പ്രധാന മെനു തുറക്കുക

തിരുവഞ്ചിക്കുളം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കൊടുങ്ങല്ലൂരിലെ ചരിത്രപ്രസിദ്ധമായ പഴയ നഗരമാണ് തിരുവഞ്ചിക്കുളം. ഇംഗ്ലീഷ്: Thiruvanchikulam. ചേരന്മാരുടെ തലസ്ഥാനം ആയിരുന്നു. പ്രത്യേകിച്ച് ചേരൻ ചെങ്കുട്ടുവൻ. ഇവിടത്തെ ശിവക്ഷേത്രം പ്രസിദ്ധമാണ്. ഇന്ന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ പെടുന്ന ഒരു പ്രദേശമാണ്. കിഴക്ക് കൊടുങ്ങല്ലൂർ കായലും തെക്ക് കോട്ടപ്പുറവും പടിഞ്ഞാറ് അഞ്ചപ്പാലവും വടക്ക് ശ്രംഗപുരവുമാണ് അതിരുകൾ. ചേരരാജാക്കന്മാരുടെ തലസ്ഥാനമായ വഞ്ചിമുത്തൂർ എന്ന സ്ഥലം ഇതാണ്. പ്രശസ്തമായ മേൽതളി ക്ഷേത്രം ( ശിവക്ഷേത്രം) , ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

Thiruvanchikulam Temple or ThiruVanjai Kalam തിരുവഞ്ചിക്കുളം
ThiruvanchikulamTemple.JPG
LocationThrissur district, Kerala, India
Coordinates10°12′37″N 76°12′23″E / 10.2103°N 76.2064°E / 10.2103; 76.2064Coordinates: 10°12′37″N 76°12′23″E / 10.2103°N 76.2064°E / 10.2103; 76.2064
Built9th century
TypeCultural
State Party ഇന്ത്യ
തിരുവഞ്ചിക്കുളം is located in India
തിരുവഞ്ചിക്കുളം
Location in Kerala, India
തിരുവഞ്ചിക്കുളം ക്ഷേത്രം
തമിഴ് ശൈവ കാനോനിക പ്രവൃത്തി തേവാരം , Nayanmars ആൻഡ് Paadal പെട്ര പഞ്ചഭൂത , 276 ക്ഷേത്രങ്ങൾ സംഹിതയിൽ പരാമർശി ക്കുന്നത് ഒന്നായി ക്ലാസിഫൈഡ് അറിയപ്പെടുന്ന തമിഴ് സെയിന്റ് കവികൾ എഴുതിയ ൽ പൂജനീയ . ഇത് ലിസ്റ്റിൽ കേരളത്തിലെ ഏക ക്ഷേത്രം
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പള്ളി തിരുവഞ്ചിക്കുളത്താണ്.


സ്ഥലനാമോല്പത്തിതിരുത്തുക

ചരിത്രംതിരുത്തുക

സാംസ്കാരികംതിരുത്തുക

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. മുഖ്യ പ്രതിഷ്ഠ 7-ആം നൂറ്റാണ്ടിൽ. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.

ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം

അവലംബംതിരുത്തുക

[[ https://en.wikipedia.org/wiki/Paadal_Petra_Sthalam]]

"https://ml.wikipedia.org/w/index.php?title=തിരുവഞ്ചിക്കുളം&oldid=2489517" എന്ന താളിൽനിന്ന് ശേഖരിച്ചത്