ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ
ക്രി.മു. 2-ആം നൂറ്റാണ്ടിൽ മൗര്യസാമ്രാജ്യത്തിന്റെ പതനവും, സിമുഖനിൽ തുടങ്ങിയ ശതവാഹന സാമ്രാജ്യത്തിന്റെ ഉദയവും മുതൽക്ക് ഇന്ത്യയിൽ നിലനിന്ന വിവിധ രാജവാഴ്ച്ചകളെയാണ് ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ (ഇന്ത്യയിലെ ഇടക്കാല സാമ്രാജ്യങ്ങൾ) എന്ന് വിവക്ഷിക്കുന്നത്. മദ്ധ്യ കാലഘട്ടം 15,00 വർഷത്തോളം നീണ്ടുനിന്നു, 13-ആം നൂറ്റാണ്ടിൽ ഇസ്ലാമിക സുൽത്താനത്തുകളുടെ (ദില്ലി സുൽത്താനത്ത് 1206-ൽ സ്ഥാപിതമായി) ഉദയത്തോടെയും ചാലൂക്യ ചോളരുടെ അവസാനത്തോടെയുമാണ് (രാജേന്ദ്രചോളൻ III 1279-ൽ അന്തരിച്ചു) ഇന്ത്യയിലെ മദ്ധ്യ കാലഘട്ടം അവസാനിച്ചത്.
പേർഷ്യയിൽ നിന്നും മദ്ധ്യേഷ്യയിൽ നിന്നുമുള്ള ആക്രമണങ്ങൾക്കും, ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വ്യാപനത്തിനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം പടയോട്ടങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.
അവലംബം
തിരുത്തുക- ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. - ഇന്ത്യ, പാകിസ്താൻ