ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിലും പ്രസിദ്ധമാണ്.

ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം. ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം.
ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി വിഷ്ണുവിനെയും ഇടത്തെ പകുതി ശിവനെയും കാണിയ്ക്കുന്നു. വലത്: കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം.

കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, കാലടിയിലെ ക്ഷേത്രം. തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം,നായത്തോട് ശങ്കരനാരായണ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.

ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം(തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്.

ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ശങ്കരനാരായണൻ&oldid=4116102" എന്ന താളിൽനിന്ന് ശേഖരിച്ചത്