പുറനാനൂറ്
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
എട്ടുത്തൊകൈ എന്നു പറയപ്പെടുന്ന തമിഴ് സംഘം കൃതികളുടെ കൂട്ടത്തിൽ എട്ടാമത്തേതാണ് പുറനാനൂറ്. അകം, പുറം എന്നീ പൊരുളുകളിൽ പുറമെന്ന വിഭാഗത്തിലുള്ള നാനൂറ് ഗാനങ്ങൾ അടങ്ങിയതാണിത്. ഇത് സമാഹരിച്ചവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. പ്രേമിക്കുന്നവരുമായി ബന്ധപ്പെട്ടതാണ് അകനാനൂറെങ്കിൽ, എല്ലാ വിഭാഗത്തില്പെട്ടവർക്കും അനുഭവിക്കാൻ കഴിയുന്നതും മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാൻ പറ്റിയതുമായ ഒന്നാണ് പുറനാനൂറ്. നാലു പുരുഷാർത്ഥങ്ങളിൽ ധർമ്മവും അർത്ഥവും ഇതിൽ പ്രതിപാദ്യവിഷയമാണ്.
പഴയകാലകൃതികളുടെ പ്രത്യേകതയായ ഈശ്വരപ്രാർത്ഥനയോടെയാണ് ഇതിന്റെ തുടക്കവും. ഇതടക്കം നാനൂറ് അകവൽ പാട്ടുകളാണ് പുറനാനൂറിൽ ഉള്ളത്. പെരുന്തേവനാർ ആണ് ഈശ്വരപ്രാർത്ഥന രചിച്ചത്. മുരഞ്ചിയൂർ മുടിനാകരായർ മുതൽ കോവൂർ കിഴാർ വരെ നൂറ്റിനാല്പത്തിയാറോളം കവികൾ മറ്റു പാട്ടുകൾ രചിച്ചിരിക്കുന്നു. പാടിയവരില് പതിനഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ കൂടുതൽ പാട്ടുകൾ രചിച്ചത് ഔവ്വൈയാർ ആണ്.
അകം, പുറം എന്നീ പൊരുളുകളില് പുറത്തിന്റെ ഭാഗങ്ങളായ വെട്ചി, വഞ്ചി, കരന്തൈ, കാഞ്ചി, നൊച്ചി, ഉഴിഞൈ, തുമ്പൈ, വാകൈ, പാടാണ്, പൊതുവിയല്, കൈക്കിളൈ, പെരുന്തിണൈ മുതലായ തിണൈകൾക്കു് യോജിച്ച തുറൈപ്പൊരുൾ ഇണങ്ങിയവയാണ്.
തെക്കേ ഇന്ത്യ വാണിരുന്ന ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെയും മറ്റു വീരന്മാരുടെയും ക്രിസ്തുവർഷത്തിന്റെ ആദ്യശതകത്തിലുണ്ടായിരുന്ന ഒടുവിലത്തെ തമിഴ് സംഘത്തിലെ പണ്ഡിതന്മാരില് പലരുടെയും ചരിതങ്ങൾ ഇതു വ്യക്തമാക്കുന്നു.
നല്ല വ്യാഖ്യാനത്തിന്റെ സഹായമില്ലാതെ അർത്ഥം ഗ്രഹിക്കുന്നതിന് പ്രയാസമാണ്. ആദ്യത്തെ 266 പാട്ടുകൾക്കുമാത്രമാണ് വ്യാഖ്യാനങ്ങൾ കിട്ടിയിട്ടുള്ളത്. അതു തന്നെ അജ്ഞാതകർതൃകമാണ്.
പുറനാനൂറ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് മഹാമഹോപാധ്യായ ദാക്ഷിണാത്യ കലാനിധി ഡോ. യു.വി. സ്വാമിനാഥയ്യർ ആണ്. വിദ്വാൻ ഔവൈ എസ്. ദുരൈസ്വാമിപ്പിള്ളയുടെ വ്യാഖ്യാനത്തോടുകൂടി 1947-ൽ പുറനാനൂറിന് മറ്റൊരു പതിപ്പും ഉണ്ടായി. സംഗ്രഹാർത്ഥത്തോടുകൂടിയ ചില പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ജി. യു. പോപ്പ് എന്ന പാശ്ചാത്യപണ്ഡിതൻ ചില ഗാനങ്ങൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു.
ഗായകന്മാർ
തിരുത്തുകഇകൃതിയിൽ ഇടപ്പെട്ടുള്ള പാട്ടുകൾ അനേക ഗായകൻമാർ ഭിന്നകാലഘട്ടങ്ങളിൽ പാടിയതാണ്. ഇതോടെ ഇതിൽ അകവറ്പാ ഭേദത്തെ ചേർന്ന കാവ്യങ്ങൾ ഉള്ളൂ. 150 ക്കും ഏറെവിദ്വാൻമാർ എഴുതിയ സങ്ഗ്രഹമാണിത്. ഇവിദ്വാന്മാർ ഒരു കാലത്തെ അഥവാ ഒരു കുറിച്ച രാജ്യത്തെ ചേർന്നവരല്ല. ചില അദ്ധ്യയനത്തിന്റെ ആധാരംകൊണ്ടു ഇതിലെ അറുപത്തിയാറു വിദ്വാന്മാർ ഉദിച്ചിട്ടുള്ളൂ. പരണർ, കപിലർ, ഔവ്വൈയാർ പോലുള്ള പേരുകൾ സാമാന്യമാണ്. ചിലവർ സ്ഥലം കൊണ്ട് പേരിട്ടുള്ളവരുണ്ട് ഉദാഹരണതഃ മഹാരാജപുരം സന്താനം പോല മാങ്കുടി മരുതിനർ ഉണ്ട്. തൊഴിലെ പെർകോണ്ടവരും അനേകമായിട്ടുണ്ട്, ഉദാഹരണതഃ ആചിയിരിയർ (ആചാര്യർ), കണക്കൻ, പൊൻ കൊല്ലൻ, കാവിതി (കാവിധി), മരുത്തുവൻ (വൈദ്യൻ), പൊൻ വണികർ , കണക്കായൻ , കണിയൻ , കാവൽപൊണ്ട്, ഉഴവർ (കർഷകർ), വണ്ണക്കൻ, കൂലവണികൻ, അറുവ വണികൻ എന്നിവ.
ഇതുവഴി അറിയപ്പെടുന്നവ
തിരുത്തുകപുറനാനൂറ് വഴിയാണു് അക്കാലത്ത് തമിഴരുടെ രാജ്യശാസനം, അർത്ഥവ്യവസ്ഥ, ശിക്ഷ, കലാവികസനം, നാഗരീകം, വീരം, സമൂഹം, വസ്ത്രം, ആഭൂഷണം, അലങ്കാരവിധം, വാണിജ്യം ഇതുപോലുള്ള അനേക വിഷയങ്ങൾ അറിയുക.
ഉദാഹരണങ്ങൾ
തിരുത്തുകഒരു കുടിപ്പിറന്ത പല്ലോരുള്ളും
മൂത്തവന് വരുക എന്നാതു അവരുള്
അറിവുടൈയോനാറു അരചുഞ്ചെല്ലും (183)
നാഞ്ചില് വള്ളുവനെപ്പറ്റി മരുതനിളനാകനാര് പാടിയത്
ആനിനങ്കലിത്ത വതര് പല കടന്തു
മാനിനങ്കലിത്ത മലൈ പിന്നൊഴിയ
മീനിനങ്കലിത്ത തുറൈ പല നീന്തി
ഉള്ളിവന്ത വള്ളുയിര്ച്ചീറിയാഴ്
ചിതാഅരുടുക്കൈ മുതാഅരിപ്പാണ
നീയേ പേരെണ്ണലൈയേ നിന്നിറൈ
മാറിവാവെന മൊഴിയലന് മാതോ
ഒലിയിരുങ്കതുപ്പിനായിഴൈ കണവന്
കിളിമരീ ഇയ വിയന്പുനത്തു
മരനണി പെരുങ്കുരലനൈയ നാതലിന്
നിന്നൈ വരുതലറിന്തനര് യാരേ. (138)
പുറനാനൂറിൽ ഇടപ്പെട്ടുള്ള 192-ാമത്തെ പാട്ട്-
തിരുത്തുകയാതും ഊരെ, യാവരും കേളിർ,
തീതും നൻറും പിറർ തര വാരാ,
നോതലും തണിതലും, അവറ്റോരന്ന,
ചാതലും പുതുവത് അൻറെ, വാഴ്തൽ,
ഇനിത് എന മകിഴ്ന്തൻറും ഇലമേ, മുനിവിൻ,
ഇന്നാത് എൻറലും ഇലമേ,"മിന്നോട്
വാനം തൺ തുളി തലൈഇ, ആനാത്
കൽ പൊരുതു ഇരങ്ങും മല്ലൽ പേർ യാറ്റ്
നീർ വഴിപ്പടൂഉം' പുണൈ പോൽ, ആർ ഉയിർ
മുറൈ വഴിപ്പടൂഉം' എൻപത് തിറവോർ
കാട്ചിയിൻ (കാക്ഷീയിൻ ) തെളിത്തനംആകലിൻ, മാട്ചിയിൻ
പെരിയോരൈ വിയത്തലും ഇലമേ,
ചിറിയോരൈ ഇകഴ്തലും അതിനും ഇലമേ.
വേൾ പാരിയുടെ ദാനശീലത്തേയും പോർവീര്യത്തേയും കുറിച്ച് കപിലർ പാടിയത്-
തിരുത്തുകതാളിർ കൊള്ളലിർ വാളിറ്റാരലൻ
യാനറികവനതു കൊള്ളുമാറേ
ചുകിർ പുരിനരമ്പിൻ ചീറിയാഴ് പണ്ണി
വിരൈയൊലികൂന്തനും വിരലിയർ പിൻവര
ആടിനിർ പാടിനിർ ചെലിനേ
നാടുങ്കുൻറു മൊരുങ്കീയുമ്മേ
(അവലംബം - പുറനാനൂറ്, ഭാഷാന്തരം - വി ആർ പരമേശ്വരൻ പിള്ള, കേരള സാഹിത്യ അക്കാദമി, 1997 (1969).)