായെങ്കിലും ആഫ്രിക്കയും ഇസ്രായേലും മുതൽ വടക്കേ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന റോ രേഖയിൽ വെച്ചാണു് ഇത്തരം സംസ്കാരസംക്രമണം നടന്നിട്ടുള്ളതെന്നു് നിലവിലുള്ള നിഗമംങ്ങൾ സൂചിപ്പിക്കുന്നു.
അക്യൂലിയൻ സംസ്കാരം യഥാർത്ഥത്തിൽ ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയനുകളുടേതായിരുന്നില്ല. ഹോമോ എർഗാസ്റ്റർ (ഹോമോ എറക്ടസ്), പ്രോട്ടോ-നിയാണ്ടർതാൽ സംസ്കാരങ്ങൾ അക്യൂലിയൻ ഉപകറ്രണങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രത്യക്ഷമായ ഹോമോ ഹെയ്ഡെൽബെർഗെൻസിസ് ഇവ വ്യാപകമായും ഉപയോഗിച്ചിരുന്നിട്ടുണ്ടു്. തെക്കേ ഏഷ്യൻ ഭൂവിഭാഗങ്ങളിൽ ഹോമോ എറെക്ടസ് സംസ്കാരങ്ങൾ കടന്നുകയറിയിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി കാണിക്കാവുന്ന ഏറ്റവും പ്രകടമായ തെളിവായി അക്യൂലിയൻ ചരിത്രാപഭ്രംശങ്ങളെ ഇപ്പോൾ പരിഗണിക്കുന്നുണ്ടു്. [2]
ബലൻഗോണ്ഡ മനുഷ്യൻ
തിരുത്തുകഅതിപ്രാചീനശിലായുഗത്തിൽ (Paleolithic) ജീവിച്ചിരുന്ന ഹോമോ എറെക്ടസ് 300,00 വർഷങ്ങൾക്കുമുമ്പു തന്നെ, ഒരു പക്ഷേ 500,000 വർഷങ്ങൽക്കുമുമ്പുതന്നെ ശ്രീലങ്കയിൽ എത്തിപ്പെട്ടിട്ടുള്ളതായി അനുമാനിക്കാൻ ന്യായമുണ്ടു്. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ഇത്തരം നിവർന്നു നടക്കുന്ന മനുഷ്യജീവികൾ ശ്രീലങ്കയിൽ ജീവിച്ചിരുന്നതായി ശക്തമായ തെളിവുകളുണ്ടു്. [3]
ആധുനിക മനുഷ്യന്റെ വരവു്
തിരുത്തുക-
മദ്ധ്യപ്രദേശിലെ ഭിംബേത്ക ശിലാചിത്രങ്ങൾ
-
തൃശ്ശൂരിനടുത്ത് രാമവർമ്മപുരത്തുള്ള ഒരു മഹാശിലായുഗ അവശിഷ്ടം
പടിഞ്ഞാറൻ യൂറോപ്പ്യന്മാരുടെ ഏഷ്യൻ പര്യടനങ്ങളും അറബികളുടെ അപചയവും
തിരുത്തുക-
ഇൻഫന്റെ ഡോം ഹെന്രി (Henry the Navigator), കിഴക്കൻ ലോകത്തെക്കുറിച്ചുള്ള യൂറോപ്യൻ സ്വപ്നങ്ങൾക്കു തുടക്കം കുറിച്ച പോർട്ടുഗീസുകാരൻ. 15-ആം നൂറ്റാണ്ടിലെ ഒരു ഛായാചിത്രം
-
ബാന്താം ദ്വീപിലെ വലിയ മുസ്ലിം പള്ളി - കോളണിഭരണക്കാലത്തെ ഒരു വരപ്പു്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ മാതൃഭൂമി ദിനപത്രത്തിന്റെ വെബ് രൂപം (2012 ജൂൺ 13), റോബർട്ട് ബ്രൂസിന്റെ കണ്ടെത്തലിനു് 150 വയസ്സ് Archived 2012-06-13 at the Wayback Machine.
- ↑ Pappu, Raghunath (2001). Acheulean Culture in Peninsular India: An Ecological Perspective. New Delhi: D K Printworld. ISBN 81-246-0168-2.
- ↑ Deraniyagala, Siran U. "Pre- and Protohistoric settlement in Sri Lanka". XIII U. I. S. P. P. Congress Proceedings- Forli, 8 – 14 September 1996. International Union of Prehistoric and Protohistoric Sciences. Retrieved 09-08-2008.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-19. Retrieved 2011-11-30.
- ↑ http://books.google.com/books?id=CO5zfl460CEC&pg=PA119&dq=homoerectus+in+south+asia&hl=en&ei=fY7WTuT4B8nSrQfs1uWfDg&sa=X&oi=book_result&ct=result&resnum=1&ved=0CC4Q6AEwAA#v=onepage&q=homoerectus%20in%20south%20asia&f=false
- ↑ Rajkumar et al. (2005), Phylogeny and antiquity of M macrohaplogroup inferred from complete mt DNA sequence of Indian specific lineages, BMC Evolutionary Biology 2005, 5:26 doi:10.1186/1471-2148-5-26
- ↑ Thangaraj et al. (2006), In situ origin of deep rooting lineages of mitochondrial Macrohaplogroup 'M' in India, BMC Genomics 2006, 7:151