ശുദ്ധമായ രൂപത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്നങ്ങൾ. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കൻ രുപത്തിൽ ലഭ്യമാകുന്ന രത്നക്കല്ലുകൾ മിനുക്കിയെടുത്ത് ആഭരണനിർമ്മാണത്തിനും അലങ്കാരങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്നു.[1] കാർബൺ സംയുക്തങ്ങളല്ലാതെ അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും (ലാപിസ് ലാലൂലി (Lapis lazuli) ഒപാൽ ( opal) രത്നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവർഗ്ഗങ്ങളിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബർ തുടങ്ങിയവയാണ് അവ.[2]

Gem stones
General
Categoryjewel

നവരത്നങ്ങൾ

തിരുത്തുക
 
നവരത്നങ്ങൾ

ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് വിശിഷ്ട രത്നങ്ങളാണ് നവരത്നങ്ങൾ. ഇവ പ്രത്യേക രീതിയിൽ പതിപ്പിച്ച ആഭരണങ്ങൾക്കും അലങ്കാരങ്ങൾക്കും വിവിധ മതങ്ങളിലും സംസ്ക്കാരങ്ങളിലും വിശിഷ്ടമായ പ്രധാന്യവും ഗുണങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നു.

ചരിത്രം

തിരുത്തുക

വേദകാലം മുതൽ തന്നെ ജ്യോതിഷപ്രകാരം രത്നങ്ങൾ ഉപയോഗിച്ചിരുന്നതായി പരാമര്ശിക്കപ്പെടുന്നുണ്ട്. ബഹു ഭൂരിപക്ഷ പൗരാണിക ജനതയും ജ്യോതിശാസ്ത്രാചാരപ്രകാരവും വൈദ്യോപയോഗത്തിനും ആദിമകാലം മുതൽ രത്നങ്ങൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശാരീരിക സുഖങ്ങൾക്കും മാനസിക വിഷമങ്ങൾക്കും ആചാരപരമായ ദൈവീക ചടങ്ങുകൾക്കും പണ്ട് മുതലേ രത്നങ്ങൾ ഉപയോഗിച്ച് പോന്നു.[3] പാശ്ചാത്യർക്ക് അവരുടേതായ ജന്മദിനരത്നങ്ങളും ഹൈന്ദവ സംസ്‌കാരമനുസരിച്ച് ജ്യോതിഷഗണനപ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളും പ്രത്യേക രീതിയിൽ അണിയുന്നതിനായുള്ള വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു.

ബൈബിളിൽ അഹരോന്റെ പുരോഹിതശുശ്രൂഷയ്ക്കുള്ള വിശുദ്ധവസ്ത്രത്തിൽ പതിക്കേണ്ട പന്ത്രണ്ട് രത്നങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. താമ്രമണി, പീതരത്നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയാണ് അവ.[4]

7000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്റ്റിലും അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഓക്സസ് താഴ്വരയിലും യഥാവിധി ഖനനങ്ങൾ നടന്നതായി തെളിവുകളുണ്ട്. ലാപിസ് ലസുലി രത്നക്കല്ലുകൾ ഹാരപ്പൻ നാഗരിക കാലഘട്ടത്തിൽ വ്യാപകമായി ഖനനം ചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്തതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.[5]

മറ്റു പ്രത്യേകതകൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഫലകം:Gemstones

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-28. Retrieved 2020-04-21.
  2. https://dictionary.cambridge.org/dictionary/english/amber
  3. Mantras, Yantras, and Fabulous Gems: The Healing Secrets of the Ancient Vedas By Howard Beckman പേജ് നമ്പർ . 86
  4. പുറപ്പാടിന്റെ പുസ്തകം 28 :30
  5. https://www.britannica.com/place/Oxus-Valley
"https://ml.wikipedia.org/w/index.php?title=രത്നം&oldid=3937268" എന്ന താളിൽനിന്ന് ശേഖരിച്ചത്